Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനെ ശിക്ഷിക്കണം,റോബിൻ ഫാൻസിന്റെ വോട്ട് കിട്ടാൻ ദിൽഷ ഇറക്കിയ അതേ അടവ്,നടപടി എടുക്കണം'

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളാണ് ജാസ്മിന്റേയും ഗബ്രിയുടേയും. ഇരുവരുടെയും ബന്ധം പലരീതിയിലാണ് പുറത്ത് ചർച്ചയായി മാറിയത്. ഗബ്രിയുമായി തനിക്ക് സൗഹൃദം മാത്രമാണെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്. എന്നാൽ പിന്നീട് ഗബ്രിയോട് പ്രണയമുണ്ടെന്ന് ജാസ്മിൻ തുറന്ന് സമ്മതിച്ചിരുന്നു. ഗബ്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത വിമർശനം പുറത്ത് ഉയരുന്നുണ്ടെന്ന് വൈൽഡ് കാർഡ് വഴി അറിഞ്ഞപ്പോഴും ആ ബന്ധം വേണ്ടെന്ന് വെയ്ക്കാൻ ജാസ്മിൻ തയ്യാറായിരുന്നില്ല.

ഗബ്രി ഹൗസിൽ നിന്ന് പുറത്തായപ്പോഴും ഏറെ വൈകാരികമായിട്ടായിരുന്നു ജാസ്മിൻ പ്രതികരിച്ചത്. കഴിഞ്ഞ ദിവസവും തനിക്ക് ഗബ്രിയെ മിസ് ചെയ്യുന്നുണ്ടെന്ന് ജാസ്മിൻ പറഞ്ഞിരുന്നു. മാത്രമല്ല ഹൗസിൽ തങ്ങൾ പതിവായി ഇരിക്കുന്ന വാഴത്തോപ്പിലെ വാഴയിലയിൽ തന്റേയും ഗബ്രിയുടേയും പേര് ജാസ്മിൻ എഴുതി വെയ്ക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ജാസ്മിന്റെ ഈ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

jasminema-1

കല്യാണം ഉറപ്പിച്ചു വെച്ച അഫ്സൽ എന്ന ഒരാളെ അവൾ മറന്നേ പോയിരിക്കുകയാണെന്നാണ് വീഡിയോക്ക് കമന്റായി ഒരാൾ കുറിച്ചത്. 'പുറത്ത് ഇറങ്ങിയാൽ ഗബ്രി ഹൗസിൽ കാണിച്ച അടുപ്പവും സ്നേഹവും കാണിക്കാൻ ചാൻസ് ഇല്ല. എന്താകും ജാസ്മിൻറ ഭാവി എന്നത് ദൈവം തമ്പുരാന് അറിയാം', കമന്റിൽ പറയുന്നു.ഇത് മുൻപ് റോബിന്റെ ഫാൻസിന്റെ വോട്ട് പിടിക്കാൻ ദിൽഷ ചെയ്ത അതേ അടവ് ഇതൊക്കെയെന്നാണ് മറ്റൊരാളുടെ വിമർശനം. ജാസ്മിൻ യഥാർത്ഥത്തിൽ ബിഗ് ബോസ് ഹൗസിലെ പ്രോപ്പർട്ടി നശിപ്പിച്ചിരിക്കുകയാണെന്നും ടാസ്കിന് അല്ലാതെ ഒരു പ്രോപ്പർട്ടിയും ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ ജാസ്മിനെതിരെ നടപടിയെടുക്കണമെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ജാസ്മിനെ പിന്തുണച്ചും നിരവധി പോസ്റ്റുകൾ ഉണ്ട്. അതിലൊരു കുറിപ്പ് ഇങ്ങനെ-'അത് ഗെയിം ആയിരിന്നു അകത്തും പുറത്തും.നിന്ന് പോയ സിനിമ സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള പബ്ലിസിറ്റി, അതിനുള്ള ചവിട്ടുപടി.പക്ഷെ അവൾക്കത്, അവൾ ഹൃദയത്തോട് ചേർത്ത് വെച്ച സൗഹൃദം ആയിരുന്നു, അവൾ പറഞ്ഞത് പോലെ അടച്ചിട്ട ബിഗ് ബോസ് വീട്ടിൽ അവൾക്കു തുറന്നു സംസാരിക്കാനും തമാശ പറയാനുള്ള സൗഹൃദം. അത് തന്റെ കയ്യിൽ നിന്ന് പോകുന്നു എന്ന് കണ്ടപ്പോൾ അവൾ ഒഴിവാകാൻ ശ്രമിച്ചതും ആണ് .. പക്ഷെ അവളില്ലാതെ അവിടെ എന്ത് നിലനിൽപ്പ്? അപ്പോൾ പിന്നെയും തനിക്കു പ്രണയമാണ് എന്ന് പറഞ്ഞു വീണ്ടും അവളെ ലൂപ്പിൽ കയറ്റി.

ഇത്രെയും ബുദ്ധിസാമർഥ്യവും, ആൾക്കാരുടെ ഓരോ ചെറിയ മാനറിസങ്ങൾ പോലും സൂക്ഷിച്ചു മനസ്സിലാക്കി അനുകരിക്കുന്ന അവൾക്കു പക്ഷെ എന്ത് കൊണ്ട് അത് മനസ്സിലായില്ല എന്നതിന്റെ ക്ലാരിറ്റി, അവൾ തന്നെ പറയണം. പക്ഷെ ആ വീട്ടിലെയും പുറത്തെയും നിലനിൽപ്പിനു വേണ്ടി ആ സഹൃദം ഒരിക്കലും അവൾ തള്ളിപ്പറഞ്ഞിട്ടില്ല. 90 ദിവസവും അതിനു മാറ്റമില്ല, ഇനി 100 ദിവസവും അങ്ങനെ ആയിരിക്കും .. കറിവേപ്പില പോലെ അത് വലിച്ചെറിയാൻ അവൾക്കു അത് ഗെയിം ആയിരുന്നില്ല. വീക്കെൻഡിൽ എവിക്ട ആയി പുറത്തു പോയാലോ എന്ന് കണ്ട്, അതിനു മുൻപ് ആ സൗഹൃദത്തിന്റെ ഓർമ്മയ്ക്കായി അവൾ അത് വാഴയിലയിൽ എഴുതി, തങ്ങളുടെ സൗഹൃദത്തിനു സാക്ഷിയായ ആ വാഴയിൽ വെച്ചു.

തെറ്റായാലും ശരി ആയാലും അവളുടെ ബോധ്യത്തിൽ, ഒരു സമൂഹം മുഴുവൻ എതിരെ നിന്നിട്ടും, അവൾ ഉറച്ചു നിന്നു. ആ boldness ന്, നിശ്ചയദാർഢ്യത്തിനു എന്നും സല്യൂട്ട്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+