'ജാസ്മിൻ-ഗബ്രി കളിയിൽ അടിയറവ് പറഞ്ഞ് പവർ ടീം..ശരിക്കും പെട്ടത് അവിടെ'
തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ടാസ്കിന് തൊട്ട് മുൻപ് പവർ ടീം ഡെൻ റൂം പൂട്ടിയത്. ഡെൻ ഡീമിൽ ഇല്ലാത്ത ജാസ്മിൻ തന്റെ ടീമിനൊപ്പം നിൽക്കാതെ ഗബ്രിയുടെ ടീമിനൊപ്പം പോയതായിരുന്നു പവർ ടീമിനെ ചൊടിപ്പിച്ചത്. നടപടിയിൽ വലിയ തർക്കങ്ങൾ ആണ് ഹൗസിൽ ഉണ്ടായത്. ജനാധിപത്യപരമല്ലാത്ത നടപടിയാണ് പവർ ടീം കാണിച്ചതെന്നാണ് ഡെൻ ടീം ഉയർത്തിയ വിമർശനം. പ്രേക്ഷകരിൽ ഒരു വിഭാഗവും പവർ ടീമിന്റെ ഈ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്.
ഗെയിം എന്ന നിലയിൽ നോക്കുമ്പോൾ പവർ ടീമിന്റേത് മികച്ച നിലയിലുള്ള മൂവ് ആയിരുന്നുവെന്ന് പറയുകയാണ് ഒരു ആരാധകൻ. എന്നാൽ പിന്നീട് പവർ ടീം യഥാർത്ഥത്തിൽ പെട്ട് പോയെന്ന് ആരാധകൻ പറയുന്നു. അതിന്റെ കാരണങ്ങളും ആരാധകൻ വിശദമാക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ചില അപ്രിയ സത്യങ്ങൾ.
1. പവർ ടീം പവർ ഉപയോഗിച്ച് റൂം പൂട്ടിയതിനു രണ്ടു അഭിപ്രായം ഉണ്ടാകാം, പക്ഷെ ഗെയിം നോക്കുമ്പോ അവരുടെ നൈസ് മൂവായിരുന്നു.
2. ഗബ്രിക്ക് ബാത്റൂമിൽ പോകണം, ജാസ്മിന് പീരിയഡ്‌സ് (ആക്ച്വലി പീരിയഡ്‌സ് ആണെന്ന് അപ്സരയും, നോറയയും പറയുന്നുണ്ട് ) പറഞ്ഞത് റൂം തുറക്കാൻ ഉള്ള ശ്രമം ആയിരുന്നു. വിക്ടിം കാർഡ് ഇറക്കി. അതും ഒരു നൈസ് മൂവ് ആയിരുന്നു .
3. ഗബ്രി മാപ്പ് പറയില്ല എന്നൊരു പോയിന്റ് പവർ ടീമിന് മനസിലായ ശേഷം, ജാസ്മിന്റെ കേസ് ഓർത്തു തുറക്കുന്നു. ജാസ്മിന്റെയും ഗബ്രിയുടെയും വിക്ടിം കാർഡ് പ്ലെയിൽ പവർ ടീം അടിയറവ് പറഞ്ഞു ഡോർ തുറക്കേണ്ടി വരുന്നു എന്നതാണ് സത്യം. അതിനെ മനുഷ്യത്വം, ജനാധിപത്യം എന്നൊക്കെ പറഞ്ഞു തങ്ങളുടെ വിജയം ആക്കാൻ പവർ ടീം ശ്രെമിച്ചെങ്കിലും ഒത്തില്ല.ഇനിയാണ് അധികം ആരും അംഗീകരിക്കാത്ത എന്നാൽ ശെരിക്കും സംഭവിച്ച കാര്യങ്ങൾ.
4. മോർണിംഗ് ടൈം ജിന്റോ ജാസ്മിനെ കാലേ വാരി നിലത്തു അടിക്കും എന്ന് പറഞ്ഞതിന് എതിരെ ജാസ്മിൻ പരാതി പെട്ടിരുന്നു. ഈ സംഭവം നടക്കുന്നത് പവർ ടീമിന്റെ മുന്നിൽ വച്ചു തന്നെ ആയിട്ടും കോടതി വേണം, സാക്ഷി വേണം, തെളിവ് വേണം എന്ന് പറഞ്ഞു. പവർ ടീമിന്റെ പുതിയ പരിഷ്കാരം എന്ന രീതിയിൽ എല്ലാവരും അത് അംഗീകരിച്ചു. ബോർഡിൽ എഴുതിയ സമയം ജാസ്മിൻ അതിനെ ചോദ്യം ചെയുന്നുണ്ട്. നിങ്ങളുടെ മുന്നിൽ വച്ചു സംഭവിച്ച കാര്യത്തിന് എന്ത് സാക്ഷി ആണ് വേണ്ടത് എന്ന ചോദ്യത്തിന് സത്യത്തിൽ പവർ ടീമിന് ഉത്തരം ഇല്ല. പക്ഷെ അംഗീകരിക്കാൻ പറ്റില്ല. അംഗീകരിച്ചൽ പവർ ടീം എടുത്ത തീരുമാനം തെറ്റാണെന്ന് വരും.
5. ഗബ്രി ഡെൻ റൂമിനുള്ളിൽ ആയിരുന്നപ്പോ ജിന്റോയോട് മോശമായി പെരുമാറി എന്ന ജിന്റോയുടെ കംപ്ലയിന്റ് ന് പവർ ടീം വിധിച്ച വിധി ഗബ്രി മാപ്പ് പറയുക.ഇൻസ്റ്റന്റ് ടീ, ഇൻസ്റ്റൻര് കോഫീ, ഇൻസ്റ്റന്റ് ജസ്റ്റിസ്
6. പവർ ടീമിന്റെ കണ്മുന്നിൽ നടന്ന സംഭവത്തിന് വിധി പറയാൻ സാക്ഷി വേണം തെളിവ് വേണം വാദം നടക്കണം.
പവർ ടീം കാണാത്ത, ജിന്റോയുടെ പരാതി മാത്രം കേട്ടു കൊണ്ട് മറുവശം കേൾക്കാതെ ജിന്റോയുടെ പാരാതിയിൽ ഇൻസ്റ്റന്റ് വിധി. നോ സാക്ഷി, നോ തെളിവ്, നോ വാദം. ഇവിടെ മുതൽ പവർ ടീം സത്യത്തിൽ പെട്ടു.
7. ജാസ്മിന്റെ മറുകൌണ്ടർ :- മുകളിൽ പറഞ്ഞ സിനാരിയോ കൃത്യമായി മനസിലാക്കിയത് ജാസ്മിൻ ആണ്. ജാസ്മിൻ അത് ചോദ്യം ചെയ്തു. സംഗതി കൈയിൽ നിന്ന് പോയെന്നു സിബിനു കൃത്യമായി മനസിലായി. അടുത്ത വഴി ജാസ്മിനെ സംസാരിക്കാൻ അനുവദിക്കാതെ ഇരിക്കുക എന്നത് മാത്രമാണ്.
8. ജാസ്മിൻ ജിന്റോയോട്
സംസാരിക്കുമ്പോ, സിബിനും കൂട്ടരും മാറിയിരുന്നു ജാസ്മിനെ അൺകംഫർട്ടബിൾ ആക്കാൻ ശ്രെമിക്കുകയും ജിന്റോയെ അവിടെ നിന്ന് മാറ്റുകയും ചെയ്തത് ജാസ്മിൻ പറയുന്നത് വാലിഡ് പോയിന്റ് ആണ് എന്നുള്ളത് കൊണ്ട് മാത്രമാണ്. ജാസ്മിനോട് പുറത്തുള്ള വെറുപ്പ് ഒന്ന് കൊണ്ട് മാത്രമാണ് ജാസ്മിൻ പറഞ്ഞതാണ് ശെരി എന്നത് ആരും അംഗീകരിക്കാത്തത്.
9. സിബിൻ ഇരിക്കുന്നിടത് വന്നു ജാസ്മിൻ രാവിലത്തെ പരാതിയിൽ എന്ത് കൊണ്ട് ഇതുവരെ ഒരു തീരുമാനം എടുത്തില്ല എന്നാ ചോദ്യത്തിന് സത്യത്തിൽ പവർ ടീമിന് മറുപടി ഇല്ല. അവർ ആകെ പെട്ടു പോയ മോമെന്റ് ആണ് അത്. ഫുഡ് നു ശേഷം തീരുമാനിക്കാം എന്ന പൂജ മറുപടി പറഞ്ഞു പവർ ടീം സ്കൂട്ട് ആയി.
10. സിബിനോട് നേരെ നിന്ന് ജാസ്മിൻ ചോദിച്ചപ്പോ സിബിനു സത്യത്തിൽ മറുപടി ഇല്ല. തിരികെ ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പർ ഇട്ടു നോക്കിയെങ്കിലും ഏൽക്കുന്നില്ല. അവസാന അടവ് ബോധക്കേട് അഭിനയിക്കുക എന്നതാണ്. സത്യത്തിൽ സിബിൻ നിലത്തു വീണത് ജാസ്മിനെ കളിയാക്കുക എന്നതല്ല. അല്ലാതെ മറ്റു വഴി ഇല്ല സിബിന്. കാരണം അവിടെ സിബിനു പറയാൻ പോയിന്റ് ഇല്ല. ജിന്റോയുടെ പരാതിയിൽ ഇൻസ്റ്റന്റ് വിധി എപ്പോ എടുത്തോ അവിടെ പവർ ടീമിന്റെ കൈയിൽ നിന്ന് കാര്യം പോയ്. ഇത് സിബിനു അറിയുകയും ചെയ്യാം. ബോധം കെടുക എന്നല്ലാതെ വേറെ വഴി ഇല്ല..
അപ്രിയ സത്യങ്ങൾ എന്ന് പറഞ്ഞത്, എതിരെ നില്കുന്നത് ജാസ്മിൻ ആയതു കൊണ്ടാണ്. ആർക്കും ഈ സത്യങ്ങൾ പ്രിയം ആകില്ല. എന്നാൽ ഇതാണ് സത്യം'












Click it and Unblock the Notifications