Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് ബുദ്ധിയില്ലേയെന്ന് അഭിഷേക്, ടാസ്ക് തുലച്ചു? കൂട്ടമായി ആക്രമിച്ച് മറ്റുള്ളവർ, ബള്‍ബും പൊട്ടിച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ പരമാവധി പ്രശ്നങ്ങളൊന്നും ഇല്ലാതെ സന്തോഷകരമായ രീതിയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിട്ട് മത്സരാർത്ഥികള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇന്ന് അതില്‍ നിന്നും വ്യത്യസ്തമായ ചില സംഭവ വികാസങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരിക്കുകയാണ്. കണ്ടന്റ് വേണമെങ്കില്‍ ജാസ്മിന്‍ ഇറങ്ങണം എന്ന് പറയുന്നത് പോലെ ജാസ്മിനാണ് ഈ വിഷയത്തിന്റേയും പ്രധാന ശ്രദ്ധാ കേന്ദ്രം.

നാട്ടുരാജാവ് ടാസ്കില്‍ ജാസ്മിന്റെ കയ്യിലേക്ക് അധികാരം എത്തിയപ്പോഴാണ് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ജിന്റോയില്‍ നിന്നുമായിരുന്നു ജാസ്മിന് അധികാരം ലഭിച്ചത്. ജിന്റോയുടെ കയ്യില്‍ അധികാരമിരിക്കേ അദ്ദേഹം നടത്തിയ ടാസ്കുകളില്‍ വിജയിച്ചതോടെയാണ് ബിഗ് ബോസ് വീട്ടിലെ മഹാറാണിയായി ജാസ്മിന്‍ മാറിയത്.

jasmin

അധികാരക്കസേരയില്‍ ഇരുന്ന് പുതിയ നിയമങ്ങളൊക്കെ കൊണ്ടുവന്നെങ്കിലും തൊട്ടടുത്ത നിമിഷം അധികാരം നഷ്ടമാവുകയും ചെയ്തു. ജാസ്മിന്റെ കയ്യില്‍ നിന്നും സിജോ അധികാരത്തിന്റെ ദണ്ഡ് തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. ദണ്ഡ് നഷ്ടപ്പെട്ടാല്‍ നില്‍ക്കുന്ന ഇടത്ത് നിന്നും അനങ്ങാന്‍ പാടില്ലെന്നാണ് ചട്ടം. എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ മറ്റുള്ളവർ എടുത്തുകൊണ്ട് പോകണം.

നഷ്ടമായ ദണ്ഡ് തിരികെ പിടിക്കാന്‍ തന്റെ അനുയായികളെ ജാസ്മിന്‍ അയച്ചു. ശ്രീതു സിജോയില്‍ നിന്നും പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ദണ്ഡ് തട്ടി ലൈറ്റ് പൊട്ടുകയും വീണു. ദണ്ഡ് പോയതോടെ താക്കോല്‍ ജാസ്മിന്‍ അഭിഷേകിന് കൊടുക്കുകയും ചെയ്തു. ഇതോടെ നിയമപ്രകാരം ജാസ്മിന് സംസാരിക്കാനും പറ്റില്ല.

ദണ്ഡും താക്കോലും നഷ്ടമായതോടെ അധികാരം നഷ്ടമായെന്ന ധാരണയിലായിരുന്നു ജാസ്മിന്‍. എന്നാല്‍ അവിടേയുള്ള ഒരാളും ജാസ്മിന്റെ ഈ വാദം അംഗീകരിച്ചില്ല. ബിഗ് ബോസ് പറയുമ്പോഴോ, അല്ലെങ്കിലും രണ്ടും വേറെ ഒരാളുടെ അടുത്ത് വരുമ്പോഴോ മാത്രമാണ് അധികാരം മറ്റൊരാള്‍ക്ക് ലഭിക്കുന്നതെന്നായിരുന്നു അവരുടെ വാദം. ഇത് അംഗീകരിക്കാതെ ജാസ്മിന്‍ സംസാരിക്കുകയും ഒരിടത്ത് പോയി ഇരിക്കുകയും ചെയ്യുന്നു.

