സഹിക്കാന്‍ പറ്റുന്നില്ലെഡാ..: രാത്രിയില്‍ ഗബ്രിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് അകത്തും പുറത്തും ഒരു പോലെ ചർച്ചാ വിഷയമായിരുന്നു ജാസ്മിന്‍ - ഗബ്രി കൂട്ടുകെട്ട്. പ്രേക്ഷകരില്‍ നിന്നും വലിയ വിമർശനം ഇരുവർക്കും നേരിടേണ്ടി വന്നു. തനിച്ച് മത്സരിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന രണ്ട് മത്സരാർത്ഥികള്‍ കോംമ്പോ പിടിച്ച് വെറുപ്പിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒടുവില്‍ കഴിഞ്ഞ വീക്കില്‍ ഗബ്രി ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ്.
ഗബ്രിയുടെ പുറത്താകലിനോട് ജാസ്മിന്‍ വൈകാരികമായിട്ടായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇന്നലെ രാത്രിയിലെ ലൈവിലും ഗബ്രിയുടെ ഫോട്ടോ മുന്നില്‍ വെച്ച് കരയുന്ന ജാസ്മിനെ കാണാന്‍ സാധിച്ചു. ജാസ്മിന്‍ ഈ കാണിക്കുന്നതെല്ലാം വെറും സ്ട്രാറ്റജിയാണെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. എന്ത് തന്നെയായാലും ഗബ്രി പോയതിന് ശേഷം വളരെ തളർന്ന രീതിയിലാണ് ജാസ്മിനെ കാണാന്‍ സാധിക്കുന്നത്.

'നീ എന്നെ കാണുന്നുണ്ടോ? ഞാന്‍ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നതെന്ന് എനിക്ക് അറിയാന്‍ പാടില്ല, എനിക്ക് പറ്റുന്നില്ലെടാ.. എല്ലാ ശരിയാകും.. നീ വരും ഗബ്രീ.. നീ വരും' എന്നാണ് ഗബ്രിയുടെ ഫോട്ടോ എടുത്തുവെച്ചുകൊണ്ട് ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ഈ സമയത്ത് ആരും ജാസ്മിനെ ആശ്വസിപ്പിക്കാന്‍ വന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഗബ്രി പോയതോടെ ഗബ്രിയുടെ കട്ടിലില്‍ മൂടിപ്പുതച്ച് കിടക്കുന്ന ജാസ്മിനേയും ഇന്നലെ കാണാന്‍ സാധിച്ചു. ജാസ്മിന്‍ ഉറങ്ങിയപ്പോള്‍ ഇടക്ക് പട്ടികുരയ്ക്കുകയും ചെയ്തു. ജാസ്മിന്റെ വിഷമം ജെനുവിനാണെന്ന് വിശ്വസിക്കുന്നവരോടൊപ്പം തന്നെ അതിനെ സ്ട്രാറ്റജിയായി കണ്ട് പരിഹസിക്കുന്നവരും നിരവധിയാണ്. പ്രേക്ഷകർക്കിടയില്‍ അവർ ഉണ്ടാക്കിവെച്ച കണ്‍ഫ്യൂഷന്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം.
അതേസമയം തന്നെ ജാസ്മിന്‍ കാരണമാണ് ഗബ്രി ഔട്ടായതെന്ന ആരോപണങ്ങളെ പ്രേക്ഷകർ തന്നെ തള്ളിക്കളയുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
സഹൃദരായ നാട്ടുകാരെ.. ഇന്നലെ ഗബ്രി ഔട്ട് ആയതിനുശേഷം തുടരെ തുടരെയായി വന്ന പോസ്റ്റുകളും കമന്റുകളും കണ്ടാൽ ഒരു അമ്മ പ്രസവിച്ച അളിയന്മാരെ പോലെ ഉണ്ടായിരുന്നു. ജാസ്മിൻ കാരണമാണ് ഗബ്രി ഔട്ട് ആയത്. ഗബ്രി ഫൈനൽ ഫൈവ് വരെ എത്തേണ്ട മത്സരാർത്ഥി ആയിരുന്നു.
അങ്ങനെയാണെങ്കിൽ ഗബ്രി ജാസ്മിനെക്കാളും എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന മറ്റു മത്സരാർത്ഥികളെക്കാളും സ്ട്രോങ്ങ് ആയിരുന്നു എങ്കിൽ , ജാസ്മിൻ കാരണമാണ് ഗബ്രിക്ക് ഇത്രയും നെഗറ്റീവ് വന്നത് എങ്കിൽ ഇപ്പോൾ ഈ ഗബ്രി ഭക്തി കാണിക്കുന്നവർക്ക് വോട്ട് കൊടുത്ത് എന്തുകൊണ്ട് ഗബ്രിയേ സേഫ് ആക്കിയില്ല.
ജബ്രി കോംബോ ആയിരുന്നു ജാസ്മിനും ഗബ്രിയ്ക്കും ആകെ ഉണ്ടായിരുന്ന നെഗറ്റീവ്.. അതിൽ ഇന്നൊരാൾ പുറത്തും മറ്റേ ഒരാൾ അകത്തും ആയിരിക്കുന്നു.. കോമ്പോ നെഗറ്റീവ് മാറിയാൽ അകത്തായിരിക്കുന്ന ജാസ്മിൻ ഇനിമുതൽ ഇൻഡിവിജ്വലായി ഗെയിം കളിക്കുകയും കൂടുതൽ സ്ട്രോങ്ങ് ആവുകയും ചെയ്യും. അതിലൂടെ കുറച്ച് സപ്പോർട്ട് കൂടുകയും ചെയ്യും.
അങ്ങനെയെങ്കിൽ ജാസ്മിൻ ഹേറ്റേഴ്‌സ് ന് അവർ വിന്നറായി കൊണ്ടുനടക്കുന്ന ആളെ നിഷ്പ്രയാസം ജയിപ്പിക്കാൻ കുറച്ച് പ്രയാസം ഉണ്ടാവുകയും ചെയ്യും.. എന്തെന്നാൽ ഫിനാലെ വീക്കിൽ ജാസ്മിനും ജാസ്മിന് എതിരെ വരുന്ന ആൾക്കാരും തമ്മിൽ ടൈറ്റ് കോംപറ്റീഷന്‍ വരികയും ചെയ്യും. നിലവിലുള്ള ഗബ്രി ഫാൻസിനെ ജാസ്മിൻ കാരണമാണ് ഗബ്രി ഔട്ട് ആയത് എന്ന് വരുത്തിയാൽ വോട്ടിങ് ജാസ്മിന് എതിരെ തിരിക്കാം എന്നൊരു പ്രതീക്ഷ കാണും.. അതാണിങ്ങനെ.












Click it and Unblock the Notifications