Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ, തെളിവുകളുണ്ട്, എന്നെക്കൊണ്ട് ചെയ്യിക്കരുത്'; ജാസ്മിൻ

സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ബിഗ് ബോസ് മലയാളം സീസൺ 6 താരം ജാസ്മിൻ ജാഫർ. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അത്ക കഴിയുമ്പോൾ സമനില തെറ്റി മനുഷ്യർ കടുത്ത രീതിയിൽ പ്രതികരിച്ച് പോകുമെന്നും ജാസ്മിൻ പറഞ്ഞു. താൻ ഹൗസിൽ ആയിരുന്നപ്പോൾ പലതും പറഞ്ഞു പരത്തിയവരോട് ക്ഷമിക്കുകയാണ്. ദൈവം അവർക്ക് കൊടുക്കുമെന്നാണ് വിശ്വാസം. ബിഗ് ബോസിൽ പോയതോടെ പലരുടേയും യഥാർത്ഥ സ്വാഭാവം എന്താണെന്ന് മനസിലാക്കാൻ സാധിച്ചു. ആരൊക്കെ കൂടെയുണ്ടാകും ആരൊക്കെ ഒറ്റിക്കൊടുക്കും എന്ന് തിരിച്ചറിഞ്ഞു', യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞു.

'എനിക്കൊരു വിശ്വാസം ഉണ്ട് ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ലെന്ന്. എന്റ ഭാഗത്ത് നിന്ന് ഒരു തെറ്റുണ്ടായിട്ടുണ്ട്. എനിക്ക് അത് അറിഞ്ഞൂട, അത് അറിഞ്ഞൂടാത്തത് കൊണ്ടായിരുന്നു അവിടെ വെച്ച് അങ്ങനെ പറഞ്ഞത്. പക്ഷെ ഇപ്പോൾ എനിക്ക് അറിയാം, എന്ത് ഏത് എന്നുള്ളത്. കാരണം നമ്മൾ നിൽക്കുന്നത് പ്രഷർ കുക്കറിൽ ആയിരുന്നു. എനിക്ക് അവിടെ ആരും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായത് റെസ്മിനും ഗബ്രിയുമാണ്. അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ മാനസികാവസ്ഥ വേറെയാണ്. ഞാനീപ്പറയുന്ന വീഡിയോ ഇട്ട് ട്രോൾ ആക്കി വീഡിയോ ചെയ്യുന്നവരുണ്ടാകും. എനിക്ക് വേണമെങ്കിൽ കോപ്പിറൈറ്റിന് കംപ്ലെയ്ന്റ് കൊടുക്കാവുന്നതാണ്. ഞാൻ ചെയ്യാത്തത് ഞാൻ കാരണം നിങ്ങളുടെ അന്നം മുട്ടരുതെന്ന് കരുതിയിട്ടാണ്. പക്ഷെ എന്നെ കൊണ്ട് ചെയ്യിച്ചേ അടങ്ങൂവെന്നാണെങ്കിൽ ഞാൻ ചെയ്യും. ഇനിയും എന്നെ വിറ്റ് തിന്നാൻ നിക്കരുത്.

Jasmine -Jafar

എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു മനുഷ്യനെ കൊല്ലുന്നതിനും തിന്നുന്നതിനും പരിധിയില്ലേ, അത് കഴിയുമ്പോൾ മനുഷ്യരുടെ ക്ഷമ നശിക്കും ,സമനില തെറ്റും അത് കഴിയുമ്പോൾ ആൾക്കാർ അങ്ങേയറ്റം രീതിയിൽ പ്രതികരിക്കും. ഞാൻ ഹൗസിലായിരുന്നപ്പോൾ വീഡിയോ ഇട്ട പല സത്ഗുണ സമ്പന്നൻമാർ ഉണ്ട്. പുറകിലൂടെ കളിച്ചവർ ഉണ്ട്. ഇനി എന്തെങ്കിലും ഡയലോഗുമായി വന്നാൽ പല സത്യങ്ങളും ഞാൻ പബ്ലിക്കിന് മുന്നിൽ ഇട്ട് കൊടുക്കും. നിങ്ങൾ അവിടെ റിവീലാകും. ഇതൊക്കെ തിരിച്ചടിക്കും. ഞാൻ ഇത് താങ്ങിയത് പോലെ നിങ്ങൾ താങ്ങിയെന്ന് വരില്ല. ചില പൈസയുടെ കണക്കൊക്കെ കേട്ടു. എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ. പലതിനും എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്. സത്യം പുറത്തുവരിക തന്നെ ചെയ്യും..

ഞാൻ എന്തായാലും ഇപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നു. വിഷമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ മാറും. നല്ലൊരു ക്ലൻസിങ് ആയിരുന്നു. എന്റെ കുടുംബത്തെ മുതലെടുത്തവരുണ്ട്. വിശ്വസിച്ചതിന് ചതിച്ചവരുണ്ട്. അവരോടൊന്നും ഞാൻ ചോദിക്കുന്നില്ല. ദൈവം ചോദിക്കും. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമമില്ല. പക്ഷെ പൈസക്ക് വേണ്ടി എന്നെ ചതിച്ചവരോട് വിഷമം ഉണ്ട്. ഇനി എന്നെ കൊണ്ട് വീഡിയോ ചെയ്യിക്കാതിരിക്കുകയെന്നതാണ് പലർക്കും നല്ലത്. ഞാൻ തുടങ്ങിയാൽ പലതിലും നിൽക്കില്ല. എല്ലാം വിടുകയാണ്. എനിക്ക് എന്റെ ജീവിതവുമായി മുന്നോട്ട് പോകാണം', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+