ജാസ്മിന്റെ ഈ പ്രവത്തിയെ തുടർന്നാണ് വഴക്കുണ്ടാകുന്നത്. മറ്റുള്ളവർ ചോദിച്ചപ്പോള്‍ ഇന്നലെ സായി ഇന്നലെ അങ്ങനെ അല്ലല്ലോ ചെയ്തതെന്ന കാര്യം ജാസ്മിന്‍ ചോദിക്കുന്നു. എന്നിട്ടും അതൊന്നും അംഗീകരിക്കാന്‍ മറ്റുള്ളവർ തയ്യാറായിട്ടില്ല. ടാസ്ക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലേയെന്നായിരുന്നു അഭിഷേക് ജാസ്മിനോട് ചോദിച്ചത്. ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച് വ്യക്തമായ അറിയിപ്പും വന്നിട്ടില്ല.

അതേസമയം, ജാസ്മിന്റെ ഭാഗത്താണ് ന്യായം എന്നാണ് താരത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. അവൾ പറയേണ്ടത് എല്ലാം പറയേണ്ടവരുടെ മുഖത്ത് നോക്കി തന്നെ പറയുന്നതിനാല്‍ മറ്റുള്ളവർ ഒറ്റക്കെട്ടായി അവരെ എതിർക്കുവാണ് അതാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രേക്ഷകർ കുറിക്കുന്നു. അത്തരത്തിലുള്ള ഒരു കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മലയാളം ബിഗ് ബോസ്സിൽ ആദ്യത്തെ സീസണിൽ തന്നെ ഹീറോ ഉണ്ടായി. സൂത്രശാലി എന്ന് ബിഗ് ബോസ് വിളിച്ച സാബുമോൻ. പക്ഷെ. ഒരു ഹീറോയിനെ കിട്ടാൻ ആറു സീസൺ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരുപ്പ് വെറുതെ ആയില്ല. ഒരു മത്സരാർത്ഥിയും കടന്നു പോകാത്ത ഇമോഷണൽ റോളർ കോസ്റ്റർ ലൂടെ കടന്നു പോയവൾ .. പക്ഷെ ഒരിക്കൽ പോലും നാടകം കളിച്ചു, കുടുംബ പ്രേക്ഷകരെ പറ്റിച്ചു അവൾ നിന്നില്ല.

അവൾക്കുള്ള കുറ്റങ്ങളും കുറവുകളും ഒന്നും വോട്ടിനു വേണ്ടി മറച്ചു പിടിച്ചു അവൾ നിന്നില്ല. അവൾ എന്താണോ അത് തന്നെ ആണ് പ്രേക്ഷകർ കണ്ടത്. വോട്ടിനു വേണ്ടി അവൾ സ്വന്തം ബോധ്യത്തിൽ നിന്നും ഒന്നും തള്ളിപ്പറഞ്ഞില്ല. അവൾ പറയേണ്ടത് എല്ലാം പറയേണ്ടവരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. മുഖത്തു നോക്കി പറയത്തൊതൊന്നും ആരുടയും പിന്നിൽ നിന്ന് പറഞ്ഞിട്ടില്ല.

തനിക്കു എതിരെ വന്നവരോട് കാണിച്ച ബോൾഡ്നെസ്സ്, കുറിക്കു കൊള്ളുന്ന മറുപടികള്‍, തഗ്ഗുകൾ, എന്റർടൈൻമെന്റ്, ടാസ്ക് ചെയ്യുമ്പോൾ ഉള്ള ഗെയിം സ്പിരിറ്റ്, ബുദ്ധി സാമർഥ്യം, ടാസ്ക് ചെയ്യുമ്പോൾ ഉള്ള സ്കിൽ, മൊത്തത്തിൽ ഒരു ബിഗ് ബോസ് മെറ്റീരിയൽ എന്തായിരിക്കണമോ അതായിരുന്നു ജാസ്മിൻ. ഒരു സീസൺ മൊത്തം തന്റേതാക്കി ആയിരിക്കും അവൾ ഫിനാലെ വീക്കിലേക്കു കടക്കുക. കപ്പു കിട്ടിയാലും ഇല്ലെങ്കിലും ഇത് ജാസ്മിന്റെ സീസൺ ആണ്, ജാസ്മിന്റെ മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+