Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനൊക്കെ ആ സമയം ചിരിക്കുകയായിരുന്നു, നോറ എന്തോ അപരാധം ചെയ്ത പോലെ: എന്തുകൊണ്ട് അവള്‍ വിജയിക്കണം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് നോറ. വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും പരമാവധി ഒറ്റക്ക് തന്നെ കളിച്ച് ഇത്രത്തോളം എത്താന്‍ കഴിഞ്ഞു എന്നത് നോറയുടെ മിടുക്ക് തന്നെയാണ്. കഴിഞ്ഞ ദിവസം പുറത്തായെന്ന പ്രതീതി മറ്റ് മത്സരാർത്ഥികളില്‍ ഉണ്ടാക്കിയെങ്കിലും അല്‍പ സമയം സീക്രട്ടറ് റൂമില്‍ ഇരുന്നതിന് ശേഷം നോറയെ വീണ്ടും ബിഗ് ബോസിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

കരച്ചിൽ, ചീവീട് എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കുമെങ്കിലും പറയേണ്ട കാര്യം പലരുടെയും മുഖത്തു നോക്കി തുറന്ന് പറയാനും, ടൈമിംഗ് നോക്കി കണ്ടന്റ് കൊടുക്കാനും നോറക്ക് വ്യക്തമായി അറിയാമെന്നാണ് നോറയെ പിന്തുണയ്ക്കുന്ന ഒരു ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. എന്ത് കൊണ്ട് നോറ മറ്റുള്ളവരെക്കാൾ അർഹത ഉള്ളവൾ ആണെന്നതിന് നാലോളം ഉദാഹരണങ്ങളും ആ പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനോടകം തന്നെ ചർച്ചാ വിഷയമായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

norha

എന്ത് കൊണ്ട് നോറ മറ്റുള്ളവരെക്കാൾ അർഹത ഉള്ളവൾ ആണ്?

1. ആദ്യ വീക്ക് തന്നെ ജബ്രികൾ നോറയെ നല്ലപോലെ അവോയ്ഡ് ആക്കി വിട്ടത് നമ്മൾ വ്യക്തമായി കണ്ടതാണ്, അതിൽ പിന്നെ ഒറ്റക്ക് നിന്നൊരു പോരാട്ടം ആയിരുന്നു അത് തന്നെ അവളുടെ വിജയവും.

2. കരച്ചിൽ, ചീവീട് എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കുമെങ്കിലും പറയേണ്ട കാര്യം പലരുടെയും മുഖത്തു നോക്കി തുറന്ന് പറയാനും, ടൈമിംഗ് നോക്കി കണ്ടന്റ് കൊടുക്കാനും നോറക്ക് വ്യക്തമായി അറിയാം. ഗബ്രിയേയും, ജിന്റോയെയും പുറത്താക്കി അകത്തേക്ക് കേറ്റാൻ നേരത്ത് ഒറ്റക്ക് നിന്ന് എതിർത്തത് തുറന്ന് പറയാതെ വയ്യ.

3. പലരും പറയുന്നത് ജാസ്മിന്റെ കുറ്റം മാത്രമാണ് നോറ പറയുന്നത് എന്ന്, പക്ഷെ സംഭവം നേരെ തിരിച്ചാണ് തോന്നിയിട്ടുള്ളത്. നോറ എന്ത് ചെയ്താലും അത് ചിക്കി ചികഞ്ഞു എടുക്കൽ ആണ് ജാസ്മിന്റെ പണി (ഉദാഹരണം: റെസ്മിൻ പുറത്ത് പോയത് നോറയുടെ ഫ്രണ്ട്ഷിപ് കാരണം ആണെന്ന് ജാസ്മിൻ പറഞ്ഞ സന്ദർഭം. ആര് കാരണം ആണെന്ന് നമുക്ക് വ്യക്തമായി അറിയാം)

4.സാബു - ശ്വേത വന്ന് ഉപദേശിച്ച സമയത്ത് ജാസ്മിൻ നോറയോട് സോറി പറഞ്ഞപ്പോൾ നോറ അക്‌സെപ്റ്റ് ചെയ്തു, നേരെ തിരിച്ചു നോറ ചെയ്തപ്പോൾ ജാസ്മിൻ അത് കേക്കാൻ കൂടി കൂട്ടാക്കിയില്ല. അങ്ങനെ എത്ര എത്ര കാര്യങ്ങൾ ആണ് നോറ മറ്റുള്ള പലരേക്കാൾ മുകളിൽ എത്താൻ ചാൻസ് ഉള്ളത്.

റീസെന്റലി എടുത്തു നോക്കിയാൽ ഇന്നലെ നടന്ന സംഭവം, നോറ എന്തോ അപരാതം ചെയ്തത് പോലെയാണ് എല്ലാവരും പെരുമാറിയത്, ജാസ്മിൻ ഒക്കെ ചിരിക്കുകയായിരുന്നു. എന്തായാലും റീ എൻട്രി നല്ലൊരു പരിപാടി ആയിരുന്നു ബിഗ് ബോസ്സ്, ഈ സീസണിലെ തന്നെ നല്ലൊരു പരFപാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+