ജാസ്മിനോട് വാദിച്ച് നില്‍ക്കാനാകാതെ അഭിഷേക് ആ വീട് മൊത്തം ഓടി തളർന്നു: തർക്കത്തില്‍ ജയിച്ചതാര്
ബിഗ് ബോസ് മലായാളം സീസണ്‍ 6 ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റ് ടാസ്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിച്ചത് ടീം നെസ്റ്റായിരുന്നു. അഭിഷേക്, ജാസ്മിന്‍, അർജുന്‍, റിഷി എന്നിവർ അടങ്ങിയ ടീം മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറിയത്. മത്സരത്തില്‍ ഉടനീളം ടീം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. നാലുപേർക്കും ഇടയില്‍ പ്രത്യേക ഒരു കൂട്ടുകെട്ട് രൂപപ്പെടുകയും പ്രേക്ഷകർ ഇത് പ്രത്യേക എടുത്ത് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നലത്തെ ജയില്‍ നോമിനേഷന് ഇടയില്‍ വെച്ച് അഭിഷേകും ജാസ്മിനും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടത്. ജയില്‍ നോമിനേഷന്‍ വോട്ടെടുപ്പില്‍ നോറക്ക് ശേഷം അഭിഷേകിനും ശ്രീതുവിനും തുല്യ വോട്ടായിരുന്നു ലഭിച്ചത്. തുടർന്ന് ഇരുവരോടും ബിഗ് ബോസ് തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പറഞ്ഞു. ഇതിന് ഇടയിലാണ് ജാസ്മിനും അഭിഷേകും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുന്നത്.

തർക്കത്തിന് ഇടയില്‍ അഭിഷേക് ഗബ്രി വിഷയമൊക്കെ എടുത്തിടുന്നുണ്ടായിരുന്നു. പറയാന്‍ കൃത്യമായ ഉത്തരം ഇല്ലെങ്കില്‍ മത്സരത്തില്‍ നിന്നും പുറത്ത് പോയ ആളെക്കുറിച്ച് സംസാരിക്കുകയല്ല വേണ്ടതെന്ന് പറഞ്ഞായിരുന്നു ജാസ്മിന്‍ തിരിച്ചടിച്ചത്. ഈ തർക്കത്തില്‍ ജാസ്മിന്‍ സ്കോർ ചെയ്തെന്നാണ് താരത്തിന്റെ ആരാധകരില്‍ ഒരാള്‍ ബിഗ് ബോസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കുറിച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ്ബോസ് ഗയിം ഷോയിൽ വന്നിട്ട് "എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല" എന്ന് ഒരാൾ പറയുന്നതിന് രണ്ട് അർത്ഥങ്ങൾ മാത്രമേയുള്ളൂ. ഒന്നുകിൽ അയാൾക്ക് എതിരാളിയോട് പോയിൻ്റ് പറഞ്ഞ് പിടിച്ച് നിൽക്കാൻ കെൽപ്പില്ല,അല്ലെങ്കിൽ അയാൾ വാ തുറന്നാൽ വരുന്നത് മുഴുവൻ അങ്ങേയറ്റത്തെ ശരികേട് ആകും എന്ന ബോധ്യമാകാം.
സത്യത്തിൽ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാൻ കഴിയാതെ ഒരു വാട്ടർ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവൻ "ഓടി തളർന്നത്". ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിൻ്റ് ഇല്ലാതെ എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ് രക്ഷപ്പെടുന്നത് പരാജയ ഭീതി കൊണ്ടാണ്.
ആദ്യം നേർക്ക് നേരെ നിന്ന് സംസാരിക്കാൻ പഠിക്ക് അഭിഷേക്. അല്ലാതെ 23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ. അതും പോരാഞ്ഞ് 'പട്ടി' എന്നൊക്കെ സഹ മത്സരാർത്ഥിയെ തെറി വിളിക്കുന്നത് അയാൾക്ക് തെറി അല്ലാത്ത വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.
എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധങ്ങൾ ഇല്ലാത കാര്യങ്ങൾ അനവസരത്തിൽ എടുത്തിടാൻ തോന്നുന്നത് അയാൾക്ക് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാൻ അറിയില്ല എന്നത് തന്നെയാണ്. ജാസ്മിൻ വിരോധികൾ ഇന്നലെ മുതൽ പ്രമോ കണ്ട് സന്തോഷിക്കാർന്നു പക്ഷേ ചീറ്റിപ്പോയി...... തിയും പുകയും ചേർത്ത് എഴുതി വെച്ചതൊക്കെ മായ്ച്ച് കളഞ്ഞേക്ക് നിങ്ങൾക്ക് ഈ സീസണിൽ ഒരു രായാവ് പിറക്കാൻ പോണില്ല.












Click it and Unblock the Notifications