ജാസ്മിന്‍ പല്ല് തേക്കാറുണ്ടോയെന്ന് പോലും സംശയം: നോറയുടെ സ്വഭ്വാവം പറയാന്‍ പറ്റില്ലെന്നും ജാന്മോണി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മുഖം മൂടി അണിഞ്ഞിരിക്കുന്ന ഒരുപാട് ആളുകള്‍ ഇപ്പോഴും ഉണ്ടെന്ന് ജാന്മോണി ദാസ്. അർജുനൊക്കെ അതിന് ഉദാഹരണമാണ്. അർജുന്റെ ആരാധകരൊക്കെ എന്നെ വലിയ തോതില്‍ ഇന്‍സ്റ്റഗ്രാമിലൂടെ തെറി വിളിക്കുന്നുണ്ട്. അവർക്കൊന്നും അർജുനെ നേരിട്ട് അറിയില്ല, പക്ഷെ എനിക്ക് അവനേയും നോറയേയുമൊക്കെ നേരിട്ട് അറിയാമെന്നും ജാന്മോണി പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
നോറയുടെ സ്വഭാവം പറയാന്‍ പറ്റില്ല. ലാസ്റ്റ് എനിക്ക് മടുത്തു. എന്റെ ഒരു ക്ലാസുണ്ട്. അസാമിലെ വലിയൊരു കുടുംബമാണ് എന്റേത്. ബോളിവുഡ് മ്യൂസിക് ഡയറക്ടർ ഭൂപന്‍ ഹസാരിക ഉള്‍പ്പെടേയുള്ളവർ എന്റെ കുടുംബമാണ്. മൊത്തം ഫാമിലി എന്നെ നോക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു ലെവലിന് താഴെപോകാന്‍ എനിക്ക് സാധിക്കില്ല. അതായത് ജാസ്മിനും ഗബ്രിയുമൊക്കെ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് പോലെ എന്നെക്കൊണ്ട് സാധിക്കില്ല.

ബിഗ് ബോസിന് അകത്തായിരുന്നപ്പോള്‍ ജാസ്മിനും ഗബ്രിയും തമ്മില്‍ സ്നേഹമാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ സത്യ പറഞ്ഞാല്‍ പുറത്ത് വന്നപ്പോള്‍ എനിക്ക് അങ്ങനെ തോന്നുന്നില്ല. ജാസ്മിന്റെ അച്ഛന്‍ വിളിച്ച് സംസാരിച്ചു എന്നൊക്കെ പറയുന്നു. ജാസ്മിന് അത്രയൊക്കെ പ്രിവിലേജ് ഉണ്ടോ? പ്രത്യേകം കത്ത് കിട്ടുന്നു എന്നൊക്കെ പറയുന്നു. എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് ജാന്മോണി പറയുന്നു.
ഗബ്രി ഒരു നല്ല മനുഷ്യനാണ്. എനിക്ക് അവനെ ഇഷ്ടമാണ്. ജാസ്മിന്റെ ഒരു റിലേഷനില്‍ അവന്‍ ട്രാപ്പ് ആയിപ്പോയതാണെന്ന് തോന്നുന്നു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥ പോലെയാണ് ഗബ്രിയുടെ റിലേഷന്‍ഷിപ്പ്. ജാസ്മിന്‍ പുറത്ത് കമ്മിറ്റഡ് ആണെന്ന് പറയുന്നു. അകത്തെ റിലേഷനില്‍ കണ്‍ഫ്യൂഷനാണെന്നും പറയുന്നു.
ജാസ്മിന്‍ 24 മണിക്കൂറും ഒരു മൂലയില്‍ പോയി ഇരിക്കുകയാണ്. വീട്ടിലെ ജോലി മര്യാദക്ക് ചെയ്യില്ല. ജാസ്മിന്‍ പല്ല് പോലും തേക്കാറുണ്ടോയെന്ന് എനിക്ക് സംശയമാണ്. വൃത്തിയുടെ കാര്യത്തില്‍ വേറേയും പല പ്രശ്നമുണ്ട്. എല്ലാവരും അതൊക്കെ കണ്ടതാണ്. അതുകൊണ്ട് തന്നെ ഞാന്‍ എന്തെങ്കിലും പറയുകയാണെന്ന് അവർ കരുതുന്നില്ല.
വ്യക്തിപരമായി തന്നെ ജീവിത്തില്‍ ഒരു വൃത്തി വേണം. മുടി കെട്ടാതെ ഞാന്‍ അടുക്കളയിലേക്ക് പോകാറില്ല. ജാസ്മിന്റെ ചായയുടെ ആ വീഡിയോ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ആ വീട്ടില്‍ നിന്നും ചായ കുടിക്കാറില്ല. പിന്നെ എപ്പോഴെങ്കിലും ചായയുടെ ആവശ്യം വന്നാല്‍ ഞാനും യമുന ചേച്ചിയും പ്രത്യേക ചായ ഉണ്ടാക്കും. ജിന്റോ ചേട്ടനും ഞാനും ഇടയ്ക്കൊക്കെ ചായ ഉണ്ടാക്കി കുടിക്കാറുണ്ടായിരുന്നു. റൂമൊക്കെ വൃത്തിയായി ഇട്ടില്ലെങ്കില്‍ ഞാന്‍ പച്ചത്തെറി വിളിക്കും. വൃത്തി എനിക്ക് പ്രധാനമാണ്.
ബിഗ് ബോസ് മത്സരാർത്ഥികള്‍ എന്ന നിലയില്‍ അവിടേയുള്ളവർ ഫോളോ ചെയ്യേണ്ട ചില ഗെയിം പാറ്റേണ്‍സുണ്ട്. അത് ഗബ്രിയും ജാസ്മിനും ഫോളോ ചെയ്യുന്നില്ല. ജാസ്മിന്റേും ഗബ്രിയുടേയും റിലേഷന്റെ ഉള്ളിലേക്ക് കയറാന്‍ റസ്മിന്‍ ശ്രമിച്ചിരുന്നു. റസ്മിന്‍ ഞങ്ങളുടെ കമ്യൂണിറ്റിയുടെ ഭാഗമാണ്. അത് ഒപ്പണായിട്ട് എല്ലാവരും കണ്ടതാണെന്നും ജാന്മോണി പറയുന്നു.












Click it and Unblock the Notifications