ജാസ്മിന് എല്ലാം മനസ്സിലാക്കി, പുറത്ത് വന്നാല്‍ നേരിടേണ്ടി വരുന്നത് കടുപ്പം തന്നെ: തുറന്ന് പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് ഏറ്റവും കൂടുതല്‍ ടി ആർ പി നേടിക്കൊടുത്ത താരം ആര് എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളു , അതാണ് ജാസ്മിന്‍. ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ ചർച്ചാ വിഷയമായ നിരവധി കണ്ടന്റുകളാണ് ജാസ്മിനെ ചുറ്റിപ്പറ്റിയുണ്ടായത്. ഷോ കഴിഞ്ഞാലും അത് തുടരുമെന്ന് ഉറപ്പാണ്. ഇക്കാര്യം ബിഗ് ബോസ് അകത്ത് കഴിയുന്ന ജാസ്മിനും മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് ഏറ്റവും നിർണ്ണായകം.
ഗ്രാന്‍ഡ് ഫിനാലയിലേക്ക് അടക്കുന്ന ഷോയില്‍ മത്സരാർത്ഥികള്‍ക്ക് കണ്ണാടിയില്‍ നോക്കി, മറ്റ് മത്സരാർത്ഥികള്‍ കേള്‍ക്കാതെ സ്വയം സംസാരിക്കാനുള്ള അവസരം ആ ആഴ്ച ബിബി ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം ജാസ്മിനാണ് ഇന്നലെ സംസാരിക്കാനുള്ള അവസരം ലഭിച്ചത്. ബിഗ് ബോസിലെ തന്റെ യാത്ര മാത്രമല്ല, പുറത്ത് വന്നാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചും ജാസ്മിന്‍ കണ്ണാടിനോക്കി സംസാരിക്കുന്നുണ്ട്.

'പുറത്ത് എന്ത് തന്നെ നടന്നാലും അതിനെ ജീവിക്കാന്‍ നീ റെഡിയായിരിക്കണം. ഇവിടെ വരണം എന്നുള്ളത് നിന്റെ തീരുമാനമായിരുന്നു. ഇവിടെ ചെയ്ത കാര്യങ്ങളും നിന്റെ തീരുമാനമായിരുന്നു. മറ്റുള്ളവർ പലതും പറയും. നീ നിന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുക. മറ്റുള്ളവർ അവരുടെ അഭിപ്രായങ്ങളായിരിക്കും പറയുക. നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക' എന്നാണ് ജാസ്മിന്‍ കണ്ണാടി നോക്കി സംസാരിക്കുന്നത്.
നിന്നെ മനസ്സിലാക്കുന്നവർ നിന്റെ ഒപ്പമുണ്ടാകും. അല്ലാത്തവർ നിന്നെ ഉപേക്ഷിച്ച് പോകും. ആരും ഇല്ലെങ്കിലും പടച്ചവന്‍ നിന്റെ കൂടെ ഉണ്ടാകും. പുറത്ത് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനെയെല്ലാം നേരിടണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ബിഗ് ബോസിന് പുറത്ത് തനിക്ക് ഹിതകരമല്ലാത്ത ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ജാസ്മിന്‍ മനസ്സിലാക്കുന്നുവെന്നാണ് ഈ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അതേസമയം, ജാസ്മിന്‍ സത്യസന്ധമായും സ്വന്തം ഹൃദയത്തിൽ നിന്നും സംസാരിച്ചുവെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ, അല്ലെങ്കില്‍ ജാസ്മിന്‍ ആരാധകർ അവകാശപ്പെടുന്നത്. പുറത്ത് എന്ത് നടന്നേക്കാമെന്ന് മനസ്സിലായിട്ടും തുടക്കം മുതലുള്ള നിലപാടില്‍ ഉറച്ച് തന്നെ മുന്നോട്ട് പോകുന്ന ജാസ്മിന്‍ എന്ന മത്സരാർത്ഥിയെ അവർ അഭിനന്ദിക്കുകയും ചെയ്യുന്നു.
'ഈ ചെറു പ്രായത്തിൽ നേടിയ നേട്ടങ്ങളെ കുറിച്ചല്ല അവൾ പറഞ്ഞത്, ഒറ്റയ്ക്ക് സ്വന്തം കുടുംബത്തെ കൈ പിടിച്ചു ഉയർത്തി കൊണ്ടുവന്നതിനെ പറ്റിയല്ല അവൾ പറഞ്ഞത്, നടന്ന വന്ന വഴികളിലെ വെല്ലുവിളികളെ പറ്റി അല്ല അവൾ പറഞ്ഞത്, പഠനം ഇടയ്ക്കു നിറുത്തേണ്ടി വന്നതിനെ പറ്റി അല്ല പറഞ്ഞത്, അവൾ അവിടെ വന്നു നേടിയ നേട്ടങ്ങളെ കുറച്ചല്ല അവൾ സംസാരിച്ചത്. അതൊക്കെ പറഞ്ഞാൽ കൈയടി കിട്ടും, വോട്ടും കിട്ടും എന്നറിയാത്തവൾ അല്ല അവൾ. അവൾ ഒന്നും പറഞ്ഞില്ല. എന്നാൽ പറയാതെ പലതും പറഞ്ഞു' ജാസ്മിനെക്കുറിച്ച് ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.
ചിന്നുവായി കളിച്ചു ചിരിച്ചു അവിടെ വന്നു ഇപ്പോൾ അതെല്ലാം തന്നെ നഷ്ടപെട്ട, എല്ലവരാലും അതിനകത്തു കളിയാക്കപ്പെട്ട, ഇമോഷണൽ ആയി തകർന്നു നിൽക്കുമ്പോഴും, തല ഉയർത്തി പിടിച്ചു നില്ക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ ചിലരെങ്കിലും ആ കണ്ണാടിയിൽ കണ്ടെന്നും ആ പ്രേക്ഷകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications