Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് മലയാളം സീസൺ 6 ലെ ടോപ് 3 ഇവർ, കപ്പുയർത്താൻ യോഗ്യത ജാസ്മിനല്ല,ഈ താരത്തിന്'

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ആര് കപ്പുയർത്തും എന്ന ആകാംക്ഷയിലാണ് ആരാധകർ. വിജയിയെ കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ടോപ് 3 യെ കുറിച്ചും കപ്പ് ഉയർത്താൻ യോഗ്യത ആർക്കെന്നും വിശകലനം ചെയ്യുന്നൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഈ സീസൺ അവസാനിക്കാറായപ്പോൾ ടോപ്പ് മൂന്ന് സ്ഥാനങ്ങൾ അഭിഷേക്, ജിന്റോ, ജാസ്മിൻ ആണെന്ന് ഏകദേശം ഉറപ്പായല്ലോ. അതിൽ ഫസ്റ്റ് വന്ന് കപ്പു ഉയർത്താൻ ആർക്കാണ് അർഹത എന്നും ആദ്യ രണ്ടു സ്ഥാനങ്ങളിൽ വന്ന് ലാലേട്ടന്റെ കൈപിടിച്ച് ഫൈനൽ സ്റ്റേജിൽ നിൽക്കാൻ ആർക്കാണ് യോഗ്യത എന്നും നോക്കാം.

jas2-

മോശം ഭാഷയും ചേഷ്ടകളും : അഭിഷേക് ഇതുവരെ അസഭ്യം പറയുകയോ മോശം ആംഗ്യങ്ങൾ കാണിക്കുകയോ ചെയ്തിട്ടില്ല. ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്താവുകയും അത് കഴിഞ്ഞ് ഈയിടെ ലാലേട്ടന്റെ മുന്നിൽ ഒരു മോശം ആംഗ്യം കാണിക്കുകയും ചെയ്തു. ജാസ്മിൻ നിരന്തരം മോശം ഭാഷ ഉപയോഗിക്കുന്ന ഒരാളാണ്.

വൃത്തി : വളരെയധികം വൃത്തി പുലർത്തുന്ന ഒരാളാണ് അഭിഷേക്. ജിൻ്റോ ചേട്ടൻ ബാത്റൂം തൂക്കുന്ന ചൂല് അടുക്കളയിൽ വയ്ക്കുകയും അണ്ടർവെയർ അടുക്കളയിൽ മറന്നു വകുകയും ചെയ്തതാണ്. ജാസ്മിന്റെ വൃത്തിയെപ്പറ്റി പിന്നെ പറയേണ്ടല്ലോ.

ടാസ്ക് : ഈ സീസണിലെ ടാസ്ക് കിംഗ് ആണ് അഭിഷേക്.എതിരില്ലാത്ത രാജാവ്.ജാസ്മിനേക്കാൾ ടാസ്കിൽ മികച്ച പ്രകടനം ജിന്റോ ചേട്ടന് ആണ്. അതുകൊണ്ട് ജാസ്മിന് മൂന്നാം സ്ഥാനം.

കരച്ചിൽ നാടകം : ഇതുവരെ അഭിഷേക് കരയുകയോ കരയുന്ന പോലെ അഭിനയിക്കുക ചെയ്തില്ല. ഓരോ ആൾക്കാർ ഔട്ട് ആവുമ്പോൾ ഉള്ള ജിൻ്റോ ചേട്ടന്റെ കരച്ചിൽ എല്ലാവരും കണ്ടതാണ്. ഒരു സെക്കൻഡിൽ കരഞ്ഞ് അടുത്ത സെക്കൻഡിൽ ചിരിച്ചു അതിൻറെ അടുത്ത സെക്കൻഡിൽ കരയുന്ന ജാസ്മിന് സല്യൂട്ട്.

കള്ളത്തരം : ടാസ്ക് ജയിക്കാനോ അല്ലാതെയോ ഒരുതരത്തിലുള്ള കള്ളത്തരവും അഭിഷേക് ഇതുവരെ ചെയ്തിട്ടില്ല. ഉറങ്ങിയിട്ട് ഇല്ല എന്ന് പറയുന്ന ജിൻ്റോ ചേട്ടൻ കള്ളത്തരം ചെയ്യാറുണ്ട്. ഗബ്രി പോയാൽ അടുത്താഴ്ച ഞാൻ ക്വിറ്റ് ചെയ്യും എന്ന് പറഞ്ഞിട്ട് പിന്നെ ഒരു ടാസ്കിൽ അയ്യോ ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് പറഞ്ഞ് ജാസ്മിൻ നുണ പറയാൻ മിടുക്കിയാണ്.

മറ്റ് മത്സരാർത്ഥികളോടെ ഉള്ള ബഹുമാനം : അത് ഏറ്റവും കൂടുതൽ അഭിഷേകിനാണുള്ളത്. സ്വന്തം കാര്യം ജയിക്കാനും കോണ്ടെന്റിന് വേണ്ടിയും ഏതറ്റം വരെയും ബഹുമാനമില്ലാതെ പോകാൻ ജിൻ്റോ ചേട്ടനും ജാസ്മിനും തയ്യാറാണ് എപ്പോഴും .ഇതിൽനിന്ന് വ്യക്തമാണ് കപ്പ് ഉയർത്താൻ ഏറ്റവും യോഗ്യൻ അഭിഷേക് തന്നെയാണെന്ന് .രണ്ടാം സ്ഥാനത്ത് ലാലേട്ടന്റെ കൈപിടിച്ച് ജിന്റോ ചേട്ടനും വേണം. ജാസ്മിൻ മൂന്നാം സ്ഥാനം അർഹിക്കുന്നില്ലെങ്കിലും കുറേ PR ടീം ഉള്ളതുകൊണ്ട് അത് കിട്ടും എന്ന് തോന്നുന്നു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+