ബിഗ് ബോസിൽ ജാൻമോണിക്ക് ഒരാളോട് പ്രണയം.. മനസ് തുറന്ന് ജാൻമണി, ആ അവസ്ഥയിൽ 'തോന്നിപ്പോകും'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാൻമോണി ദാസ്. ഹൗസിൽ തുടക്കത്തിൽ തന്നെ ചർച്ചയാവാൻ ജാൻമോണിക്ക് സാധിച്ചിരുന്നു. എന്നാൽ ആരാധകരെ നിരാശരാക്കി താരത്തിന് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങേണ്ടി വന്നു.
അതിവൈകാരികമായിട്ടായിരുന്നു പുറത്തായെന്ന ബിഗ് ബോസിന്റെ അറിയിപ്പിനോട് ജാൻമോണി പ്രതികരിച്ചത്. കരച്ചിൽ നിർത്താൻ താരം ഏറെ പാടുപെട്ടു. ഇപ്പോഴിതാ എന്തുകൊണ്ട് തനിക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്ന് പറയുകയാണ് ജാൻമോണി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'പുറത്തുള്ളവരെ സംബന്ധിച്ച് ഇതൊരു ഗെയിമായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസ് എന്നത് ഒരു കുടുംബമാണ്. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ ഞാൻ കണക്ട് ആയത് ജിന്റോ ചേട്ടൻ , ഋഷി, അൻസിബ, യമുന ചേച്ചി എന്നിവരായിരുന്നു. യമുനച്ചേച്ചി പോയപ്പോൾ എനിക്ക് ഡിപ്രഷൻ പോലുള്ള അവസ്ഥയായിരുന്നു. എന്റെ ആ അവസ്ഥയൊന്നും പുറത്തേക്ക് വന്നി്ടില്ല. ഒരു ദിവസം രാത്രി വിയർത്ത് കൊട്ടി ഞാൻ തുണി ഊരിക്കളഞ്ഞു. അത് കഴിഞ്ഞപ്പോഴാണ് ഞാൻ കാമറ ശ്രദ്ധിക്കുന്നത്. ഇത് കാണിക്കരുതെന്ന് അപേക്ഷിച്ച് ഞാൻ ബ്ലാങ്കറ്റ് കൊണ്ട് മൂടി അവിടെ കിടന്നു. ആരോ എന്നെ തൊടുന്നത് പോലെ തോന്നിയിട്ട് പാനിക്ക് ആയ അവസ്ഥയൊക്കെ ഉണ്ടായിരുന്നു. ഇതൊന്നും പുറത്തുള്ളവർ കണ്ടിട്ടില്ല.
ജിന്റോ-ജാൻമണി കോമ്പോ അവിടെ നന്നായി വർക്കായിരുന്നു. ഞാൻ പോകുകയാണെന്ന് എനിക്ക് മനസിലാകുന്നേ ഉണ്ടായിരുന്നില്ല. റെഡ് ലൈറ്റ് വന്നപ്പോൾ അൻസിബയാണ് പറഞ്ഞത്. ജിന്റോ ചേട്ടൻ വളരെ അധികം വിഷമിച്ചു. എനിക്ക് ചേട്ടന്റെ മുഖത്ത് നോക്കാൻ പോലും പറ്റുമായിരുന്നില്ല. എനിക്ക് ജിന്റോ ചേട്ടനെ മിസ് ചെയ്യുന്നുണ്ട്. പവർ റൂമിൽ കുറെ സമയം ഇരുന്ന് കരഞ്ഞു. ഋഷിയോട് കാല് പിടിച്ച് പറഞ്ഞു എനിക്ക് പോണ്ടെന്ന്. അതുപോലെ ഞാൻ സങ്കടപ്പെട്ടു.
ഞാനും ജിന്റോ ചേട്ടനും സിങ്കാവുമെന്ന് ചിലർ കരുതി. പക്ഷേ എനിക്ക് ജിന്റോ ചേട്ടൻ ജിന്റോ ചേട്ടനല്ലേ, ആ ബഹുമാനം എനിക്ക് ഉണ്ട്. ആ വീട്ടിൽ എന്നെ പൊന്നുപോലെ കൊണ്ടുനടന്നത് ജിന്റോ ചേട്ടനാണ്. ഒരു അനിയത്തിയെ പോലെ എന്നെ സ്നേഹിച്ചു. പാവമാണ് ജിന്റോ. ആൾക്ക് കാര്യങ്ങൾ സംസാരിക്കാനറിയില്ല. പക്ഷേ നല്ല ഗെയിമറാണ്. കള്ളത്തരവും ഉണ്ട്', ജാൻമോണി പറഞ്ഞു.
ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണം ഇങ്ങനെ-'
പുറത്തൊരാൾക്ക് വാക്ക് കൊടുത്ത് വരുമ്പോൾ അകത്ത് കാണുന്ന ആൾ ഒരിക്കലും നമ്മുക്ക് പ്രധാനമാകില്ല. കാരണം പുറത്തുള്ള മനുഷ്യന്റെ കൂടിയാണ് നമ്മൾ ജീവിതകാലം മുഴുവൻ കഴിയാൻ തീരുമാനിക്കുന്നത്. കൂടെ ഇരിക്കുന്ന വ്യക്തിയോട് നമ്മുക്ക് ചിലപ്പോൾ ഇഷ്ടം തോന്നും. പക്ഷേ നമ്മൾ അതിന് നിയന്ത്രിക്കാൻ പഠിക്കണം. പുറത്ത് വന്നപ്പോൾ ഞാൻ കുറെ വീഡിയോസ് കണ്ടു. അവരുടേത് യഥാർത്ഥ പ്രണയമായിരുന്നുവെങ്കിൽ അവർ കാമറയിൽ നിന്നൊക്കെ അതൊക്കെ മറച്ച് വെയ്ക്കാൻ ശ്രമിച്ചേനെ. പുറത്തെ ആളുകളെ കാണിക്കേണ്ട കാര്യമില്ല. അത് നമ്മുടെ മനസിൽ ഉണ്ടാകേണ്ടതാണ്. ഫെയ്ക്കാണ് അതൊക്കെയെങ്കിൽ കാണിക്കാം.
ആരോടെങ്കിലും അവിടെ പ്രണയം തോന്നിയോ എന്ന ചോദ്യത്തിന് വളരെ നാണത്തോടെയാണ് ജാൻമണി പ്രതികരിച്ചത്. ഇപ്പോൾ പറയേണ്ട, ഞാൻ കൺഫ്യൂസ്ഡ് ആണ്, ആ വീട് അങ്ങനെയാണ്, പുറത്തേക്ക് കണക്ഷനൊന്നുമില്ലല്ലോ. നമ്മൾ ചിലപ്പോൾ അങ്ങനെ ആയിപ്പോകും. യമുന ചേച്ചി പോകുന്നതിന് മുൻപേ തന്നെ എനിക്ക് ആ ഫീലിങ് ഉണ്ടാർന്നു. ചേച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ മനസിൽ അങ്ങനെ തോന്നി. പക്ഷേ എനിക്ക് അറിയില്ല. മനസിൽ സ്നേഹം ഉണ്ടാകും. എന്നെ കെയർ ചെയ്യുന്നു, എനിക്ക് വേണ്ടി നിൽക്കുന്നു അങ്ങനെയൊക്കെ ആകുമ്പോൾ സ്വാഭാവികമായും തോന്നും',ജാൻമോണി വ്യക്തമാക്കി.












Click it and Unblock the Notifications