ജാസ്മിന്‍ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്: താരത്തിന് മാത്രമല്ല, ആരാധകർക്കും ഇരട്ടത്താപ്പെന്ന്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിലവിലുള്ള മത്സരാർത്ഥികളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരില്‍ ഒരാളാണ് ജാസ്മിന്‍ ജാഫർ എന്നതില്‍ സംശയമില്ല. പലപ്രേക്ഷകരും ഫൈനല്‍ ഫൈവില്‍ താരത്തെ പ്രതീക്ഷിക്കുന്നുണ്ട്. ജാസ്മിന്‍ ആരാധാകരാട്ടെ അവള്‍ കപ്പ് അടിക്കുമെന്നും ഉറച്ച് വിശ്വസിക്കുന്നു.
അകത്ത് ജാസ്മിന്‍ മത്സരിക്കുമ്പോള്‍ പുറത്ത് ജാസ്മിന്‍ ആരാധകരും എതിരാളികളും തമ്മിലുള്ള വാദ-പ്രതിവാദങ്ങളും ശക്തമാണ്. ഈ തർക്കത്തില്‍ ജാസ്മിനെ മാത്രമല്ല, ജാസ്മിന്‍ ആരാധകരേയും എതിരാളികള്‍ വിമർശിക്കുന്നുണ്ട്. അത്തരത്തില്‍ നിരവധി കാരണങ്ങള്‍ നിരത്തിക്കൊണ്ടുള്ള ഒരു വിമർശന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ജാസ്മിന്‍ അനുഭവിക്കുന്ന പ്രിവിലേജുകൾ അല്ലെങ്കിൽ ഷോ പോലും മര്യാദക്ക് കാണാത്ത ചിലർ അവൾക്ക് കൽപ്പിച്ച് കൊടുക്കുന്ന ലക്ഷ്വറികൾ ചിലത് ഇവിടെ ചൂണ്ടിച്ച് കാണിക്കാം.
1) അവൾ ആരെയെങ്കിലും ചീത്ത പറഞ്ഞാലും തെറി വിളിച്ചാലും അത് ബോൾഡ്നസ് തന്റേടം എന്ന രീതിയില്‍ കൊണ്ടാടും. തിരിച്ച് ആരെങ്കിലും പറഞ്ഞാല്‍ അവൾ പെണ്ണ് ആയത് കൊണ്ട്, അവളുടെ വളർച്ച കണ്ട് അസൂയപ്പെട്ട് പറയുന്നു എന്നൊക്കെ പറഞ്ഞ് കരഞ്ഞ് മെഴുകും
2) അവൾ 23 വയസ്സിൽ കുടുംബം നോക്കിയത് ധീരതയും ഉത്തരവാദിത്തവുമൊക്കെയാണ്. ഇതേ കാര്യം അവയുടെയുള്ള മറ്റു പെൺപിള്ളർ ചെയ്യുന്നതിന് നോ റെസ്പെക്ട്
3) അവൾ കരഞ്ഞാലോ അല്ലെങ്കിൽ വിഷമം സഹിച്ച് പിടിച്ച് നിന്നാലോ.. ഉഫ് പാവം ഒരുപാട് സഹിക്കുന്നു. എന്നിട്ടും സ്ട്രോങ് ആയി നില്കുന്നു. മറ്റാരെങ്കിലും ആണെങ്കിൽ അയ്യേ സെന്റി നാടകം വിക്ടിം കാർഡ് എന്നൊക്കെയായിരിക്കും പറയുക.
4) ഗബ്രി ഇവളോട് ഫ്രണ്ട്ഷിപ്പ് അല്ലാതെ വേറൊന്നുമില്ല എന്ന് പറഞ്ഞപ്പോ അവൻ കോഴി. എന്നാല്‍ പുറത്ത് ഒരു മനുഷ്യന്റെ ഫീലിങ്സ് വച്ച് കളിച്ച ഇവൾക്ക് അത് അവളുടെ ഫ്രീഡം. ചോദ്യം ചെയ്യാൻ പാടില്ല, എന്തിന് അയാൾക്ക് പോലും അത് ചോദിക്കാൻ പാടില്ലെന്ന്.
5) അൻസിബ, റിഷി, അർജുൻ ഒക്കെ മാറി ഇരുന്നു ആരെയെങ്കിലും പറ്റി പറഞ്ഞാല്‍ അത് പരദൂഷണം. ഇവൾ മറ്റുള്ളവരുമായി നോറയെ പറ്റി പറഞ്ഞത് കുടുംബകാര്യം ആയിട്ടാണോ ഇവർ കാണുന്നത്.
6) ഒരു വ്യക്തിഗത ടാസ്ക് പോലും മര്യാദക്ക് പെർഫോം ചെയ്യാൻ പറ്റാത്ത ഇവൾ ബിഗ് ബോസ്സ് ക്വീൻ. ടാസ്ക്ക് ജയിച്ച് ഇവളുടെ ഏരിയ ആയ സംസാരിച്ച് ജയിക്കേണ്ടിയിരുന്ന ടാസ്കിൽ ഇവളേയും തൂക്കി ഒന്നാമത് ആയത് അഭിഷേക്.
ഏറ്റവും രസം എന്താണെന്ന് വെച്ചാല്‍ ഇവളെ സപ്പോർട്ട് ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന അമ്മാവന്മാരും അമ്മായിമാരും ഷോ പത്ത് എപ്പിസോഡ് പോലും തികച്ച് കാണാതെ റീൽ അവിടെയും ഇവിടെയും കണ്ട് ഇവിടെ വന്ന് കമന്റും റിയാക്ഷനും മാത്രം ഇടുന്ന ആളുകളാണ്.












Click it and Unblock the Notifications