ആര്യക്കെതിരെ തുറന്നടിച്ച് ജാസ്മിന്‍: റിലേഷനില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞയാള്‍, ഇട്ടുകൊടുത്തു, ബഹുമാനം പോയി
ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്ന സിബിനെതിരെ തുറന്നടിച്ച് ജാസ്മിന്‍ ജാഫർ. സിബിന്‍ പറഞ്ഞതൊക്കെ ശുദ്ധ തെമ്മാടിത്തരമാണെന്നാണ് ജാസ്മിന്‍ വ്യക്തമാക്കുന്നത്. നാളെ വന്ന് ഇതിന് മറുപടിയായി വേറെ വീഡിയോ ചെയ്താലും എനിക്ക് ഒരു പ്രശ്നവുമില്ല. അത് വേറെ കാര്യമെന്നും സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഇനിയെന്നെ ചെയ്യാനായിട്ട് ബാക്കിയൊന്നും ഇല്ല. എനിക്ക് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത് തന്നെയാണ് എൻ്റെ ധൈര്യം. കുടുംബത്തെ, ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എന്റെ ജീവിതത്തെ, അങ്ങനെ എല്ലാതരത്തിലും വലിച്ച് കീറപ്പെട്ടിട്ടുണ്ട്. നമ്മള്‍ ആരുടേയും ജീവിതത്തില്‍ ഇടപെടാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു.

പെയിന്‍ കില്ലേഴ്സ്, ഒആർഎസ് തുടങ്ങിയ മരുന്നുകളാണ് എനിക്ക് പ്രധാനമായും തന്നത്. മറ്റുള്ളവർക്കും അവരുടെ അസുഖത്തിന് അനുസരിച്ചുള്ള മരുന്ന് കൊടുക്കും. ഈ പറയുന്ന സിബിനാണ് അവിടെ കിടന്ന് പോകണം പോകണം എന്ന് പറയുന്നത്. അത് എല്ലാവരും കണ്ടതാണ്. വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ വന്ന് വഴക്ക് പറഞ്ഞതിന് ശേഷമാണ് പുള്ളി മാനസികമായി വളരെ തളർന്നത്. അത് ഞാന്‍ കാരണമാണെന്ന് കരുതി ഞാന്‍ പോയി സോറി പറഞ്ഞു. പിന്നെ ഞാനൊക്കെ സ്ഥിരം അവിടെ വഴക്ക് കേള്‍ക്കുന്നതാണ്. പലതും തെറ്റുമാണ്, എല്ലാം നിന്ന് കേള്‍ക്കുകയല്ലാതെ എന്ത് ചെയ്യാനാണ്.
പുള്ളിയുടെ ആവശ്യപ്രകാരം തന്നെയാണ് സിബിന്‍ അവിടെ നിന്ന് പോകുന്നത്. അല്ലാതെ ഇറക്കി വിട്ടതല്ല. ഇറങ്ങിപ്പോകണം എന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇറക്കി വിടുകയുമില്ല. നമ്മുടെ കാര്യങ്ങള്‍ എല്ലാം ഇരുന്ന് അടിമുടി സംസാരിക്കണം. ഞാന്‍ ഇവിടെ നില്‍ക്കില്ലെന്ന് പറഞ്ഞ് മൈക്ക് വരെ ഊരിമാറ്റിയ വ്യക്തിയാണ് സിബിന്‍. അങ്ങനെയുള്ള ആളാണ് പുറത്ത് വന്ന് ബിഗ് ബോസ് മനഃപ്പൂർവ്വം ഇറക്കി വിട്ടതാണെന്ന് മറയുന്നത്.
. ഈ പുള്ളിയോടൊപ്പം ചേർന്ന് മറ്റ് ചിലരും എനിക്കെതിരെ തിരിഞ്ഞിരുന്നു. ഞാനാണ് ബിഗ് ബോസ് സീസണ്‍ 6 നെ മുന്നോട്ട് കൊണ്ടുപോയത് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ആര്യ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിരുന്നു. എന്നാല്‍ അതിന് മുമ്പ് ഒരു ലൈവില്‍ ആര്യ ചേച്ചി പറഞ്ഞതിന്റെ ചില കാര്യങ്ങളും ഞാന്‍ കണ്ടിരുന്നു.
എന്റെ അത്തായുടേയും ഉമ്മായുടേയും വോയിസ് എടുത്ത് ആര്യ ചേച്ചി ഇങ്ങനെ എല്ലാവർക്കും കേള്‍പ്പിച്ച് കൊടുക്കുന്നതൊക്കെ ആ ലൈവിലുണ്ടായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ എനിക്ക് ഏറ്റവും ഇഷ്ടം ആര്യ ചേച്ചിയെ ആയിരുന്നു. പുള്ളിക്കാരി ഭയങ്ക ബോള്‍ഡായിട്ടൊക്കെയാണ് നിന്നത്. പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിടേണ്ടി വന്നു.
ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ ആര്യ ചേച്ചി തന്നെ അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. അത്തരത്തില്‍ അനുഭവിച്ച ആള്‍ തന്നെയാണ് എന്നെ സൈബർ ആക്രമണത്തിന് ഇട്ടുകൊടുത്തത് എന്നതാണ് എന്നെ വിഷമിപ്പിച്ചത്. പുള്ളിക്കാരി തന്നെ പറയുന്നുണ്ട്, തന്റെ പഴയ റിലേഷനില്‍ തെറ്റ് പറ്റിപ്പോയിട്ടുണ്ടെന്ന്. അതുപോലുള്ള ഒരു മനുഷ്യ സ്ത്രീയാണ് ഞാനും. എനിക്കും തെറ്റുകള്‍ പറ്റും. എന്നാല്‍ എൻ്റെ കുടുംബത്തെ അടക്കം വലിച്ചു കീറാന്‍ ഇട്ടുകൊടുത്ത ആളാണ് ആര്യ ചേച്ചി.
ഇത്തരത്തില്‍ അനുഭവിച്ച ഒരാള്‍ ഇതൊക്കെ പറയുമ്പോള്‍ ഇവർക്ക് തന്നെ ഒന്നും തോന്നുന്നില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്ക് ദേഷ്യം ഒന്നുമില്ല. പക്ഷെ അവരോട് ഉണ്ടായിരുന്ന ബഹുമാനം, ഇഷ്ടം എന്നിവയൊക്കെ പോയി. നാളെ ആരെങ്കിലും ബിഗ് ബോസില്‍ ഇത്തരം കാര്യം നേരിടേണ്ടി വന്നാല്‍ അതേക്കുറിച്ച് അപ്പോള്‍ ഒരു അക്ഷരം ഞാന്‍ മിണ്ടില്ല. ഒരു പക്ഷെ അവർ പുറത്ത് ഇറങ്ങി കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞതിന് ശേഷം ഞാന്‍ പ്രതികരിക്കുമായിരിക്കുമെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications