Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് ലക്ഷം വെച്ചാല്‍ ഋഷിയും ശ്രീതുവും എടുക്കും; ജാസ്മിന്‍ പണപ്പെട്ടി എടുക്കാന്‍ അത്ര ലക്ഷം വേണം: സായി

പണപ്പെട്ടി എടുത്ത് പുറത്ത് വരിക എന്നുള്ളത് പെട്ടെന്ന് എടുത്ത തീരുമാനം ആയിരുന്നില്ലെന്ന് സായി കൃഷ്ണ. ഞാന്‍, സിജോ, അഭിഷേക് എന്നിവർ കഴിഞ്ഞ രണ്ടാഴ്ചയായി അധികസമയവും സംസാരിച്ചോണ്ടിരുന്നത് പണപ്പെട്ടിയെക്കുറിച്ചായിരുന്നു. അതില്‍ എത്രയൊക്കെ പുറത്ത് വന്നു എന്ന് എനിക്ക് അറിയില്ല. അങ്ങനെ സംസാരിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഷോയുടെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ എവിടേയും മണി ബോക്സിനെക്കുറിച്ച് സംസാരിക്കുരുതെന്ന് ഇല്ലെന്നും സായി കൃഷ്ണ പറയുന്നു.

എനിക്കൊരു ബേസിക് പ്ലാന്‍ ഉണ്ടായിരുന്നു. ഞാന്‍ സംസാരിക്കുന്നത് മറ്റ് മത്സരാർത്ഥികളും ബിഗ് ബോസ് ടീമും കേള്‍ക്കും. അത് എങ്ങനെ മാനിപ്പുലേറ്റ് ആകുമെന്ന് നോക്കണമല്ലോ. അമ്പത് വെച്ചാലും പത്ത് വെച്ചാലും എടുക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞ് കഴിഞ്ഞാല്‍ അവർ അത് വെക്കില്ലെന്ന് ഞാന്‍ മനസ്സിലാക്കിയെന്നും ബിഹൈന്‍ഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സായി പറയുന്നു.

sai-jasmin-

പണപ്പെട്ടിയുടെ കാര്യത്തില്‍ മറ്റുള്ളവർക്കുള്ള ചിന്ത എന്താണെന്ന് അറിയാനുള്ള താല്‍പര്യം എനിക്കുണ്ടായിരുന്നു. ലാസ്റ്റ് രണ്ടാഴ്ച ആയപ്പോള്‍ ഞാന്‍ എല്ലാവരോടും പോയി കൃത്യമായി ചോദിച്ചു. അർജുന്‍ പറഞ്ഞത് അവനോട് പണപ്പെട്ട് എടുത്ത് പുറത്ത് വരരുതെന്ന് ഫാമിലി പറഞ്ഞിരുന്നുവെന്നാണ്. എന്നാലും 10 ലക്ഷത്തിന് മുകളില്‍ വന്നാല്‍ അവന്‍ എടുക്കും എന്ന് പറഞ്ഞു.

ഋഷി അങ്ങോട്ടും ഇങ്ങോട്ടുമാണ്. ഞാന്‍ ചോദിച്ചാല്‍ എടുക്കില്ലെന്ന് പറഞ്ഞ അവന്‍ അഭിഷേക് പോയി സംസാരിച്ചപ്പോള്‍ ആടിത്തുടങ്ങി. അത് അഭിഷേക് എന്നോട് പറഞ്ഞു. ഏഴിന് മുകളിലാണെങ്കില്‍ ഋഷി എടുക്കുമെന്ന് എനിക്ക് മനസ്സിലായി. ശ്രീതുവും അങ്ങനെ തന്നെയായിരുന്നു. ജാസ്മിന്‍ എടുക്കില്ലെന്ന് പറഞ്ഞു. 20 ലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രമേ അവള്‍ എടുക്കൂ.

ജിന്റോയും സിജോയും നോറയും എടുക്കില്ല. പിന്നെ എനിക്ക് ആകെ നോക്കേണ്ടത്. അർജുന്‍, ഋഷി, ശ്രീതു എന്നിവരേയാണ്. ഇതോടെയാണ് നിങ്ങള്‍ക്ക് ഒരു കണ്ടന്റ് കിട്ടണമെങ്കില്‍ 7 മുതല്‍ പത്ത് വരെ വെക്കണമെന്ന ചില സൂചനകള്‍ ഞാന്‍ ബിഗ് ബോസിന് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ നാല് ആളുകള്‍ തമ്മില്‍ മത്സരം വരും. ആ സാഹചര്യത്തില്‍ ഒരു ടാസ്കോ ഡിബേറ്റോയൊക്കെ വെക്കാം.

ഇതൊക്കെ ഒരു കണ്ടന്റാണ്. രണ്ട് മൂന്ന് ദിവസത്തേക്കൊക്കെ ഇത് നീട്ടിക്കൊണ്ട് പോകാവുന്നതേയുള്ളു. ഈ തുകയാണ് വെക്കുന്നതെങ്കില്‍ മൂന്നോ നാലോ പേർ വരുമെന്ന കാര്യം എനിക്ക് ഉറപ്പാണ്. പക്ഷെ അവർ വെച്ചത് അഞ്ച്. അതോടെ വെച്ചത് അവർക്ക് പാളിപ്പോയോയെന്ന ഒരു സംശയം എനിക്കുണ്ടായി. ഏഴായിരുന്നെങ്കില്‍ ശ്രീതുവും ഋഷിയും ഉറപ്പായും അതിന് വേണ്ടി രംഗത്ത് വന്നേനെയെന്നും സായി പറയുന്നു.

അതേസമയം, അഞ്ച് ലക്ഷം നന്ദനയ്ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ സായി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു.നന്ദനയ്ക്ക് ഒരു വീട് എന്ന പദ്ധതി" യുടെ ഭാഗമായിട്ടാണ് ഞാന്‍ പണപ്പെട്ടി എടുത്തത്. നന്ദനയ്ക്ക് അതിന്റെ ആവശ്യമൊന്നുമില്ല. 23 വയസ്സില്‍ ഈ കുട്ടി നേടിയ പല കാര്യങ്ങളും ജീവിതത്തില്‍ തന്നെ നേടാത്തവരാണ്. ഞങ്ങളുടെ ബന്ധത്തെ പൈസ വെച്ച് ആരും നോക്കേണ്ടതില്ല. നന്ദന എന്റെ സഹോദരിയാണ്. ഞാന്‍ അവള്‍ക്ക് എന്ത് ചെയ്തുകൊടുക്കും എന്നുള്ളത് എനിക്ക് പുറത്ത് ആരോടും പറയേണ്ട കാര്യമില്ലെന്നുമായിരുന്നു സായി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+