ജാസ്മിന്‍ കച്ചറ.. ചെയ്തത് വളരെ മോശം, അവളുടെ വിചാരം എന്താണ്: പുറത്താക്കണമെന്ന് ജാന്മോണി
ബിഗ് ബോസ് ഷോയിലെ ജയില്‍ വാസത്തിനിടെ ജാസ്മിന്‍ ജിന്റോയുടെ കയ്യില്‍ അടിച്ച സഭവം പ്രേക്ഷകർക്കിടയില്‍ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ ജാസ്മിനോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് ജിന്റോ ആരാധകർ കഴിഞ്ഞ ദിവസം മുതല്‍ തന്നെ വലിയ രീതിയില്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും ഏറ്റവും അവസാനം പുറത്തായ ജാന്മണിയും സമാനമായ ആവശ്യം ഉന്നയിക്കുകയാണ്.
ജാസ്മിന്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നാണ് ജാന്മോണി പറയുന്നത്. അവള്‍ എന്താണ് വിചാരിക്കുന്നത്. ഇത് കൃത്യമായ ഫിസിക്കല്‍ അസാള്‍ട്ടാണ്. ജാസ്മിനെ ഷോയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. സിജോയെ ഇടിച്ചതിന് അസി റോക്കിയെ ഷോയില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കില്‍ ജിന്റോയെ അടിച്ച ജാസ്മിനേയും പുറത്താക്കേണ്ടതാണെന്നും ജാന്മോണി പറയുന്നു. വെറൈറ്റി മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ഞാന്‍ ശാപവാക്ക് പറഞ്ഞു എന്നും പറഞ്ഞ് എന്നെ പുറത്താക്കി. ഇപ്പോള്‍ എന്തുകൊണ്ട് ജാസ്മിനെതിരെ നടപടിയില്ല. സിബിന്‍ ഒരു ആഗ്യം കാണിച്ചതിന്റെ പേരില്‍ ലാലേട്ടന്‍ ശക്തമായ വിമർശനം ഉന്നയിച്ചു. എന്നാല്‍ ജാസ്മിന്റെ കാര്യത്തില്‍ അവർ എന്ത് ചെയ്യും എന്ന് അറിയില്ല. ഞാന്‍ ബിസിനസ് ക്ലാസ് എന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ ട്രോള്‍ ചെയ്തു. ജാസ്മിന്‍ ചെയ്ത ഈ പ്രവർത്തി ഏത് ക്ലാസാണ്.
ബിസിനസ് ക്ലാസില്‍ ട്രാവല്‍ ചെയ്യുന്നതാണ് എന്നത് ഉള്ള കാര്യമാണ്. എന്നാല്‍ എന്നെ ട്രോള്‍ ചെയ്ത ആളുകളോട് ഞാന്‍ ചോദിക്കുകയാണ് വീട്ടില്‍ ഇപ്പോള്‍ നടക്കുന്ന അടിയും ഇടിയുമൊക്കെ ഏത് ക്ലാസില്‍പ്പെടുന്നതാണ്. ഞാന്‍ ആക്ഷന്‍ കാണിച്ചു എന്നൊക്കെ പറഞ്ഞ് വലിയ ബഹളമായിരുന്നു. ഇവിടെ ജാസ്മിന്‍ അടിച്ചതിന് തെളിവൊക്കെ ഉണ്ടല്ലോ. ജാസ്മിനെ ഡയറക്ട് എവിക്ട് ചെയ്യുകയാണ് വേണ്ടത്.
ആ ജയില്‍ റൂമിന് അകത്ത് എത്ര സ്ഥലം ഉണ്ട്. ജാസ്മിന് വേണമെങ്കില്‍ അപ്പുറത്തേക്ക് മാറി കിടക്കാമായിരുന്നു. ജിന്റോ കിടക്കുന്ന സ്ഥലത്ത് തന്നെ കിടക്കണം എന്ന് പറയുന്നത് വാശിയാണ്. എന്തായാലും ഉചിതമായ തീരുമാനം ബിഗ് ബോസ് എടുക്കട്ടെ. എന്തെങ്കിലും പറയുന്നത് പോലോയെ അല്ലെങ്കില്‍ കൈക്ക് വെറുതെ തൊടുന്നതോ അല്ല, കൈക്ക് അടിക്കുന്നത് തന്നെയാണ് നമ്മള്‍ കണ്ടത്. ജാസ്മിന്‍ കച്ചറയാണെന്ന് ഇത് കണ്ട എനിക്ക് പറയേണ്ടി വരുമെന്നും ജാന്മോണി പറയുന്നു.












Click it and Unblock the Notifications