Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിനും ഞാനും ഒരുമിച്ച് വന്ന് പറയും'; ജാസ്മിന്റെ വോട്ട് കുറക്കലായിരുന്നോ ലക്ഷ്യം?ഗബ്രിയുടെ മറുപടി

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുണ്ടായ കാരണങ്ങളിൽ പ്രധാനം ഗബ്രിയുടെ റീഎൻട്രിയാണെന്നായിരുന്നു വിമർശനങ്ങൾ ഏറെയും. തിരിച്ചുകയറിയ ഗബ്രി വീണ്ടും ഗെയിം കളിച്ചെന്നും ജാസ്മിന് വലിയ നെഗറ്റീവ് ഉണ്ടാകാൻ ഇത് കാരണമായെന്നുമായിരുന്നു ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടിയത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി. താരത്തിന്റെ വാക്കുകളിലേക്ക്

'റീഎൻട്രിയിൽ ഗെയിം കളിക്കാൻ തോന്നുന്നവർക്ക് ഗെയിം കളിക്കാം. പക്ഷെ ഞാൻ പോയത് അവിടെ ടോപ് 5 ൽ ഉള്ള എല്ലാവരേയും കാണാനായിരുന്നു. ജാസ്മിനെ സ്ട്രോങ്ങ് ആക്കി നിർത്തുകയായിരുന്നു ഉദ്ദേശം. പുറത്ത് നടക്കുന്ന കാര്യങ്ങളെ നേരിടാൻ അവൾ സ്ട്രോങ് ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അല്ലാതെ മറ്റൊരാളുടെ ഗെയിമിനെ തകർക്കുക, അല്ലെങ്കിൽ വോട്ട് കുറയ്ക്കുക എന്നതൊന്നും ആയിരുന്നില്ല എന്റെ ലക്ഷ്യം.

gabri-jasmine-

കപ്പിനെക്കാൾ എനിക്ക് പ്രധാനം ജാസ്മിന്റെ മാനസികാരോഗ്യമായിരുന്നു. പുറത്തിറങ്ങി അവൾ എങ്ങനെ ഇതിനെ നേരിടും എന്നതായിരുന്നു വിഷയം. ഞാൻ അത്തരം അവസ്ഥയിലൂടെ കടന്ന് പോയൊരാളായിരുന്നു. അതുകൊണ്ട് തന്നെ ആ അവസ്ഥ എനിക്ക് മാത്രമേ അറിയൂ. ജാസ്മിനിൽ ഇഷ്ടപ്പെട്ട ക്വാളിറ്റി എത്ര വേദനിപ്പിച്ചാലും അതൊക്കെ മറക്കും എന്നതാണ്. എത്ര ഉപദ്രവിച്ചാലും പിന്നിൽ നിന്ന് കുത്തിയാലും ചതിച്ചവരായാലും അവൾ അതൊക്കെ മറക്കും. അതൊരു ക്വാളിറ്റി മാത്രമല്ല വീക്ക്നെസ് കൂടിയാണ്.

ജാസ്മിന്റെ സ്ട്രെങ്ത് തന്നെയാണ് എനിക്ക് അവളിൽ നിന്നും ജീവിതത്തിൽ പഠിക്കാൻ പറ്റിയ കാര്യം. എത്രയൊക്കെ കളിയാക്കലും പരിഹാസങ്ങൾ കേട്ടിട്ടും പിടിച്ച് നിൽക്കാൻ സാധിച്ചില്ലേ. ക്രൂവിൽ ഉള്ളവർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അവർക്ക് അതൊക്കെ കണ്ട് നിൽക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ടെന്ന്.

ഞാൻ ഔട്ടായപ്പോൾ അവൾ ഹൗസിൽ ഒറ്റപ്പെട്ട് പോയൊരു അവസ്ഥയുണ്ടായിരുന്നു.എന്റെ പേര് വെച്ച് പലരും കളിയാക്കുമ്പോൾ ആ അവസ്ഥ അവൾ എങ്ങനെ നേരിട്ടെന്ന് അവിടെ ഉണ്ടായിരുന്നവർക്ക് മാത്രമേ മനസിലാകൂ. ആ സമയത്തെല്ലാം സ്ട്രോങ് ആയി നിന്ന് കണ്ടന്റ് ആണെങ്കിലും എന്റർടെയിൻമെന്റ് ആണെങ്കിലും സംസാരിക്കാനുള്ള കാര്യമാണെങ്കിലും ഗെയിം ആണെങ്കിലുമൊക്കെ മാക്സിമം അവൾ ട്രൈ ചെയ്തു. അത് തന്നെയാണ് അവളുടെ ക്വാളിറ്റി.

ഈ സീസണിന്റെ ക്രെഡിറ്റ് ജാസ്മിന് മാത്രം ആയി കൊടുക്കേണ്ട കാര്യമില്ല. കാരണം ഒരാൾ വിചാരിച്ചാൽ അവിടെ കണ്ടന്റ് ഉണ്ടാക്കാൻ സാധിക്കില്ല. എന്നെ സംബന്ധിച്ച് എല്ലാവരും അവിടെ കണ്ടന്റ് ഉണ്ടാക്കിയിട്ടുണ്ട്. ജിന്റോ ചേട്ടൻ വിചാരിച്ചാൽ മാത്രം കണ്ടന്റ് ഉണ്ടാകില്ല. ശക്തനായ എതിരാളി വേണം. പിന്തുണയ്ക്കാൻ ഒരു കൂട്ടുകാരൻ വേണം. ഒറ്റയ്ക്ക് കണ്ടന്റ് ഉണ്ടാക്കണമെങ്കിൽ അത്രയും ബ്രില്യന്റ് ആയിരിക്കണം. അങ്ങനെയൊരു മത്സരാർത്ഥി ഈ സീസണിൽ ഉണ്ടായില്ല. കണ്ടന്റ് തന്നെയുണ്ടാകണം.

മറ്റ് മത്സരാർത്ഥികളുമായി സൗഹൃദം തുടരും. അവിടെയുള്ളവരുമായി വാക്ക് തർക്കങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല. പരിഭവങ്ങളും വിഷമങ്ങളും തോന്നിയിട്ടുണ്ട്. നമ്മുടേതെന്ന് കരുതുന്നവർ നമ്മുക്ക് എതിരെ സംസാരിക്കുമ്പോഴും പിന്നിലൂടെ സംസാരിക്കുന്നത് കാണുമ്പോഴുമൊക്കെ നമ്മുക്ക് വിഷമം തോന്നും. പക്ഷെ അതൊന്നും ഞാൻ ഹൃദയത്തിലേക്ക് എടുക്കാറില്ല. അങ്ങനെ എടുത്താൽ അത് പലർക്കും ബുദ്ധിമുട്ടാകും. ഞാനത് വേണ്ടെന്ന് വെച്ചിട്ടാണ്', ഗബ്രി പറഞ്ഞു.

ജാസ്മിനുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് ജാസ്മിനും ഞാനും ഒരുമിച്ച് അതിനെ കുറിച്ച് സംസാരിക്കും എന്നാണ് ഗബ്രി പറഞ്ഞത്. ഇപ്പോൾ ജാസ്മിൻ വിഷയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. ജാസ്മിൻ ആദ്യം ആരോഗ്യമൊക്കെ തിരിച്ചുപിടിക്കട്ടെ. ഫിനാലെ കഴിഞ്ഞതിന് ശേഷം ഞാൻ ജാസ്മിനുമായി സംസാരിച്ചിരുന്നു', താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+