ജാസ്മിൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, തുറന്നടിച്ച് അഖിൽ മാരാർ; ജിന്റോ ബിഗ് ബോസ് വിജയിക്കുമോ? മറുപടി ഇങ്ങനെ
ബിഗ് ബോസിനുള്ളിൽ ജനങ്ങളെ ഭയന്ന് സ്വന്തം നിലപാടുകൾ പറയാതിരിക്കരുതെന്ന് സീസൺ 5 വിജയും സംവിധായകനുമായ അഖിൽ മാരാർ. അതേസമയം നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ ജനങ്ങൾ കാണുന്നുണ്ടെന്ന ബോധ്യം ഉണ്ടാകണമെന്നും അഖിൽ പറഞ്ഞു. മൈൽ സ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സീസൺ 6 ലെ മത്സരാർത്ഥികളെ കുറിച്ച് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. അഖിലിന്റെ വാക്കുകളിലേക്ക്
'ബിഗ് ബോസ് മലയാളം സീസൺ 6 ലെ മത്സരാർത്ഥികൾ എല്ലാം മികച്ചവർ തന്നെയാണ്. പുറത്തായ ഗബ്രി ഉൾപ്പെടെ. മികച്ച മത്സരാർത്ഥിയും ഗെയിമറുമൊക്കെ തന്നെയായിരുന്നു ഗബ്രി. പക്ഷെ ഗെയിം മറന്ന് പോയി. കസ്തൂരി ഉള്ളിൽ ഉണ്ടെന്ന് തിരിച്ചറിയാതെ പോയ കസ്തൂരിമാനാണ് ഗബ്രി. അവൻ ജാസ്മിനിനേക്ക് ഫോക്കസ്ഡ് ആയി. അതാണ് അവനെ നശിപ്പിച്ചത്.പുള്ളി ചെയ്യേണ്ടത് ചെയ്തിരുന്നുവെങ്കിൽ ടോപ് 5 ൽ വരേണ്ട ആളാണ്. ജാസ്മിനും ജിന്റോയും മികച്ച ഗെയിമേഴ്സ് തന്നെയാണ്. ജിന്റോയ്ക്കാണ് സ്വീകാര്യത കൂടുതൽ. കള്ളത്തരം ഉണ്ടെങ്കിലും ജെനുവിൻ ആണെന്ന ഫീൽ കൊടുക്കാൻ ജിന്റോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ജാസ്മിൻ മുഖംമൂടിയിട്ട് നിൽക്കുന്നത് പോലെ തോന്നിയിട്ടില്ല. പക്ഷേ പുറത്ത് നിന്ന് പ്ലാൻ ചെയ്ത് വന്നിട്ടുണ്ടോയെന്ന് അറിയില്ല. ജാസ്മിന്റെ കുഴപ്പം ജനങ്ങൾക്ക് വേണ്ടത് അവർക്ക് കൊടുക്കുന്നില്ല. ജാസ്മിൻ കുളിക്കത്തില്ല, വൃത്തിയില്ല എന്നൊക്കെ പറയുന്നത് കേൾക്കുന്നു, അതൊക്കെ ചിലപ്പോൾ സ്വഭാവമായിരിക്കാം, അപ്പോൾ ജനുവിനായത് കൊണ്ടല്ലേ. ഫേക്ക് ആണെങ്കിൽ ഇതൊക്കെ മറച്ച് വെക്കാലോ. മത്സരാർത്ഥികൾ ഒറിജിനലായിരിക്കണം. എന്നെ കാണുന്ന ആൾക്കാർ ഉണ്ടെന്ന ബോധ്യവും ഉണ്ടാകണം.
ഒരു എസിയിട്ട അടച്ച റൂമിനുള്ളിൽ നമ്മൾ കുറച്ച് പണിയെടുത്താൽ തന്നെ വിയർക്കും. കുറച്ച് ആക്ടിവിറ്റി കൂടെ ചെയ്താൽ കൂടുതൽ വിയർക്കും. അപ്പോൾ നമ്മൾ ദിവസേന കുളിക്കണമെന്നും നമ്മുടെ ഹൈജീൻ നമ്മൾ കീപ്പ് ചെയ്യണമെന്നും ആരും കണ്ടില്ലേലും നമ്മുടെ പ്രവൃത്തി ദൈവം കാണുമെന്ന ചിന്ത വേണം. ചായ എടുക്കുമ്പോൾ തുമ്മി പോയാൽ അത് മോശമാണെന്നും ആ ചായ കളയേണ്ടതാണെന്നുമുള്ള തിരിച്ചറിവ് സ്വയം ഉണ്ടാകണം.
തുമ്മുന്ന ചായയിൽ വീഴുന്ന എന്റെ ഉച്ചിഷ്ടം അത് മറ്റൊരാൾക്ക് കൊടുക്കരുതെന്നത് സ്വബോധ്യമാണ്. അത് ആരെങ്കിലും കണ്ടോ കണ്ടില്ലയോ എന്നല്ല. ചെയ്യാൻ പാടില്ല തെറ്റാണത്. വൃത്തിയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഞാൻ കുളിച്ചില്ലെങ്കിൽ അത് വീട്ടുകാർ സഹിക്കുമായിരിക്കും. പക്ഷേ നമ്മളുമായി ബന്ധമില്ലാത്ത മത്സരാർത്ഥികൾ അത് സഹിക്കില്ല. രോഗങ്ങൾ വരാനൊക്കെയുള്ള സാധ്യതയുണ്ട്. ജനം എന്ത് കരുതും എന്ന് കരുതി സ്വന്തം നിലപാട് പറയാതിരിക്കരുത്.
ജിന്റോയ്ക്കാണ് കപ്പ് എന്ന തരത്തിൽ പുറത്ത് സ്ട്രോങ് പിആർ ഉണ്ടെന്ന ആരോപണം ഉണ്ടല്ലോയെന്ന ചോദ്യത്തിന് പിആറിനൊക്കെ ഒരു ലിമിറ്റ് ഉണ്ടെന്നായിരുന്നു അഖിലിന്റെ മറുപടി. സോഷ്യൽ മീഡിയ മാത്രമല്ല പിആർ. ഇത് കാണുന്ന മനുഷ്യരുണ്ടല്ലോ. ജാസ്മിൻ 10 ലക്ഷം ഫോളേവേഴ്സുള്ള യുട്യൂബർ അല്ലേ. അവർക്കും പിആർ ഉണ്ടാകും. എല്ലാവരുമായി താരതമ്യം ചെയ്യുമ്പോൾ ജിന്റോ നല്ല മത്സരാർത്ഥിയാണ്', അഖിൽ മാരാർ പറഞ്ഞു.












Click it and Unblock the Notifications