Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ അങ്ങനെ ചെയ്തിട്ടില്ല, ലാലേട്ടൻ പറഞ്ഞത് ചെയ്തെന്ന്, ഉപ്പ് തിന്നവൻ വെള്ളം കുടിക്കും'; സിബിൻ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ പരസ്പരം കൊമ്പുകോർത്തവരായിരുന്നു ജാസ്മിൻ ജാഫറും വൈൽഡ് കാർഡ് മത്സരാർത്ഥിയായെത്തിയ ഡിജെ സിബിനും. ഇരുവരുടേയും ഏറ്റുമുട്ടൽ ഷോ കൊഴുക്കാൻ കാരണമായെങ്കിൽ വൈകാതെ തന്നെ ഷോയിൽ നിന്നും സിബിൻ പുറത്തായിരുന്നു. മാനസിക പ്രശ്നം നേരിടുന്നതിനാൽ സിബിന് ഷോയിൽ തുടരാൻ സാധിക്കില്ലെന്നായിരുന്നു ബിഗ് ബോസ് വിശദീകരിച്ചത്. എന്നാൽ തന്നെ പുറത്താക്കിയതിന് പിന്നിൽ മറ്റ് പല കാരണങ്ങളും ഉണ്ടെന്നായിരുന്നു സിബിൻ ആരോപിച്ചത്.

ഷോ ജാസ്മിന് അനുകൂലമായിട്ടാണ് മുന്നോട്ട് പോയിരുന്നതെന്നാണ് സിബിൻ ഉയർത്തിയ മറ്റൊരു ആരോപണം. വലിയ രീതിയിൽ ജാസ്മിനോട് ഷോ ഫാവറേറ്റിസം കാണിച്ചെന്ന് സിബിൻ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും പ്രതികരിക്കുകയാണ് സിബിൻ. താനൊരിക്കലും ജാസ്മിനെ ഷോയിൽ കോർണർ ചെയ്തിട്ടില്ലെന്ന് പറയുകയാണ് സിബിൻ. താരത്തിന്റെ വാക്കുകളിലേക്ക്

jasminesibin-

'ബിഗ് ബോസ് ഹൗസിൽ ഞാൻ ഇതുവരേയും ജാസ്മിനെ അങ്ങോട്ട് പോയി മാന്തിയിട്ടില്ല. ജാസ്മിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെട്ടിട്ടില്ല. ജാസ്മിനും ജിന്റോയും തമ്മിൽ തല്ലുണ്ടാക്കിയപ്പോഴും ഞാൻ ഇടപെട്ടിട്ടില്ല. പക്ഷെ എന്റെ അടുത്ത് വരുമ്പോൾ എനിക്ക് പ്രതികരിക്കേണ്ടി വരും. അതാണല്ലോ ഗെയിം. ഞാൻ ഒരിക്കലും ജാസ്മിനെ കോർണർ ചെയ്തിട്ടില്ല. ഷോയ്ക്ക് അകത്ത് വെച്ച് ജാസ്മിനുമായി അടികൂടുമ്പോൾ അവൾക്കൊരു സിംപതി പുറത്ത് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ഷോയുടെ ഫോക്കസ് അതാണെന്ന് എനിക്ക് മനസിലായി. ലാലേട്ടന്റെ എപ്പിസോഡിലും സംഭവിച്ചത് അതാണ്.

ഞാൻ ജാസ്മിനോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ജാസ്മിൻ അത് സ്വീകരിച്ചിരുന്നില്ല. ഒരു കാമറയും അതുണ്ടായിരില്ല. എന്നാൽ ലാലേട്ടൻ എപ്പിസോഡിൽ പറഞ്ഞത് സിബിന്റെ മാപ്പ് സ്വീകരിച്ചതിൽ ജാസ്മിനോട് നന്ദിയെന്നാണ്. ശരിക്കും അത് സംഭവിച്ചിരുന്നോ? ഇല്ല. അപ്പോൾ അവർ എന്താണ് ശ്രമിച്ചുകൊണ്ടിരുന്നത്, ജാസ്മിൻ ഒരു പാവം സ്ത്രീയാണ് സിബിനാണ് വില്ലൻ എന്ന് കാണിക്കാൻ ശ്രമിച്ചു. അവർ ഷോയിൽ ഫേവറേറ്റിസമാണ് കാണിച്ചത്. ഞാൻ കണ്ടന്റ് കൊടുത്തിട്ടുണ്ട്. അത് പക്ഷെ വന്നില്ല. എന്തുകൊണ്ട് ജാസ്മിന്റെ ആങ്കിളിൽ മാത്രം ഷോ പോയി. എന്നെ എന്തിന് വില്ലനായി അവതരിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ ഷോയിൽ നിന്ന് പോകണമെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. എന്നാൽ വൈകീട്ടോടെ ഞാൻ തിരിച്ചുവന്നു. ചൊവ്വാഴ്ച എനിക്ക് ഷോയിൽ നിന്നും പോകണമന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ചിലരൊക്കെ കൺഫഷൻ റൂമിൽ കിടന്നിട്ടില്ലേ. എനിക്കൊരു പ്രിവിലേജും കിട്ടിയിട്ടില്ല. ഞാനും വീക്കെന്റ് എപ്പിസോഡ് ഡയറക്ടറും നല്ല സീനിൽ അല്ല മുന്നോട്ട് പോയത്.

ജാസ്മിന് വേണ്ടിയാണ് ആ ഷോ മുഴുവൻ ഡിസൈൻ ചെയ്തത്. നമ്മൾ നമ്മളുടെ നൂറ് ശതമാനം കൊടുത്ത് അവിടെ നിൽക്കാൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അവർ അവർക്ക് തോന്നുന്നത് പോലെ കണ്ടന്റ് വിടുന്നത്. പിന്നെ എന്തിനാണ് ഞാൻ ഷോയിൽ തുടരുന്നത്. ഇതൊരു ഷോയാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ എനിക്ക് മറ്റൊരു പേര് തരട്ടെ അവർ. കാരണം പുറത്തിറങ്ങിയാൽ എന്റെ ക്യാരക്ടർ മാത്രമായിരുന്നു അത് അല്ലാതെ ഞാൻ അല്ല എന്ന് പറയാമെല്ലോ. റിയാലിറ്റി ഷോയാണെന്ന് പറഞ്ഞ് എന്റെ യഥാർത്ഥ സ്വഭാവത്തിന് പകരം നെഗറ്റീവ് മാത്രം അവതരിപ്പിക്കുന്നതിൽ എന്ത് അടിസ്ഥാനമണ് ഉള്ളത്.

ജാസ്മിൻ അനുഭവിക്കുന്നത് ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്ന് കേട്ടിട്ടില്ലേ. ഞാൻ അവിടെ കരഞ്ഞത് കൊണ്ട് കരഞ്ഞ് മെഴുകി എന്ന് കമന്റ് വരുമ്പോൾ ഞാനത് അംഗീകരിക്കണം. കാരണം ഞാനത് ചെയ്തിട്ടുണ്ട്. ഷോയ്ക്ക് ഉള്ളിൽ ചെയ്തതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കേണ്ടതുണ്ട്.അതുപോലെ പുള്ളിക്കാരി ചെയ്ത കാര്യങ്ങൾക്കും അവൾ ഉത്തരാവദിത്തം ഏറ്റെടുക്കേണ്ടതുണ്ട്', സിബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+