ജാസ്മിനും ഗബ്രിയും ഒന്നിക്കുമോ? ആരാധകർക്കും ഇപ്പോള്‍ സംശയം: ബാപ്പ ഇതൊക്കെ കാണുന്നില്ലെ?
ബിഗ് ബോസ് മലയാളം സീസണ്‍ 6 താരവും ഡാന്‍സറും നടനുമൊക്കെയായ ഋഷിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ഇന്നലെ നടന്ന ഹല്‍ദി ആഘാഷ ചടങ്ങില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ക്കൊപ്പം ബിഗ് ബോസിലെ സഹമത്സരാർത്ഥികളും എത്തിയിരുന്നു.
ഹല്‍ദി ചടങ്ങ് ഋഷിയുടേത് ആയിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയായിരിക്കുന്ന ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ ജാസ്മിന്‍ പങ്കുവെച്ച ചിത്രമാണ്. ചടങ്ങില്‍ നിന്നുള്ള ചിത്രത്തിനോടൊപ്പം സുഹൃത്ത് ഗബ്രിക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവും ജാസ്മിന്‍ പങ്കുവെച്ചിരിക്കുന്നു. പതിവ് പോലെ തന്നെ നിമിഷ നേരം കൊണ്ട് ഈ ചിത്രങ്ങള്‍ വൈറലായി മാറുകയും ചെയ്തു.

മികച്ച ഒരു അടിക്കുറിപ്പും ചിത്രത്തിനായി ജാസ്മിന്‍ നല്‍കിയിട്ടുണ്ട്. 'രാത്രി സുന്ദരമാണ് അതുപോലെ തന്നെ എന്റെ മനുഷ്യരുടെ മുഖവും' എന്നാണ് ജാസ്മിന്‍ കുറിച്ചത്. ഋഷിക്കും ഭാവി വധുവിനും ഒപ്പമുള്ള ചിത്രവും ഉണ്ടെങ്കിലും ജാസ്മിനും ഗബ്രിയും തന്നെയാണ് ശ്രദ്ധാകേന്ദ്രം. കമന്റ് ബോക്സും ഇത് വ്യക്തമാക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ പുത്തന്‍ വരവ് വെറും വരവ് അല്ല: കൊച്ചിയിലെ ഇരട്ട ടവറിലേക്ക് എത്തിയത് ലോക ഭീമന്‍
നിരവധി ആളുകളാണ് ജാസ്മിന്റേയും ഗ്രബ്രിയുടേയും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളും വിവാദങ്ങളും കാരണം ഇരുവരും തങ്ങളുടെ സുഹൃത്ത് ബന്ധം അവസാനിപ്പിക്കുമെന്ന് കരുതിയവർ നിരവധിയായിരുന്നു. എന്നാല്‍ അവർക്കെല്ലാം ഉള്ള മറുപടി കൂടിയാണ് ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
'പ്രതിസന്ധികളെ സ്നേഹം കൊണ്ട് തോൽപിച്ചവർ , എന്നും ഈ ബന്ധം കാത്തുസൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. വിമർശിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും ഒരുപാട് ഉണ്ടാകും, അതൊന്നും നോക്കാതെ നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുക, വിജയം നിങ്ങള്‍ക്ക് മാത്രമായിരിക്കും' എന്നൊക്കെയാണ് കമന്റുകള്‍.
ഇവർ തമ്മിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രതിസന്ധികളെ സ്നേഹം കൊണ്ട് തോൽപിച്ച നിങ്ങള്‍ ഒന്നിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. എന്ന് തുടങ്ങി അയ്ശെരി... ഇതിപ്പ ആരുടെ എന്‍ഗേജ്മെന്റ് ആണാവോ, ജാഫറുപ്പാ പിള്ളേരുടെ ഇഷ്ടം അങ്ങ് നടത്തി കൊടുത്തേരെ.. പിള്ളേര് നല്ല ചേർച്ച ആണ് അവർ പരസ്പരം മനസിലാക്കി ജീവിക്കട്ടെ, എന്നുവരെ പോകുന്നു കമന്റുകള്‍.
ഒരു ശക്തിക്കോ വ്യക്തിക്കോ നിങ്ങളെ വേർപിരിക്കാൻ കഴിയാതിരിക്കട്ടെ എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും രണ്ടു പേരും ഒരുമിച്ചുള്ള ഫ്രെയിം എല്ലാം അടിപൊളിയാണ്. കുറെ എണ്ണം കിടന്ന് ചതിച്ചു, വഞ്ചിച്ചു എന്നൊക്കെ പറയുന്നു, അവരുടെ ലൈഫ് എന്തിനാ ഇങ്ങനെ നിങ്ങള്‍ക്ക് വിഷമം, എല്ലാരും ഒന്ന് ആത്‌മപരിശോധന നടത്തുകയെന്നും ചിലർ അഭിപ്രായപ്പെടുന്നു.
പതിവ് പോലെ ചിലർ നെഗറ്റീവ് കമന്റുകളുമായും എത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം മത്സരാർത്ഥികളാണ് ഇരുവരുമെന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ജാസ്മിന്‍ ആരാധകർ തന്നെ ഇതിന് തക്കതായ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
അതേസമയം ഹല്‍ദി പരിപാടിക്ക് അഭിഷേഖ്, അന്‍സിബ തുടങ്ങിയ മറ്റ് നിരവധി ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ആറ് വർഷത്തെ സൗഹൃദബന്ധത്തിന് ശേഷമാണ് സോഷ്യൽ മീഡിയ താരമായ ഐശ്വര്യ ഉണ്ണിയുമായി ഋഷി പ്രണയത്തിലായത്. തന്റെ പ്രണയം തുറന്ന് പറഞ്ഞ് ഐശ്വര്യയോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോയും ഋഷി അടുത്തിടെ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications