മനുഷ്യനല്ലെ പുള്ളേ.. തെറ്റ് പറ്റില്ലേന്ന് ജാസ്മിന്‍: ഗബ്രിയില്‍ നിന്നും ഉണ്ടായ ആ ഭാഗ്യമെന്തെന്നും പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 6 കപ്പ് ജിന്റോ ആണ് നേടിയതെങ്കിലും ഈ സീസണ്‍ അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്റെ കൂടെ പേരിലായിരിക്കും. ഒരു തരത്തില്‍ ഷോ മുന്നോട്ട് പോയത് ജാസ്മിനെ ചുറ്റിപ്പറ്റിയായിരുന്നു. അത്രയധികം കണ്ടന്റാണ് ജാസ്മിന്‍ ഷോയ്ക്ക് അകത്തും പുറത്തും നല്‍കിയത്. ഒടുവില്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.
ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ എനിക്ക് അവിടെ നിന്നും പുറത്ത് പോകണം എന്ന ചിന്തയായിരുന്നു. നല്ലതും ചീത്തയായതുമായ കുറേ അനുഭവങ്ങളുണ്ടായിരുന്നു. പക്ഷെ അവസാനം വീട് വിട്ട് വരിക എന്നുള്ളത് വലിയ വിഷമം ഉള്ള കാര്യമായിരുന്നുവെന്നും ഫിനാലെയ്ക്ക് പിന്നാലെ ജാസ്മിന്‍ വ്യക്തമാക്കുന്നു.

ഹൈജീനിന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ഞാനായിട്ടാണ് നിന്നത്. എന്റെ വീടുപോലെ തന്നെയാണ് ഞാന്‍ പെരുമാറയും. എന്റെ ഭാഗം എല്ലാം ശരിയാണെന്ന് പറയുന്നില്ല. എനിക്ക് ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല. അത് ആരെങ്കിലും ചൂണ്ടിക്കാണിക്കുകയാണെങ്കിലും ശരിയായ കാര്യമാണെങ്കിലും ഞാന്‍ തിരുത്തിയിട്ടുണ്ട്.
എനിക്ക് ഞാന്‍ അല്ലാതെ ജീവിക്കാന്‍ പറ്റില്ലാലോ. എന്റെ ഭാഷയും ഞാന്‍ പറയുന്ന കാര്യങ്ങളും പലർക്കും ഇഷ്ടമല്ലാതിരിക്കാം. വഴക്കുണ്ടാക്കുമ്പോഴത്തെ കാര്യമല്ല. ആ രീതിയില്‍ ഞാന്‍ മുന്നോട്ട് പോയില്ലായിരുന്നെങ്കില്‍ ഈ മൂന്നാം സ്ഥാനത്ത് ഞാന്‍ എത്തുമെന്ന് കരുതുന്നില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.
ആദ്യം വന്നപ്പോള്‍ തന്നെ എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ് കരുതിയത്. സാധാരണ എന്റെ സംസാരൊക്കെ കേള്‍ക്കുമ്പോള്‍ കുറേപ്പോർ എന്നെ ഇഷ്ടപ്പെടാറുണ്ട്. അതുപോലെ തന്നെ അതിന് അകത്തും എന്നെ ഇഷ്ടപ്പെടുന്ന എന്ന് വിചാരിച്ചു. എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ ഭയങ്ക അലമ്പാണെന്ന് അറിയാം. എന്നാലും ഇത്രവലിയ ഇത് ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടുമൊക്കെ നന്ദിയും കടപ്പാടും മാത്രമേയുള്ളു.
ഷോയിലേക്ക് വന്ന മുഴുവന്‍ പേരും മികച്ചവരാണ്. ടോപ്പ് ഫൈവിലേക്ക് എത്തിയവർ അവരായിട്ട് തന്നെ നിന്നതുകൊണ്ട് മികച്ച ഗെയിം പുറത്തെടുത്തതും കൊണ്ടുമായിരിക്കാം. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകള്‍ ആണല്ലോ. അഞ്ച് പേരും അടിപൊളിയാണ്. ഒരാളെയായിട്ട് എടുത്ത് പറയാന്‍ സാധിക്കില്ല.
വന്ന സമയത്തൊക്കെ ജിന്റോയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇടക്കൊക്കെയാണ് പ്രശ്നമുണ്ടാകുന്നത്. ജിന്റോ എന്ന വ്യക്തിയോട് എനിക്കൊരു പ്രശ്നവുമില്ല. എന്നാല്‍ പുള്ളി ഗെയിമിന് വേണ്ടി പലതും ക്രിയേറ്റ് ചെയ്യുമായിരുന്നു. അതാണ് എനിക്ക് പ്രശ്നമായത്. പുള്ളി ജയിച്ചതില്‍ എനിക്ക് സന്തോഷമേയുള്ളു.
എവിക്ഷനില്‍ വന്നാല്‍ പോലും ജിന്റോ പുറത്തേക്ക് പോകില്ലെന്ന് ഉറപ്പായിരുന്നു. ഫൈനലില്‍ തന്നെ എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു. പിന്നെ പുള്ളി ഗെയിമിന് വേണ്ടി നന്നായി അധ്വാനിച്ചിട്ടുണ്ട്. അവിടെ വന്ന ഒന്ന് രണ്ട് പേരെയെ ഞാന്‍ കാക്കാ എന്ന് വിളിച്ചിട്ടുള്ളു. എനിക്ക് അദ്ദേഹം സഹോദരനപ്പെലെയാണെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.
ഞങ്ങള്‍ അവിടെ കോമ്പോ പ്ലാനൊന്നും ഉണ്ടാക്കിയിട്ടില്ല. ആദ്യ ദിവസം തന്നെ ഞാന്‍ ഗബ്രി,നോറ, രതീഷേട്ടന്‍ എനിന്നവർ ഭയങ്കര കമ്പനിയായിരുന്നു. അതിനിടയില്‍ രണ്ടുപേർ കൊഴിഞ്ഞ് പോയപ്പോള്‍ ഞങ്ങള്‍ രണ്ടുപേർ മാത്രമായിരുന്നു. മുഖത്ത് നോക്കി സംസാരിക്കുന്ന വ്യക്തി എന്നതിനാല്‍ തന്നെ മറ്റുള്ളവർ നമുക്കെതിരെ നില്‍ക്കും. ആ സമയത്ത് നമ്മളെ മനസ്സിലാക്കി ഒരാള്‍ ഒപ്പം നില്‍ക്കുക എന്നുള്ളത് നമ്മുടെ ഭാഗ്യമാണ്. നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും എന്ത് പ്രശ്നത്തിലും അവരുടെ ലാഭവും നേട്ടമൊന്നും നോക്കാതെ ഒപ്പം നില്‍ക്കാന്‍ ആളുള്ളത് ഭാഗ്യമാണ്. എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്. അതിനെ ഒരു കോംബോ എന്നൊന്നും പറയാന്‍ കഴിയില്ലെന്നും ജാസ്മിന്‍ പറയുന്നു.












Click it and Unblock the Notifications