'എന്തിനാ ഇങ്ങനെ നോക്കുന്നത്, ഡോണ്ട് ലവ് മീ';അർജുനോട് ജാൻമണി, സഹികെട്ട് ശ്രീതു ഒടുവിൽ അർജുനോട് പറഞ്ഞു
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ആറ് മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ബാക്കിയുള്ളത് ഇവരിൽ ഒരാളാവും വിജയി. ഋഷി, അർജുൻ, ശ്രീതു, ജിന്റോ, അഭിഷേക്, ജാസ്മിൻ എന്നീ മത്സരാർത്ഥകളാണ് ആ ആറ് പേർ. ഗ്രാന്റ് ഫിനാലെ അടുത്തതോടെ ബിഗ് ബോസ് വീട്ടിലേക്ക് പുറത്തായ മത്സരാർത്ഥികൾ വന്നുതുടങ്ങി. ആദ്യം ജാൻമണിയാണ് എത്തിയത്. ഇതിന് പിന്നാലെ യമനയും എത്തി.
ജാൻമണി വീട്ടിൽ എത്തിയത് മുതൽ ശ്രീതുവിനേയും അർജുനേയുമാണ് ലക്ഷ്യമിടുന്നത്. ശ്രീതുവിനോട് ലൈറ്റ് ഓഫാക്കി ഉറങ്ങിക്കോ എന്ന് ജാൻമണി പറഞ്ഞിരുന്നു. എന്നാൽ ശ്രീതുവിന് ഇത് അത്ര ഇഷ്ടമായില്ല. ശ്രീതു ഇക്കാര്യം അർജുനോട് പറയുന്നുണ്ട്. എന്നാൽ അമ്മ വന്നപ്പോൾ പറഞ്ഞത് കണ്ട് കാണുമെന്നും അതാകും അങ്ങനെ പറഞ്ഞത് എന്നാണ് അർജുൻ പറയുന്നത്.

എന്നാൽ ശ്രീതുവിന് ജാൻമണിയുടെ സംസാരം അത്ര ഇഷ്ടമായിട്ടില്ല. ഇപ്പോൾ ശ്രീതുവും അർജുനും ഇരിക്കുമ്പോൾ ജാൻമണി പറയുന്ന കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ നോക്കുന്നത്. ഡോണ്ട് ലവ് മീ എന്നാണ് അർജുനോട് ജാൻമണി പറയുന്നത്. ഇതിന് ഓക്കെ എന്ന് മാത്രം പറഞ്ഞ് അർജുൻ ഇരിക്കുകയാണ്.
എന്നാൽ ജാൻമണി പറഞ്ഞത് ശ്രീതുവിന് ഇഷ്ടമാകുന്നില്ല. ആറ് ദിവസം വേഗം കഴിഞ്ഞാൽ മതി എന്നാണ് ശ്രീതു അർജുനോട് പറയുന്നത്. ജാൻമണി ബിഗ് ബോസിന് പുറത്ത് പോയതിന് പിന്നാലെ അർജുനെതിരെ രൂക്ഷമായി വിമർശനങ്ങൾ നടത്തിയിരുന്നു. തിരിച്ച് ബി ബി വീട്ടിൽ എത്തിയപ്പോൾ ജാൻമണി അർജുന് പാര വെയ്ക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
അർജുന് ലഭിക്കുന്ന പിന്തുണ കളയാൻ വേണ്ടിയാണ് ജാൻമണിയുടെ ശ്രമമെന്നും എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 6 ൽ ഏറെ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ജാൻമണി. എന്നാൽ ഇടയ്ക്ക് വെച്ച് ജാൻമണി പെരുമാറ്റം കാരണമാണ് പ്രേക്ഷകർക്ക് ജാൻമണിയോട് ഇഷ്ടം . നോറയുമായുള്ള തർക്കങ്ങൾ ജാൻമണിയുടെ ഇമേജിനെ ബാധിച്ചിരുന്നു. ജാൻമണി വഴക്കിനിടെ ഉപയോഗിച്ചിരുന്ന ശാപവാക്കുകളാണ് വിമർശനങ്ങൾ ഉയരാൻ കാരാണായത്.
അതേ സമയം ജാൻമണിയും യമനുയും ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ യമനു ജാൻമണിയെക്കുറിച്ചുള്ള ഒരു സന്തോഷ വാർത്ത പറഞ്ഞിരുന്നു. ജാൻമണി വിവാഹതിയാകാൻ പോവുകയാണെന്നാണ് യമുന പറഞ്ഞത്. അറിഞ്ഞില്ലേ, നിങ്ങളോട് പറഞ്ഞില്ലേ എന്നാണ് യമുന ചോദിക്കുന്നത്. ഇതിന് പിന്നാലെയാണ് അക്കാര്യം പറഞ്ഞത് . എന്നാൽ വിവാഹത്തെക്കുറിച്ച് മറ്റ് കാര്യങ്ങളാെന്നും പറഞ്ഞില്ല. ആരാണ് വരനെന്നോ എന്നാണ് വിവാഹം എന്നോ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഡോക്ടർ ആണെന്നാണ് തന്നോട് പറഞ്ഞതെന്ന് യമുന പറഞ്ഞു.












Click it and Unblock the Notifications