'ജാസ്മിനും ഗബ്രിയും മറ്റുള്ളവർക്ക് കണ്ടന്റാകുന്നു,ഒരു സംഭവം ട്രെന്റാകുന്നുണ്ട് ശ്രദ്ധിച്ചോ?'
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ലൗ ട്രാക്ക് പിടിച്ച് ഗെയിം കളിക്കുന്നുവെന്ന വിമർശനം ഹൗസിനകത്തും പുറത്തും ഇരുവരും നേരിടുന്നുണ്ട്. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വിശദീകരിച്ചാണ് ഇരുവരും ഇത്തരം വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.
എന്തായാലും ജാസ്മിന്റേയും ഗബ്രിയുടേയും ഗെയിമിനെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ ബിഗ് ബോസ് ഗ്രൂപ്പുകളിൽ നിറയുന്നുണ്ട്. അത്തരത്തിൽ ഒരു ആരാധകൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇരുവരും ശക്തരായ മത്സരാർത്ഥികളായതിനാലാണ് വൈൽ കാർഡുകളായി എത്തിയവരടക്കം ഇരുവരേയും ടാർഗറ്റ് ചെയ്യുന്നതെന്ന വാദത്തെയാണ് ആരാധകൻ തള്ളുന്നത്. .മറ്റുള്ളവർക്ക് കണ്ടന്റ് ആയി മാറാൻ വേണ്ടി കളിക്കുന്നവർ യഥാർത്ഥത്തിൽ ദൂർബലരാണെന്ന് കുറിപ്പി്‍ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഒരു സംഭവം ട്രെൻഡ് ആകുന്നുണ്ട് ഇവിടെ. ആരെങ്കിലും ശ്രദ്ധിച്ചോ?
അതായത്, ജാസ്മിനും ഗബ്രിയും ഉള്ളോണ്ടാണ് മറ്റുള്ളവർക്ക് അവിടെ കണ്ടന്റ് കിട്ടുന്നത് എന്ന്. പറയുന്നത് മേൽപ്പറഞ്ഞ രണ്ടു പേരെയും സ്നേഹിക്കുന്ന പ്രേക്ഷകർ ആണ്. അവർ അക്കാര്യം അഭിമാനത്തോടെയാണ് ഇവിടെ അവതരിപ്പിക്കുന്നതും. ഇഷ്ടപ്പെടുന്നവരാണ്,സ്വാഭാവികം.
ബേസിക്കലി, ഇവർ പറഞ്ഞു വയ്ക്കുന്നത് ഇതാണ്,
1.മറ്റുള്ളവർക്ക് content ആയി മാറാൻ വേണ്ടി കളിക്കുന്ന രണ്ട് പേർ ആണ് ജാസ്മിനും ഗബ്രിയും.
2. അങ്ങനെ മറ്റുള്ളവരുടെ കണ്ടന്റ് ആയി മാറുന്നവർ ആണ് ബിബി പോലൊരു ഷോയിൽ ഏതൊരു സിനരിയോയിലും ദുർബലർ, അത് അഭിമാനത്തോടെ പറയുന്നതിന്റെ ലോജിക്..??
സോ, മറ്റുള്ളവരുടെ കണ്ടന്റ് ആയി മാറാതെ മറ്റുള്ളവരെ കണ്ടന്റ് ആക്കി മാറ്റുന്ന മൈന്റ് ഗെയിം എന്നാണ് ഇവരിൽ നിന്നും കാണാൻ കഴിയുക എന്നാണ് അറിയേണ്ടത്. ചുറ്റുമുള്ളതിൽ നിന്നും കണ്ടന്റ് കണ്ടെത്തുന്നവൻ ആരോ അവൻ ആണ് വിജയി, അല്ലാതെ കണ്ടന്റ് ആകാൻ വേണ്ടി നിന്ന് കൊടുക്കുന്നവർ അല്ലാ അത് BB ഷോയിൽ ആയാലും അതിന് പുറത്ത് ആയാലും.
നിലവിൽ, അവിടെ കഴിവുള്ള മറ്റുള്ളവർ കണ്ടെത്തുന്ന കണ്ടന്റ്ന്റെ ഭാഗമാകുന്നത് കൊണ്ട് മാത്രമാണ് ഇടയ്ക്കെങ്കിലും ജാസ്മിനെ ഒക്കെ കാമറ നോക്കുന്നതും നമുക്കൊക്കെ കാണാൻ കഴിയുന്നതും. സോ, അവരെ സ്നേഹിക്കുന്നവർ അഭിമാനത്തോടെ പറയുന്ന ഇക്കാര്യം ഒന്ന് കൂടി വിലയിരുത്തണം എന്ന അഭ്യർത്ഥനയോടെ...'












Click it and Unblock the Notifications