പകർന്നാട്ടം ടാസ്ക് തൂക്കി ജാസ്മിനും അർജുനും: കണക്കിന് കിട്ടിയത് നോറയ്ക്കും സിജോയ്ക്കും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പകർന്നാട്ടം ടാസ്കാണ്. അതായത് ഒരോ മത്സരാർത്ഥികളും മറ്റ് മത്സരാർത്ഥികളായി മാറിക്കൊണ്ട് പെരുമാറുന്നത്. ചുരുക്കി പറഞ്ഞാല്‍ നാലാസീസണില്‍ റിയാസ് ലക്ഷ്മിപ്രിയയായി തകർത്താടിയ ടാസ്ക്. ഇത്തവണയും ഈ ടാസ്ക് ഒട്ടും മോശമായില്ല. പ്രത്യേകിച്ച് അർജുന്‍, ജാസ്മിന്‍, അഭിഷേക് എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
അർജുന്‍ നോറയായി മാറിയപ്പോള്‍ സിജോയുടെ വേഷമാണ് ജാസ്മിന്‍ അണിഞ്ഞത്. ഇരുവരും നല്‍കിയ ഒരുപാട് കണ്ടന്റുകള്‍ ഇന്നത്തെ എപ്പിസോഡില്‍ വരുമെന്നകാര്യവും ഉറപ്പാണ്. പ്രേക്ഷകരും ഇതിനോടകം തന്നെ ഈ ടാസ്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. ജാസ്മിനും അർജുനും ചേർന്ന് ടാസ്ക്ക് തൂക്കിയെന്നാണ് അവർ പറയുന്നത്. അത്തരമൊരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പകർന്നാട്ടം ടാസ്ക് അർജ്ജുൻ ആൻഡ് ജാസ്മിൻ തൂക്കി എന്നൊക്കെ പറഞ്ഞാൽ ക്ലീഷേ ആയി പോകും. രണ്ടു പേരും പകർന്നാട്ടം ടാസ്കിന്റെ ബിഗ് ബോസ്സിലെ ബെഞ്ച് മാർക്ക് തന്നെ സൃഷ്ടിച്ചു. അത് ലൈവിൽ കാണാത്തവർക്ക് അതൊരു നഷ്ടം മാത്രം. അർജ്ജുന് കിട്ടിയത് നോറ , ജാസ്മിന് കിട്ടിയത് സിജോ ..
സിജോയെ വെച്ച് നോക്കുമ്പോൾ കുറച്ചു കൂടി നോറ എളുപ്പം ആണ് മാനറിസം കൂടുതൽ ഉള്ളത് കൊണ്ട് . പലരും അവിടെ നോറയെ മുൻപും അനുകരിച്ചിട്ടുണ്ട് . അത് കൊണ്ട് അർജ്ജുന് കുറച്ചു കൂടി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സാധിച്ചു. അർജ്ജുൻ പക്ഷെ അത് വേറെ ഒരു ലെവലിൽ എത്തിച്ചു. കൂടുതലും കോമഡി കലർത്തിയും ഗൗരവം ഒട്ടും കളയാതെയും അവിടെ നിന്ന്.
ജാസ്മിൻ ആഗ്രഹിച്ചത് നോറയെ ആണ്. ഇതിനു മുൻപ് നന്നായി അനുകരിച്ചിട്ടും ഉണ്ട്. കിട്ടിയത് സിജോയെ ആണ്. മാനറിസം കുറവാണെങ്കിലും സിജോ പറഞ്ഞ ഡയലോഗുകൾ വെച്ച് ജാസ്മിൻ ശരിക്കും കത്തിക്കേറി. ഇന്നലെ ദണ്ഡു പിടിച്ചു വാങ്ങിയതിന്റെ ഒക്കെ ചേർത്ത് കൊടുത്തു. തഗ്ഗുകളുടെ പെരുമഴ തന്നെ ആയിരിന്നു.
സിജോയുടെ കാട്ടു തീ, വിഷ്വല്‍ കണ്ടത്, നോറയുമായുള്ള വ്യക്തിവൈരാഗ്യം, കടുകട്ടി മലയാളം, താടി പിടിച്ചുള്ള നിൽപ്പ്, ഇരുപ്പ്, ശ്രീതുവിന്റെ ക്യൂട്നെസ്സ് , നോറയുടെ കരച്ചിൽ, ഋഷിയുടെ ഇന്നസെന്‍സ്, അഭിയുടെ പാഴ് ഇരിപ്പ് . അമ്പു കൊള്ളാത്തവരായി ആരുമില്ല കുരുക്കളില്‍' എന്ന ലെവലിൽ ഉള്ള പ്രകടനം.
ജാസ്മിനെ പല എന്ററൈൻമെൻറ് ടാസ്കുകളിലും പല രീതിയിലും അവിടെ മുടക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട് . പക്ഷെ ഇന്ന് അതുണ്ടായില്ല. എന്താണ് ജാസ്മിൻ എന്നും, അവളുടെ പൊട്ടന്‍ഷ്യല്‍ എന്തെന്നും എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ അവൾ ടാസ്ക് തകർത്തു ഗംഭീരമാക്കി. അഭിയുടെ ടാസ്ക് ചെയ്ത നോറയും നന്നാക്കി.












Click it and Unblock the Notifications