കൊച്ചിയിലേക്ക് മാറിയത് എന്തിന്? ബുദ്ധിമുട്ടേറിയ കാര്യമാണ്, എങ്കിലും ആ തീരുമാനം എടുത്തെന്ന് ജാസ്മിന്‍
വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്‍ ജാഫർ എന്ന മത്സരാർത്ഥിയുടെ പേരിലാണെന്ന അഭിപ്രായം രേഖപ്പെടുത്തിയവർ നിരവധിയാണ്. പൂർണ്ണമായി അല്ലെങ്കിലും ഏറെക്കുറെ അത് ശരിയാണ്. അത്രക്ക് അധികം കണ്ടന്റാണ് ബിഗ് ബോസിന് അകത്തും പുറത്തുമായി ജാസ്മിന്‍ നല്‍കിയത്.
ബിഗ് ബോസ് വ്യക്തിപരമായ ജീവിതത്തെ വരെ ബാധിച്ച ഒരു മത്സരാർത്ഥി കൂടിയാണ് ജാസ്മിന്‍. താരത്തിനെതിരായ വിമർശനം പലപ്പോഴും വ്യക്തിഅധിക്ഷേപത്തിലേക്ക് വരെ കടന്നു. ഷോയില്‍ നിന്നും പുറത്ത് ഇറങ്ങിയാല്‍ ജാസ്മിന്‍ എങ്ങനെ മുന്നോട്ട് പോകും എന്ന് ആശങ്കപെടുകയും, ജീവിതം കുളമാകും എന്ന് കരുതിയവും നിരവധിയാണ്. എന്നാല്‍ എല്ലാവെല്ലുവിളികളേയും സധൈര്യം നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു യഥാർത്ഥ പോരാളിയെ തന്നെയാണ് ജാസ്മിനില്‍ പിന്നീട് കണ്ടത്.

സോഷ്യല്‍ മീഡിയ രംഗത്ത് അടക്കം പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരത്തിന് മോഡലിങ് രംഗത്ത് അടക്കം നിരവധി അവസരങ്ങളും ലഭിക്കുന്നത്. ഇതിനിടയില്‍ തന്നെയാണ് കൊല്ലം സ്വദേശിയായ ജാസ്മിന്‍ കൊച്ചിയിലേക്ക് താമസം മാറുകയും ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് കൊച്ചിയിലേക്ക് താമസം മാറിയതെന്ന ചോദ്യം പ്രേക്ഷകർക്കിടയില്‍ നിന്ന് തന്നെ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരം ജാസ്മിന്‍ തന്നെ നല്‍കുകയാണ്.
വർക്കുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലേക്ക് മാറിയതെന്നാണ് ജാസ്മിന്‍ വ്യക്തമാക്കുന്നത്. 'വർക്കുമായി ബന്ധപ്പെട്ട് തന്നെയാണ് കൊച്ചിയിലേക്ക് മാറിയത്. ഒരുപാട് വർക്കുകള്‍ വരുന്നത് കൊച്ചിയുമായി ബന്ധപ്പെട്ടാണ്. ഞാന്‍ വീട്ടില്‍ നില്‍ക്കുകയാണെങ്കില്‍ വർക്ക് വരുമ്പോഴൊക്കെ ട്രെയിനൊക്കെ കയറി വന്ന് രണ്ടോ മൂന്നോ ദിവസം ഇവിടെ നിന്ന് വീണ്ടും തിരിച്ച് പോകേണ്ടി വരികയും ചെയ്യും' ജാസ്മിന്‍ പറയുന്നു.
അത്തരമൊരു സാഹചര്യത്തിലാണ് ഒരു ഫ്ലാറ്റ് എടുത്ത് തനിച്ച് നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ഒറ്റയ്ക്ക് നില്‍ക്കുക എന്നുള്ളത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. പണ്ട് മുതല്‍ തന്നെ വീട്ടില്‍ നിന്ന് അങ്ങനെ മാറി നിന്നിട്ടില്ല. പക്ഷെ ഇപ്പോള്‍ അത്ര വലിയ പ്രശ്നമാകും എന്ന് തോന്നുന്നില്ല. അതിലൊക്കെ എന്നെ സഹായിച്ചത് ബിഗ് ബോസാണ്.
വർക്കുകളും മറ്റുമായി ജീവിതം മുന്നോട്ട് പോകുന്നു. അടിപൊളി ആണോയെന്ന് ചോദിച്ചാല്‍, അത്രക്ക് അടിപൊളി ഒന്നുമല്ല.ഒറ്റക്ക് ആയതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും നമ്മള്‍ തന്നെ ചെയ്യണം. ഉമ്മാ എന്ന് വിളിക്കാന്‍ ഒരാളില്ലാലോ. എന്തായാലും തല്‍ക്കാലം ഇങ്ങനെ മുന്നോട്ടു പോകുകയാണെന്നും ജാസ്മിന്‍ പറയുന്നു.
തന്റെ യൂട്യൂബ് ചാനല്‍ 1.5 മില്യണ്‍ സബ്സ്ര്കൈബേഴ്സിനെ നേടിയതിന്റെ സന്തോഷവും വീഡിയോയില്‍ ജാസ്മിന്‍ പങ്കുവെക്കുന്നുണ്ട്. ഒരുപാട് വിമർശകരും എതിരാളികളും ഉണ്ടായിട്ടും ഇവിടം വരെ എത്തിച്ചത് ദൈവത്തിന്റെ അനുഗ്രഹവും എന്നെ സ്നേഹിക്കുന്ന നിങ്ങള്‍ ഒരോരുത്തരുടേയും ഉറച്ച പിന്തുണയും കൊണ്ടാണ്.
ബിഗ് ബോസില്‍ തുടക്ക ദിവസം മുതല്‍ തന്നെ ഇത്രയധികം ഹേറ്റേഴ്സ് ഉണ്ടായിട്ടുണ്ടും സെക്കന്‍ഡ് റണ്ണറപ്പ് എന്ന ഒരു പൊസിഷനില്‍ വരിക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. ഒരു മയത്തിലാണ് പോയിരുന്നതെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. ഇത് നമ്മളെ സ്നേഹിക്കുന്നവരേക്കാള്‍ കൂടുതല്‍ ഹേറ്റേഴ്സായിരുന്നു. എന്നിട്ട് പോലും സെക്കന്‍ഡ് റണ്ണറിപ്പിലേക്ക് എത്തി. എല്ലാത്തിനും ഗ്രാറ്റിറ്റ്യൂഡ് ഉണ്ടെന്നും ജാസ്മിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications