ഗബ്രി പോയതോടെ ഞാന്‍ വീണു.. ഇന്നും ആ വേദനയില്‍ നിന്നും മോചിതയല്ല: സങ്കടത്തോടെ ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഈ ആഴ്ച പുറത്താകുന്ന ആദ്യതാരമായിരിക്കുകയാണ് നന്ദന. കോമണർ എന്ന ടാഗില്‍ വൈല്‍ഡ് കാർഡായി വന്ന താരത്തിന്റെ തുടക്കത്തിലെ പ്രകടനം അത്ര മികച്ചത് ആയിരുന്നെങ്കിലും പിന്നീട് വളരെയേറെ മെച്ചപ്പെട്ട് വരുന്നതാണ് കണ്ടത്. നന്ദനയുടെ പുറത്താകല്‍ ഒഴിച്ചു നിർത്തിയാല്‍ ആകാംക്ഷ ജനിപ്പിക്കുന്ന കാര്യമായ കണ്ടന്റുകള്‍ അധികമൊന്നും ഇന്നലത്തെ എപ്പിസോഡില്‍ ഇല്ലായിരുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
എവിക്ഷന്‍ പ്രക്രിയക്ക് മുന്‍പ് ബിഗ് ബോസിലെ ഒരോ താരങ്ങളോടും കരിയർ ഗ്രാഫ് വരച്ച് അത് അവതരിപ്പിക്കാന്‍ മോഹന്‍ലാല്‍ നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ജാസ്മിനും ജിന്റോയുമെല്ലാം അവതരിപ്പിച്ച ഗ്രാഫുകള്‍ക്ക് വലിയ പ്രശംസയാണ് പ്രേക്ഷകർക്കിടയില്‍ നിന്നും ലഭിക്കുന്നത്.

വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് ബിഗ് ബോസിലെ ആദ്യ ദിനം തന്നെ തുടങ്ങിയത് എന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്‍ തന്റെ ഗ്രാഫ് അവതരിപ്പിച്ച് തുടങ്ങിയത്. ആദ്യ വീക്കില്‍ ഹീറോ എന്ന ടാഗ് ലഭിച്ചു. അതോടെ ആത്മവിശ്വാസം ഒന്നുകൂടെ വർധിച്ചു. രണ്ടാമത്തെ ആഴ്ചയില്‍ ലാലേട്ടന്‍ എന്നോട് കലിപ്പായി. ചായ കേസും അപ്പോഴാണ് ഉണ്ടാകുന്നതെന്ന് തോന്നുന്നു. അതും ഗ്രാഫില്‍ എഴുതിയിട്ടുണ്ട്.
മൂന്നാം വീക്കില്‍ പതിയെ കയറി വന്നു. ലാലേട്ടനൊക്കെ പ്രശംസിച്ചു. നാലാമത്തെ ആഴ്ചയും ടീമായിട്ട് കളിക്കാന്‍ സാധിച്ചു. ആ ആഴ്ചയില്‍ തന്നെയാണ് ജിന്റോയേയും ഗബ്രിയേയും പുറത്താക്കുന്ന ഒരു കാര്യവും നടന്നത്. അഞ്ചാമത്തെ ആഴ്ച വൈല്‍ഡ് കാർഡ് എന്‍ട്രി വന്നു. അതോടെ എന്റെ ഗ്രാഫ് കുത്തനെ പോയി. ആ ആഴ്ചയാണ് എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്, ഹാപ്പിയായിട്ട് ഇരിക്കെന്ന് ലാലേട്ടന്‍ പറയുന്നത്. പൊതുവെ പറഞ്ഞതാണെങ്കിലും അത് എന്നോട് പറഞ്ഞതായിട്ട് തോന്നി. അതോടെ ഗ്രാഫ് കുറച്ചൊന്ന് ഉയർന്ന് വന്നു.
ഗ്രാഫ് ഉയർന്ന് നില്‍ക്കുമ്പോഴാണ് ഗബ്രി എവിക്ടായി പോകുന്നത്. അതോടെ ഞാന്‍ ആകെ അടിയിലായി പോകുന്നത്. വലിയ തോതില്‍ വിഷമിച്ചു. ഗബ്രി പോയ വേദനയില്‍ നിന്നും ഞാന്‍ മുഴുവനായി റിക്കവറായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. ആ താഴോട്ട് പോയ ഗ്രാഫിനെ പിന്നെ ഞാന്‍ മെല്ലെ മെല്ലെ ഉയർത്തിക്കൊണ്ടുവരികയാണ്. അതിനിടയിലാണ് ഒരു സമ്മാനം എന്ന രീതിയില്‍ കുടുംബം വരുന്നത്. അവർ വലിയ ഊർജ്ജവും സ്ട്രെങ്തും തന്നു. ടിക്കറ്റ് ഫിനാലെയിലും ഗ്രാഫ് ഉയർന്നു. അത് മുകളിലേക്ക് തന്നെ പോകുമെന്നാണ് കരുതുന്നതെന്നും ജാസ്മിന്‍ പറഞ്ഞു.
ജിന്റോയും തന്റെ ഗ്രാഫ് മികച്ച രീതിയിലായിരുന്നു അവതരിപ്പിച്ചത്. ഷോയില്‍ നിന്നും ഇടക്ക് പുറത്താക്കിയതിനെക്കുറിച്ചെല്ലാം ജിന്റോ ഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിന്റോയുടെ ഗ്രാഫ് കണ്ടപ്പോള്‍ വളരെ അധികം സന്തോഷം തോന്നിയെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ഇന്നത്തെ ഗ്രാഫ് ജിന്റോ കണ്ടപ്പോൾ സന്തോഷം തോന്നി.. എന്തുകൊണ്ട് പ്രേക്ഷകർ ജിന്റോയെ ഇഷ്ടപെടുന്നതെന്ന് നോക്കുപ്പോൾ പുള്ളിയുടെ മറ്റുള്ളവരോടുള്ള ഇടപാടിൽ, മറ്റുള്ള മത്സരാർത്ഥികള്‍ അവരെ സ്നേഹിക്കുന്നതൊക്കെ കാണുപ്പോൾ ആ മനുഷ്യൻ അടുത്ത് ഒരു പ്രത്യേക സ്നേഹം തോന്നും. ഗെയിം ആയാലും അദേഹം 100% എഫോർട്ട് കൊടുക്കുന്നു.' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്
നമ്മൾ കണ്ടതാണ് ലാലേട്ടൻ പുള്ളിക്ക് കണ്ണാടി കൊടുത്തപ്പോഴത്തെ സന്തോഷവും ലാലേട്ടനോട് നന്ദി പറഞ്ഞതും. എല്ലാം കൊണ്ടു അദ്ദേഹം തന്നെയാണ് അവിടെ ഉള്ളതിൽ വച്ച് ഏറ്റവും മുന്നിൽ വരേണ്ട ഒരു മത്സരാർത്ഥി. ടിക്കറ്റ് ടു ഫിനാലെയില്‍ എല്ലവരും പുള്ളിയെ ടാർഗറ്റ് ചെയ്തും പുള്ളിക്ക് പോയിന്റ് കൊടുക്കില്ല എന്നാ രീതിയിലുമുള്ള ഗെയിം നമ്മൾ കണ്ടു.
ഇതിലൊന്നും വിഷമിക്കാതെ അവരോടു ഓക്കേ പഴയ സൗഹൃദം കാത്തു സുക്ഷിച്ചു തന്നെ ജിന്റോ മുന്നോട്ട് പോകുന്നു. മണ്ടൻ എന്ന് എല്ലവരും പറഞ്ഞപ്പോൾ അത് കേട്ട് ആദ്യ ആഴ്ചയില്‍ അദ്ദേഹം അന്ന് ഒത്തിരി വിഷമിച്ചു. പക്ഷെ നമ്മൾ പിന്നെ അദ്ദേഹത്തെ കണ്ടത് മണ്ടൻ ആയിട്ട് അല്ല മിടുക്കൻ ആയിട്ടാണ്. ഈ പ്രാവശ്യം നമ്മുടെ ജിന്റോ ചേട്ടൻ തന്നെ കപ്പ് എടുക്കട്ടേ. അദ്ദേഹം അതിനു വേണ്ടി അത്ര മാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ജിന്റോ ആരാധകനായ പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications