'ജാസ്മിൻ വീണ്ടും തകർന്നു, ഒറ്റപ്പെടുന്നു..ഇനി സംഭവിക്കാൻ പോകുന്നത് ഇതായിരിക്കും, മലയാളികൾ അത് ചെയ്യും'
കൊച്ചി: വൈൽഡ് കാർഡുകൾ എത്തിയതോടെ പല മത്സരാർത്ഥികളുടേയും ഗെയിമുകളിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുണ്ട്. അതിലൊരാളാണ് ജാസ്മിൻ. വൈൽഡ് കാർഡ് ആയി എത്തിയ സായ് കൃഷ്ണയിൽ നിന്നും പുറത്തെ കാര്യങ്ങൾ അറിഞ്ഞതോടെ മാനസികമായി തകർന്ന നിലയിലാണ് ജാസ്മിൻ. തനിക്ക് ബിഗ് ബോസിൽ തുടരാൻ പോലും സാധിക്കാത്ത വിധത്തിൽ തകർന്നുവെന്നാണ് കഴിഞ്ഞ ദിവസം ജാസ്മിൻ പറഞ്ഞത്. ഗബ്രിയോട് ഇക്കാര്യങ്ങൾ പറഞ്ഞ് പല തവണയായി ജാസ്മിൻ കരയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതിനിടയിൽ കഴിഞ്ഞ ദിവസം ഈദ് ആഘോഷങ്ങൾക്കിടെ വീട്ടുകാരുടെ വീഡിയോ കണ്ട ജാസ്മിൻ സമ്മർദ്ദത്തിലായിരിക്കുകയാണ്. തനിക്ക് അറിയുന്ന മാതാപിതാക്കൾ ഇതുപോലെ അല്ല തന്നെ ആശംസിക്കുകയെന്നാണ് ഗബ്രിയോടായി ജാസ്മിൻ പറഞ്ഞത്. തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ആർക്കും തന്നെ മനസിലാകുന്നില്ലെന്നും ജാസ്മിൻ പറയുന്നുണ്ട്. അതേസമയം ഇപ്പോഴിതാ വരും എപ്പിസോഡികളിൽ ജാസ്മിൻ കൂടുതൽ ഒറ്റപ്പെടാനുള്ള സാധ്യത ഉണ്ടെന്ന് പറയുകയാണ് ഒരു ആരാധിക. ഗബ്രിയും ജാസ്മിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആരാധകരുടെ ജാസ്മിനോടുള്ള മനോഭാവത്തിൽ മാറ്റം വരുമെന്നും കുറിപ്പിൽ പറയുന്നു.

'ഇനി സംഭവിക്കാൻ പോകുന്നത് എന്റയൊരു പ്രെഡിക്ഷൻ പറയാം-ജാസ്മിൻ ഈദ് എപ്പിസോഡിൽ വാപ്പയെ കണ്ടതോടെ ഒന്നുകൂടി തകർന്നിട്ടുണ്ട് ഇതുവരെ എത്ര ഹിന്റ് കിട്ടിയാലും ഗബ്രി കൂടെയുള്ള ഒരു ധൈര്യം ഉണ്ടായിരുന്നു.
പക്ഷെ ഗബ്രിയിപ്പോ ശ്രീതു വിലേക്കും പൂജയിലേക്കുമൊക്ക കൂടു മാറുന്നുണ്ട്.
അവളുടെ പുറത്തെ നെഗറ്റീവ് അറിഞ്ഞു കൊണ്ട് അവളെ മാക്സിമം തളർത്തുന്ന വൈൽഡ് കാർഡ്.
കഴിഞ്ഞ ദിവസം തന്നെ സിബിൻ പറഞ്ഞു അവൾ ഇരുന്ന ബീൻ ബാഗിൽ ഇരിക്കില്ലെന്ന്. അത് കേട്ടപ്പോ ജാസ്മിന് ഹേറ്റേർ ആയ എനിക്ക് പോലും പാവം തോന്നി. അതുപോലെ വീക്കിലി ടാസ്കിൽ അവൾ മൈക്ക് പിടിക്കുന്നത് കണ്ട്
വേറൊരു രീതിയിൽ ചിത്രീകരിച്ച ജാസ്മിൻ ഹേറ്റേഴ്‌സ് പോസ്റ്റ്‌കൾ ഇതൊക്ക അവൾക്ക് വിനയാകും.
ഗബ്രിയുടേത് ഫേക്ക് ലൗ ആണെന്ന് എല്ലാർക്കും അറിയാം. അവനും ഇപ്പൊ അവളെ അവഗണിക്കുന്നുണ്ട്. അതുപോലെ വൈൽഡ് കാർഡിന്റെ കൂടെ കൂടി വീട്ടിലുള്ള വരുടെ കളിയാക്കലുകളും. ഇനി ഒറ്റപ്പെടാൻ പോകുന്നത് ജാസ്മിൻ ആണ്. കഴിഞ്ഞ സീസണിലേത് ആവർത്തിക്കും. എത്ര തെറ്റ് ചെയ്താലും കൂട്ടം കൂടി ഒറ്റപ്പെടുത്തിയാൽ ആ തെറ്റുകൾ മറക്കും.മലയാളികൾ ഒറ്റപ്പെടുന്നവരുടെ കൂടെയാവും'












Click it and Unblock the Notifications