എടുത്ത് ചാടിയെന്ന് ജാസ്മിന്‍, നാണം കെട്ട കണ്ടന്റെന്ന് ഗബ്രി: ഗബ്രു മോനെ വീട്ടില്‍ പോയെന്ന് രതീഷും
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ അമ്പത് ദിവസം പിന്നിട്ടിട്ടും ജാസ്മിന്‍ - ജബ്രി കോംമ്പോ പതിവ് പോലെ കണ്‍ഫ്യൂഷനായി തന്നെ തുടരുകയാണ്. ഇന്നലെ രാത്രിയും ഇരുവരും തമ്മിലുള്ള സംസാരങ്ങളായിരുന്നു ബിഗ് ബോസ് ലൈവിലെ പ്രധാന കാഴ്ച. രാത്രി ബാത്ത് റൂം ഏരിയയില്‍ വെച്ചാണ് ഇരുവരും തങ്ങളുടെ ബന്ധത്തെത്തക്കുറിച്ച് ആദ്യം സംസാരിക്കുന്നത്.
സംസാരത്തിന് ഇടയില്‍ ജാസ്മിന്‍ പൊട്ടിക്കരയുന്നുണ്ട്. കരച്ചില്‍ സഹിക്കാന്‍ വയ്യാതെ ഡ്രസ്സിങ് റൂമില്‍ ഇരുന്നുകൊണ്ട് ജാസ്മിന്‍ കരയുന്നു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ആശ്വസിപ്പിക്കുന്ന പതിവ് കാഴ്ചകള്‍ ഇന്നലേയും ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇതിന് ഇടയില്‍ റസ്മിനും രതീഷും ഇരുവരെ അടുത്ത് വരുന്നുമുണ്ട്. സംസാരം ഹാളിലേക്ക് മാറ്റിയപ്പോഴാണ് പ്രവോക്ക് ചെയ്യുക എന്ന ഉദ്ദേശത്തോടെ രതീഷ് കുമാർ ഇരുവരുടേയും ഇടയിലേക്ക് വന്ന് ഇടപെടുന്നത്.

'വീട്ടിൽ പോടാ... വീട്ടിൽ പോടാ... നിങ്ങൾ എന്താണീ സംസാരിക്കുന്നത്. ഗബ്രു മോനെ കുട്ടാ... നീ ടെൻഷനിലാണോ?. കുട്ടാ ആക്ടിങ്ങാണോ?. ദേഷ്യം പിടിച്ചിരിക്കുകയാണെന്ന് ആക്ട് ചെയ്യുകയാണോ?. എന്റെ ഗബ്രൂട്ടന് കലിപ്പോ?. നിനക്ക് ടെൻഷനുണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ. നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ' എന്ന രീതിയിലായിരുന്നു രതീഷിന്റെ സംസാരം.
എനിക്ക് രതീഷിനോട് ഒന്നും സംസാരിക്കാനില്ലെന്നും ഈ സമയത്ത് അടിയുണ്ടാക്കാന്‍ താല്‍പര്യം ഇല്ലെന്നുമായിരുന്നു ഗബ്രിയുടെ മറുപടി. ഇതോടെ ജാസ്മിനും രതീഷിന് മറുപടിയുമായി രംഗത്ത് വന്നു. ബ്രി കലിപ്പിലാണെന്നും പിന്നെ സംസാരിക്കാം, നിങ്ങള്‍ ഒന്ന് പോകൂ എന്നായിരുന്നു ജാസ്മിന്‍ രതീഷിനോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ പോകാന്‍ രതീഷ് പോകാന്‍ തയ്യാറുമായിരുന്നില്ല.
അതേസമയം, ഗബ്രിയോടുള്ള സംസാരത്തിന് ഇടയില്‍ എനിക്ക് ഇവിടെ നിന്നും ഒന്ന് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അബിക്ക് പകരം ഞാന്‍ പോയാല്‍ മതിയെന്ന് വല്ലാതെ ആലോചിച്ചിരുന്നു. ഞാന്‍ ഇവിടെ ആർക്ക് വേണ്ടി നില്‍ക്കണം. എന്റെ കാര്യം തുറന്ന് പറയാന്‍ സാധിക്കുന്നില്ല. ഞാന്‍ എടുത്ത് ചാടിയെന്നും ജാസ്മിന്‍ പറഞ്ഞു.
അതേസമയം, ഇപ്പോള്‍ എന്തോരം നാണംകെട്ട കണ്ടന്റാണ് പുറത്ത് പോകുന്നത് എന്നൊക്കെയായിരുന്നു ജാസ്മിന്‍ പറഞ്ഞത്. ജാസ്മിന്‍ ഇങ്ങനെ കരയുന്നത് എനിക്ക് സഹിക്കുന്നില്ല. ഇവിടെ ക്യാമറ ഇല്ലായിരുന്നെങ്കില്‍ ഗ്ലാസുകളും ചില്ലുകളുമൊക്കെ ഞാന്‍ തല്ലിപ്പൊളിച്ചേനെയെന്നും ഗബ്രി തുറന്ന് പറയുന്നുണ്ട്.












Click it and Unblock the Notifications