'ജാസ്മിൻ കപ്പടിക്കരുതെന്ന വാശി ഗബ്രിക്കുണ്ട്; അല്ലെങ്കിൽ ഇങ്ങനെ ചെയ്യില്ല',..പിടിച്ചുമാറ്റി യമുന
ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്റ് ഫിനാലെ അടുക്കാനിരിക്കെ മുൻ മത്സരാർത്ഥികൾ ഹൗസിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഗബ്രി ഹൗസിലേക്ക് കയറിയത്. തന്റെ അടുത്ത സുഹൃത്തായ ജാസ്മിന് സർപ്രൈസ് കൊടുത്തായിരുന്നു ഗബ്രിയുടെ എൻട്രി.
പ്രേക്ഷകർ ഏറെ കാത്തിരുന്നതായിരുന്നു ഗബ്രിയുടെ ഈ വരവ്. ഗബ്രി-ജാസ്മിൻ ബന്ധത്തിൽ പുറത്ത് കടുത്ത വിമർശനങ്ങൾ ഉണ്ട്. ജാസ്മിന്റെ കുടുംബം അടക്കം ഗബ്രിയുമായുള്ള സൗഹൃദത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജാസ്മിന്റെ പിതാവ് ഗബ്രിയെ വിളിച്ച് ജാസ്മിനുമായി ബന്ധം പാടില്ലെന്നടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന ഗബ്രി ജാസ്മിനോട് എങ്ങനെ പെരുമാറുമെന്നും ഗബ്രി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറയുമോയെന്നുമൊക്കെയാണ് പ്രേക്ഷകർ ഉറ്റുനോക്കിയത്.

എന്നാൽ ജാസ്മിന് മുന്നിൽ താരം പഴയ ഗബ്രിയാകുന്നതായിരുന്നു ആരാധകർ കണ്ടത്. പുറത്തെ കാര്യങ്ങൾ ഗബ്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചില സൂചനകൾ ഗബ്രി നൽകുന്നുണ്ട്. ഇരുവരും ഏറെ നേരം ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. അതിനിടയിൽ ഇപ്പോഴിതാ ഗബ്രിയുടേയും ജാസ്മിന്റേയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇരുവരും കെട്ടിപ്പുണർന്ന് നിൽക്കുന്നതാണ് വീഡിയോ.
ഗബ്രിയും ജാസ്മിനും കെട്ടിപിടിച്ച് നിൽക്കുകയും പെട്ടെന്ന് അവിടേക്ക് യമുന കയറി വരുന്നതുമാണ് വീഡിയോ. യമുന ജാസ്മിനെ തട്ടുകയും ഗബ്രിയോട് അവളെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.ഇതോടെ ഇരുവരും പിൻമാറി.
എന്നാൽ ഇപ്പോഴത്തെ ഗബ്രിയുടെ ഈ പ്രവൃത്തി ജാസ്മിന് വലിയ നെഗറ്റീവിന് കാരണമാകുമെന്നാണ് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പുറത്ത് ജാസ്മിനെതിരെ ഉയരുന്ന വിമർശനങ്ങൾ എല്ലാം അറിഞ്ഞിട്ടും ഗബ്രി ഇത് ചെയ്യാൻ പാടില്ലായിരുന്നുവെന്നും ചിലർ പറയുന്നു.
ഗബ്രിയ്ക്ക് പുറത്തെ അവസ്ഥ അറിയാം. എന്നിട്ടും അവനിതു ചെയ്‌തെങ്കില്‍, അവള്‍ ജയിക്കരുത് എന്ന നല്ല വാശി അവനുണ്ട്. നല്ല തന്തക്കും തള്ളക്കും ഉണ്ടായത് കൊണ്ട് ഇഷ്ടമാവില്ല. ചെറുപ്പം മുതല്‍ അവിഹിതം കണ്ട് ശീലം ആയവര്‍ക്ക ഇതൊക്കെ നോര്‍മല്‍ ആയിട്ടേ തോന്നുകയുള്ളു', എന്നാണ് ഒരാൾ കുറിച്ചത്. അതേസമയം ചിലർ യമുനയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. രണ്ട് പേർ കെട്ടിപിടിക്കുന്നത് സ്വാഭാവികമല്ലേയെന്നും ഗബ്രിയും ജാസ്മിനും ചെയ്യുമ്പോൾ ഇത് വലിയ പ്രശ്നമാകുന്നത് എന്തുകൊണ്ടാണെന്നുമാണ് ചിലർ ചോദിക്കുന്നത്.
ഇനി എന്തൊക്കെ വിമർശിച്ചാലും ജാസ്മിൻ തന്നെ കപ്പ് ഉയർത്തുമെന്നുള്ള കുറിപ്പുകളും ആരാധകർ പങ്കിടുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് കൂടി വായിക്കാം-
ബിഗ്ബോസ് സീസൺ 6 ൽ ടോപ്പ് 5 ലെ ഏക ലേഡി മത്സരാർത്ഥി ആവുകയാണ് പ്രിയപ്പെട്ട ജാസ്മിൻ. ഏറ്റവും അഭിമാനം തോന്നുന്ന നിമിഷം കൂടിയാണിത് ആദ്യ ദിവസം മുതൽ
അവൾ നേരിട്ട സൈബർ ബുള്ളിയിങ്ങും അഗണനയും അവൾക്കെതിരെയുള്ള പരിഹാസവും കണ്ട് സപ്പോർട്ട് കൊടുക്കാൻ തുടങ്ങിയതാണ്. ഒരു പെണ്ണ് നിവർന്ന് നിന്ന് തെറ്റുകൾക്കെതിരെ കൈ ചൂണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ എടുത്ത ഉറച്ച തീരുമാനമാണ് ജാസ്മിനെ പിന്തുണയ്ക്കും എന്നത്.
ജാസ്മിൻ - ഗബ്രി അടുത്ത് ഇരുന്ന് സംസാരിക്കുമ്പോഴും തൊടുമ്പോഴും പുറമേ പുരോഗമന ചിങ്കങ്ങൾ എന്ന് നടിച്ചവർ നെറ്റി
ചുളിച്ചതും വസന്തം മോഡിലേക്ക് മാറി മൂലയ്ക്കിരുന്ന് പരദൂഷണം ആരംഭിച്ചതും നമ്മളൊക്കെ കണ്ടതാണ്. നിങ്ങളൊക്കെ പറയുന്നത് പോലെ മറ്റുള്ളവർ ജീവിക്കണമെന്ന് വാശിപിടിച്ചാൽ ഇനിയും നിങ്ങളെ വസന്തങ്ങൾ എന്ന് തന്നെ വിളിക്കും. നിങ്ങൾ പലരുടേയും സദാചാര കുരു പൊട്ടുന്നത് പലതവണ കണ്ടതാണ് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങളൊക്കെ തലയിൽ ചുമന്ന് കൊണ്ട് നടക്കുന്ന കുല കിരീടം ഇപ്പോൾ നല്ല വ്യക്തമായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.
ജാസ്മിനെ ഇനിയും മഴയെത്ത് നിർണമെന്നാണ് പലർക്കും വാശി! നിങ്ങളുടെയൊന്നും ആഗ്രഹം നടക്കാൻ പോകുന്നില്ല, ബിഗ്ബോസ് ടൈറ്റിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നവർക്ക് മാത്രം ലഭിക്കേണ്ടതാണ് അതിന് ഏറ്റവും യോഗ്യതയുളളത് ജാസ്മിന് തന്നെയാണ്












Click it and Unblock the Notifications