Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ ഉലച്ച് ഗബ്രിയുടെ പുറത്താകല്‍, തളർന്ന് വീണു: ഗബ്രിയുടെ വലിയ നെഗറ്റീവ് പറഞ്ഞ് പ്രേക്ഷകരും

55 ദിവസങ്ങള്‍ പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഏറ്റവും അവസാനം പുറത്താകുന്ന താരമായിരിക്കുകയാണ് ഗബ്രി. സിനിമ മേഖലയില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയ മത്സരാർത്ഥിയിരുന്ന ഗബ്രി. മികച്ച ഒരു ഗെയിമറുടെ പൊട്ടന്‍ഷ്യല്‍ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അത് പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജാസ്മിന്‍ - ഗബ്രി കോംമ്പോയ്ക്ക് കേള്‍ക്കേണ്ടി വന്ന നിശിതമായ വിമർശനങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി.

ഇന്നലത്തെ എവിക്ഷന്‍ പ്രക്രിയയുടെ അവസാന ഘട്ടത്തില്‍ ജാസ്മിന്‍ അല്ലെങ്കില്‍ ഗബ്രി ഇവരില്‍ ആരെങ്കിലും ഒരാള്‍ പുറത്താകും എന്നതായിരുന്നു സ്ഥിതി. ഒടുവില്‍ ഗബ്രി പുറത്തായി. തൊട്ടടുത്ത് നിന്നിരുന്ന ജാസ്മിന് ഇത് സഹിക്കാന്‍ സാധിക്കുന്നതായിരുന്നു. കരഞ്ഞ് നിലവിളിച്ചുകൊണ്ടിരുന്ന ജാസ്മിന്‍ ആദ്യം ഗബ്രിയുടെ പുറത്താകല്‍ അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഒരു ഘട്ടത്തില്‍ കരഞ്ഞ്, കരഞ്ഞ് തളർന്ന് വീഴുകയും ചെയ്തു.

jas-gabri

ഗബ്രിയുടെ പുറത്താകല്‍ പ്രേക്ഷകരിലും പല തരത്തിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഗബ്രിയുടെ ഏറ്റവും വലിയ നെഗറ്റീവ് ഒരാളോടും റെസ്‌പെക്റ്റ് ഇല്ലാത്ത പുള്ളിയുടെ സംസാരമായിരുന്നു എന്നാണ് ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഗബ്രി ഒരു ക്ലാസിക് നെഗറ്റീവ് ഗെയിമർ ആണ്. ഒരു പോയിൻ്റ് കഴിഞ്ഞു പുറത്തുള്ള ഇംപാക്റ്റ് എന്തായാലും കുഴപ്പമില്ല എന്ന മട്ടിൽ ഇമേജ് കോൺഷ്യസ് അല്ലാതെ പുള്ളി ഗെയിം കളിച്ചു. പക്ഷേ ബിഗ് ബോസ് ഒരു വ്യക്തിത്വ റിയാലിറ്റി ഷോ കൂടിയാണ് എന്ന കാര്യം ഗബ്രി മറന്നു. ഒരാളോടും കംപാഷന്‍ ഇല്ലാത്ത ഹൌസ് ൽ ആരുമായും ഒരു കൂൾ ബന്ധം ഉണ്ടാക്കാൻ ആകാത്ത ഒരാളാണ് ഗബ്രി. ജാസ്മിൻ ആയുള്ള ബന്ധം പോലും ഗബ്രിയ്ക്ക് ക്ലാരിറ്റി ഇല്ലാത്ത ബന്ധമായിരുന്നു

ഗബ്രിയുടെ ഏറ്റവും വലിയ നെഗറ്റീവ് ഒരാളോടും റെസ്‌പെക്റ്റ് ഇല്ലാത്ത പുള്ളിയുടെ സംസാരമായിരുന്നു. ഗബ്രിയ്ക്ക് കമ്മ്യൂണിക്കേഷൻ എന്നാൽ എതിരെ നിൽക്കുന്നവരെ കത്തി കൊണ്ട് മുറിക്കുന്ന പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഇതെല്ലാം ഉള്ളപ്പോഴും ഹൗസിലെ കണ്ടന്റ് ക്രിയേറ്ററായ ഒരാളാണ് ഗബ്രി. ഗെയിം മുന്നോട്ട് പോകുന്നതിൽ ഗബ്രിയുടെ പങ്ക് വളരെ വലുതായിരുന്നു. ഹൗസ് ൽ അൻസിബ, ജിൻ്റോ, വൈല്‍ഡ് കാർഡ് ഒഴികെ എല്ലാവരും ഞെട്ടാൻ പോകുന്ന എവിക്ഷന്‍ ആകും ഇത്.
ഒരു നെഗറ്റീവ് കോമ്പോയിൽ മെയില്‍ എവിക്റ്റ് ആകുന്നത് മലയാളം ബിബിയില്‍ യിൽ ആദ്യമായി ആയിരിക്കും. ഗെയിമിന് പുറമേ ജാസ്മിൻ ഹൗസിൽ ഉണ്ടാക്കിയ ഇംപാക്റ്റ് ആണ് അതിന് കാരണം.

പുറത്ത് തങ്ങളുടെ കോംമ്പോ നെഗറ്റീവ് ആണെന്ന് ഹിന്റ് ഉണ്ടെങ്കിൽ പോലും ഇത്രമാത്രം നെഗറ്റീവ് / ഹേറ്റ് ഉണ്ടെന്ന് ഗബ്രി അറിയാൻ പോകുന്നത് പുറത്ത് വന്ന ശേഷമാകും.

ബിഗ്‌ബോസ് പോലൊരു പ്ലാറ്റ്‌ഫോമിൽ അൽപമൊക്കെ ഇമേജ് കോൺഷ്യസ് ആകാം എന്ന് തോന്നുന്നു. കാരണം എത്രയൊക്കെ ഗെയിം ആണെന്ന് പറഞ്ഞാലും നെഗറ്റീവ് ഇമേജ് എന്നും നെഗറ്റീവ് തന്നെയാണ്. പാട്ട് പാടാനും, അത്യാവശ്യം ആക്ടിങ് സ്കില്‍ ഒക്കെ ഉള്ള ഗബ്രിയുടെ ഒരു കൂൾ ഫെയിസ് പുള്ളി തന്നെ ഈ ഷോയിൽ കാണിച്ചിട്ടില്ല. ഈ സീസണിൽ ഏറ്റവും സെന്‍സേഷലാണ് ആയ ഒരാളാണ് ഗബ്രി. ബിബി പ്രേക്ഷകർ ഗബ്രിയെ ഒരിക്കലും മറക്കാൻ സാധ്യതയില്ല. അത്രമാത്രം ഇമ്പാക്ട് ഗബ്രി ഷോയിലൂടെ നേടിയിട്ടുണ്ട്.

സേഫ് ഗെയിമേർസ് ഒരുപാട് പേർ ഉള്ളപ്പോൾ പുറത്ത് പോകേണ്ട ആളല്ല ഗബ്രി, പക്ഷേ അകത്ത് നിൽക്കുന്തോറും കൂടുതൽ നെഗറ്റീവ് ആകുന്ന ഒരാൾ കൂടിയാണ് ഗബ്രി. എല്ലാ നെഗറ്റീവ് ഇമേജ് ഉം മാറ്റി കരിയറിൽ മുന്നോട്ട് പോകാൻ ഗബ്രിയ്ക്ക് കഴിയട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+