'ജാസ്മിൻ ചെയ്തത് തെറ്റാണ്', സമ്മതിച്ച് ഗബ്രിയും..പക്ഷേ..; 'ജാസ്മിനിൽ നിന്നും തിരിച്ച് പ്രതീക്ഷിക്കുന്നില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് ശുചിത്വം. മത്സരാർത്ഥികളിൽ പലരും വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന് പല അവസരങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്. ഷോയുടെ അവതാരകനായ മോഹൻലാൽ അടക്കം ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമാണ് ഗബ്രി. മൈൽ സ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്
'ചായയിലേക്കാണ് മനപ്പൂർവ്വം തുമ്മിയതാണെങ്കിൽ പ്രശ്നമാണ്. എന്നാൽ അബദ്ധവശാൽ ചെയ്യുന്നതാണെങ്കിൽ ചായ കളയാതിരുന്നതാണ് തെറ്റ്. ജാസ്മിൻ ചെയ്തത് തെറ്റാണ്. അത് അവിടെ വെച്ച് തന്നെ എല്ലാവരും പറഞ്ഞു. ഇത് തെറ്റാണെന്ന് ഞാൻ ജാസ്മിനോട് പറയാൻ ഞാനത് കണ്ടിട്ടില്ല. ഞാൻ കിച്ചണിൽ നിൽക്കുമ്പോഴാണെങ്കിൽ ഞാൻ പറയുമായിരുന്നു. എല്ലാവരും ആ സംഭവം ടിവിയിൽ പ്ലേ ചെയ്യുമ്പോൾ മാത്രമാണ്. കണ്ടത്. അപ്സര മാത്രമാണ് അതേ നേരിട്ട് കണ്ടത്. പക്ഷേ അപ്സര അത് കളയാൻ പറഞ്ഞിട്ടില്ലെങ്കിൽ ജാസ്മിൻ തുമ്മിയത് ചായയുടെ അകത്തേക്ക് ആയിരിക്കില്ല. കാരണം അപ്സര ആ വീട്ടിൽ നന്നായി വൃത്തി പുലർത്തുന്ന ആളാണ്. തെറ്റ് കണ്ടാൽ കൃത്യമായി പറയുന്നൊരാൾ കൂടിയാണ്. അപ്സര പറഞ്ഞിട്ടില്ല.
ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്. ഓവറായിട്ട് റിയാക്ട് ചെയ്യും. വൃത്തികെട്ടവളെ എന്ന് ആരെങ്കിലും അധിക്ഷേപിക്കുമ്പോൾ അതൊന്നും ഉള്ളിലേക്ക് എടുക്കരുതെന്ന് പറയാറുണ്ട്.
ജാസ്മിൻ കരഞ്ഞതിനെയൊക്കെ വിമർശിക്കുന്നത് ഒരു സമൂഹത്തിന്റെ അധഃപതനമെന്നേ പറയൂ. ഒരു വ്യക്തിയുടെ ഇമോഷനെ പരിഹസിക്കുന്നത് തെറ്റാണ്. ഞാനും ജാസ്മിനും തമ്മിലാണ് ഇഷ്ടമുള്ളത്. അവൾ കരഞ്ഞത് ഞാൻ മനസിലാക്കിയാൽ മതി. അവൾ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ഈ ഭൂമിയിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ ഉള്ളിലുള്ള കാര്യം മാറില്ല. ബിഗ് ബോസിൽ കപ്പടിക്കണമെന്ന് ഞാൻ കരുതിയിട്ടില്ല. 100 ദിവസം നിൽക്കണമെന്നേ കരുതിയിട്ടുള്ളൂ.
ഞാൻ ജാസ്മിനെ സ്നേഹിക്കുന്നത് ഞാൻ കൊടുക്കുന്ന ഇമോഷനാണ്. ഒന്നും തിരിച്ച് പ്രതീക്ഷിച്ചിട്ടില്ല. അൺകണ്ടീഷ്ണലാണ്. എനിക്ക് എന്ത് കിട്ടുന്നുവെന്നത് ഞാൻ നോക്കുന്നില്ല. ജാസ്മിൻ ഹൗസിൽ നിന്നും പുറത്തിറങ്ങി എന്നോട് മിണ്ടിയില്ലെങ്കിലും അവൾക്ക് ആവശ്യമുണ്ടെന്ന് തോന്നുമ്പോഴൊക്കെ ഞാൻ ഒപ്പം നിൽക്കും. അത് ഞാൻ കൊടുക്കുന്ന സ്നേഹമാണ്.

ജാസ്മിൻ പുറത്തിറങ്ങി എന്ത് പറഞ്ഞാലും ബാധിക്കില്ലെന്നല്ല പക്ഷേ ഞാൻ അത് കാര്യമാക്കില്ല. ജാസ്മിൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ ഒരാളാണ്. ഏറ്റവും കണക്ടഡ് ആയിട്ടുള്ള വ്യക്തിയാണ്. വർഷങ്ങളായി പ്രണയിച്ചിട്ട് ഏതെങ്കിലുമൊരു അവസരത്തിൽ ബ്രേക്കപ്പ് ആകുമ്പോൾ അവളെന്നെ തേച്ച് പോയി എന്ന് പറയുന്നത് പരസ്പരവിരുദ്ധമായൊരു വാക്കാണ്. നല്ല ഓർമകളെ കൂടെ നിർത്തുക, ബാക്കി കളയുക. എന്നെ സ്നേഹിച്ചേ പറ്റൂവെന്ന് ആരോടും പറയാൻ പറ്റില്ല', താരം പറഞ്ഞു.












Click it and Unblock the Notifications