ജാസ്മിന് പെട്ടെന്ന് പരിശുദ്ധ പ്രണയം: അപ്പോള്‍ പുറത്തുള്ളവന്റെ കാര്യമോ? അതൊക്കെ വിഴുങ്ങി, വന്‍ വിമർശനം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ കഴിഞ്ഞ 45 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയ മത്സരാർത്ഥികള്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളു, അത് ജാസ്മിനും ഗബ്രിയുമാണ്. ഇരുവർക്കും കണ്‍ഫ്യൂഷനായ അവരുടെ പ്രത്യേക റിലേഷനെ സംബന്ധിച്ച് പ്രേക്ഷകർക്കും കണ്‍ഫ്യൂഷന്‍ ഏറെയായിരുന്നു. ബിഗ് ബോസിന് അകത്ത് മാത്രമല്ല, പുറത്തും ഈ ബന്ധം ഏറെ ചർച്ചാ വിഷയമായി.
ഇന്നലെയോടെ ജാസ്മിന്‍ - ഗബ്രി റിലേഷന്‍ പുതിയ വഴിത്തിരിവിലാണ്. താനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ക്ലാരിഫിക്കിഷേന്‍ ജാസ്മിന്‍ ഇന്നലെ ഗബ്രിയോട് തേടുകയായിരുന്നു. ജാസ്മിനെ ഇഷ്ടമാണെങ്കിലും വിവാഹം കഴിക്കുന്ന തരത്തിലേക്കൊന്നും ആ റിലേഷന്‍ എത്തിക്കാന്‍ കഴിയില്ലെന്നായിരുന്നു ഗബ്രിയുടെ മറുപടി. ഇതോടെ പഴയ രീതിയില്‍ ഇനി ഗബ്രിയെ കാണില്ലെന്ന നിലപാടിലേക്ക് ജാസ്മിനും എത്തി.

ഇവരുടെ റിലേഷന്റെ കാര്യത്തില്‍ ഇതോടെ ഒരു തീരുമാനമാകുമെന്ന് കരുതിയെങ്കിലും പ്രേക്ഷകർ പൂർണ്ണമായും ഇന്നലത്തെ സംഭവങ്ങള്‍ വിശ്വസിക്കുന്നില്ല. ഇരുവരും ചേർന്ന് നടത്തുന്ന നാടകമാണോ ഇതെന്ന സംശയവും പലരും ഉന്നയിക്കുന്നു. അതോടൊപ്പം തന്നെ ഗബ്രിയോട് ക്ലാരിഫിക്കേഷന്‍ ചോദിച്ച ജാസ്മിന്‍ പുറത്തെ കമ്മിറ്റ്മെന്റിനെക്കുറിച്ച് വല്ല ക്ലാരിറ്റിയും നല്‍കിയോ എന്നും ഒരു പ്രേക്ഷകന്‍ കുറിപ്പിലൂടെ ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച ആ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...
ജാസ്മിൻ, ഗബ്രി, റെസ്‌മിൻ ഗജ ഫ്രോഡുകൾ ആണ് ഈ മൂന്നെണ്ണം. ഗബ്രിയോട് ക്ലാരിറ്റി ചോദിച്ചു നടന്ന ജാസ്മിൻ കൊടുക്കേണ്ടിയിരുന്ന മറ്റൊരു വലിയ ക്ലാരിറ്റി ഉണ്ട് .. പുറത്തെ കമ്മിറ്റ്മെന്റ്. അതിനെ കുറിച്ച് ഒരക്ഷരം ജാസ്മിനോ ഗബ്രിയോ റസ്മിനോ സംസാരിച്ചോ?. ജാസ്മിന് പെട്ടെന്ന് പരിശുദ്ധ പ്രണയം പൊട്ടി മുളച്ചാൽ ആദ്യം നിലവിൽ ഉള്ള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തിക്കേണ്ടത്. റെസ്‌മിനും ജാസ്മിനും കൂടെ പ്രേക്ഷകർക്ക് ക്യാമറ നോക്കി ക്ലാസ് എടുത്തപ്പോൾ ആ ടോപ്പിക്ക് മാത്രം അങ്ങ് വിഴുങ്ങി.
കണ്ണിൽ നോക്കി പ്രണയം കൈ മാറാൻ വെമ്പി നിൽക്കുന്ന ഗബ്രിയും ഇന്നേ വരെ ആ കാര്യം സംസാരിച്ചിട്ടില്ല. അത് ചെയ്യില്ല. കാരണം ഈ ഡ്രാമ ബിഗ് ബോസ് കഴിയുന്ന വരെ മാത്രം മതിയല്ലോ. ഇത് ജാസ്മിൻ ഗബ്രിയേയോ ഗബ്രി ജാസ്മിനെയോ തേച്ചതല്ല മൂന്നു കൂടെ പ്രേക്ഷകരെ തേക്കുന്ന പണി ആണ്. ഇവിടെ ഗബ്രി വില്ലൻ ആയി ജാസ്മിൻ കപ്പടിച്ചാലും. ജാസ്മിൻ വില്ലൻ ആയി ഗബ്രി കപ്പടിച്ചാലും കിട്ടുന്ന കാശു വീതം വെക്കാം എന്ന് വല്ല ധാരണ ഉള്ളപോലെ ആണ് നാടകം .
ഇതൊക്കെ കണ്ടു പുറത്തു നിൽക്കുന്ന ആ മനുഷ്യൻ (അയാളുടെ പേര് ഞാൻ പറയുന്നില്ല) ഉണ്ടല്ലോ. കമ്മിറ്റഡ് ആണെന്ന് ജാസ്മിൻ തന്നെ പറഞ്ഞ ആ മനുഷ്യൻ. നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താ റോൾ ? സമ്മർ ഇൻ ബെത്ലഹേമില് സുരേഷ് ഗോപി ചോദിച്ച പോലെ "എല്ലാവരെയും വഞ്ചിക്കുന്ന ഈ നാടകം തീർന്നാൽ എനിക്ക് പറഞ്ഞു തരണം എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര് ? കോമാളി ? വിദൂഷകൻ ? അല്ലെങ്കിൽ വെറും ഡമ്മി ?." ഉത്തരം പറയേണ്ടത് ജാസ്മിൻ ആണ് ...












Click it and Unblock the Notifications