Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറ്റവും വലിയ ഡ്രാമ ക്വീൻ ജാസ്മിൻ, ഓപ്പണായി തന്നെ ഞാൻ പറയുകയാണ്..'; ജാൻമണി പറയുന്നു

കഴിഞ്ഞ ദിവസം ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ എവിക്ഷൻ നടന്നു. ജാൻമണിയാണ് ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോയത്. കരഞ്ഞുകൊണ്ടാണ് ജാൻമണി വീടിന് പുറത്തിറങ്ങിയത്. ജാൻമണി പുറത്താകുമെന്ന് ഹൗസിനകത്തുള്ളവർ കരുതിയിരുന്നില്ല. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാൻമണി ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചാണ് ബി​ഗ് ബോസിൽ എത്തിയത്.

ആദ്യം മുതൽക്ക് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ ജാൻമണി നേടിയിരുന്നു. മലയാളി അല്ലാത്ത ജാൻമണിക്ക് ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ തന്നെ സംസാരിക്കാരൻ ജാൻമണി ശ്രദ്ധിച്ചിരുന്നു. തുടക്കത്തിൽ ജാൻമണിക്ക് പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നെങ്കിലും ഇടയക്ക് വെച്ച് പ്രശ്നങ്ങൾ മാത്രം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ജാൻമണി എത്തി. നോറയുമായുള്ള പ്രശ്നങ്ങൾ ജാൻമണിയുടെ ഇമേജ് തകർത്തു.

BB 6 MALAYALM

നോറയ്ക്കെതിരെ ജാൻമണി പറഞ്ഞ കാര്യങ്ങൾ ജാൻമണിയെ നെ​ഗറ്റീവായി ബാധിച്ചു. ഇതിന് പിന്നാലെയാണ് ജാൻമണി ഷോയിൽ നിന്ന് പുറത്തായത്. ഇപ്പോൾ ഷോയിൽ നിന്ന് പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് സീസൺ 6 ൽ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ളവർക്ക് ആരൊക്കെ ആണെന്ന് പറയുകയാണ് ജാന്മണി. ഏഷ്യാനെറ്റിനോടാണ് ജാന്മണി പ്രതികരിച്ചിരുന്നത്. ടോപ്പ് ഫൈവ് പ്രെഡിക്ഷൻ എന്നത് ബുദ്ധിമുട്ടാണ് എന്നാണ് ജാൻമണി പറയുന്നത്. കാരണം എല്ലാവരും മികച്ച മത്സരാർത്ഥികൾ ആണെന്ന് ജാൻമണി പറഞ്ഞത്.

ഋഷി ടോപ്പ് ഫൈവിൽ ഉണ്ടാകണമെന്ന് ഭയങ്കരമായി ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് ജാൻമണി പറയുന്നത്. അത്രയും ജെനുവിനായി ഷോയിൽ നിൽക്കുന്ന മറ്റൊരാൾ ഉണ്ടോ എന്ന് കാര്യത്തിൽ സംശയമാണെന്നും ജാൻമണി പറയുന്നു. ശ്രീരേഖ ചേച്ചിയും പൂജയും ടോപ് ഫൈവിൽ വരണമെന്ന് ആ​ഗ്രഹമുണ്ടെന്നും ജാൻ പറയുന്നു. ജാസ്മിനും ഗബ്രിയും പുറത്തായില്ലെങ്കിൽ ടോപ്പ് ഫൈവിൽ വരുമെന്നും ജാൻമണി പറയുന്നു.

ബി​ഗ് ബോസ് വീട്ടിൽ തനിക്ക് ആകെ വിശ്വാസം ഉള്ളത് ഋഷിയെ ആണെന്നും ജാൻ പറയുന്നു. അവിടത്തെ ഏറ്റവും വലിയ ഡ്രാമ ക്വീൻ ജാസ്മിൻ ആണെന്നാണ് ജാൻ പറയുന്നത്. ഓപ്പണായി തന്നെ ഞാൻ പറയുകയാണ്. അവരുടെ ഫാൻസിന് ചിലപ്പോൽ എന്നോട് ദേഷ്യം വരാം അർജുൻ, റെസ്മിൻ, നോറ തുടങ്ങിയവർ മുഖം മൂടി ധരിച്ചാണ് നടക്കുന്നതെന്നും ​ഗബ്രിയും 24 മണിക്കൂറും ഡ്രാമയാണെന്നും ജാൻമണി പറയുന്നു.

അതേ സമയ, ബി ബി ഹൗസിൽ നിന്ന് കരഞ്ഞുകാെണ്ടായിരുന്നു പുറത്തിറങ്ങിയത്. ജാൻമണിയാണ് പുറത്തിറങ്ങിയത് എന്ന് അറിഞ്ഞ ജിന്റോ പൊട്ടിക്കരഞ്ഞിരുന്നു. താൻ ഡൗൺ ആയി തന്നെക്കൊണ്ട് ഒന്നു പറ്റുന്നില്ല, തലവെട്ടിപ്പൊളിയുന്നത് പോലെ തോന്നുന്നു എന്നൊക്കെയാണ് ജിന്റോ കരഞ്ഞുകൊണ്ടു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+