'എന്റെ വീട്ടുകാരെ പറയരുത്'; പൊട്ടിത്തെറിച്ച് ജാസ്മിൻ, നന്ദനയുടെ കുടുംബത്തോട് ജിന്റോ എന്താണ് പറഞ്ഞത്!
ബിഗ് ബോസ് വീട്ടിലേക്ക് മത്സരാർത്ഥികളുടെ കുടുംബങ്ങൾ എത്തുകയാണ് അതിന്റെ സന്തോഷം എല്ലാവർക്കുമുണ്ട്. അൻസിബയുടെയും ഋഷിയുടെയും ശ്രീതുവിന്റെയും അർജുന്റെയും കുടുംബങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. ഇപ്പോൾ നന്ദനയുടെ അമ്മയും സഹോദരിയുമാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത് വീട്ടിലേക്ക് കുടുംബാംഗങ്ങൾ വരുന്ന സന്തോഷം ഉണ്ടെങ്കിലും മത്സരാർത്ഥികൾ തമ്മിലുള്ള വഴക്കിന് കുറവില്ല എന്ന് വേണം പറയാൻ.
കൂടുതൽ ബഹളം വെയ്ക്കാതെ പിടിച്ചുനിൽക്കുകയാണ് പല മത്സരാർത്ഥികളും. ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ ബഹളമുണ്ടാക്കിയത്. ലൈവിലാണ് ബഹളം കാണിക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാകുന്നില്ല. 'എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ, ഇവിടെ ബാക്കിയുള്ള വീട്ടുകാർ വന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.

പക്ഷേ ഇനിയെന്റെ വീട്ടുകാരെ പറഞ്ഞാൽ .. ഇന്നലെ സിജോയും പറഞ്ഞു.'ഞാൻ മിണ്ടാതിരുന്നു. ഞാൻ പറഞ്ഞു അവനോട മേലാൽ വീട്ടുകാരെ പറയരുതെന്ന്, എന്നാണ് ജാസ്മിൻ പറയുന്നത്. ഇതോടെ നിന്റെ വീട്ടുകാരെ ഒന്നും പറഞ്ഞില്ല ക്ഷമിക്ക് നീ എന്ന് ജിന്റോ പറയുന്നുണ്ട്. എന്നാൽ പിന്നീട് ജാസ്മിനോട് ജിന്റോയും നന്നായി ദേഷ്യപ്പെടുന്നു.
അതേ സമയം ജാസ്മിന്റെ വീട്ടുകാർ എത്തുന്നത് കാത്താണ് പ്രേക്ഷകർ ഇരിക്കുന്നത്. ജാസ്മിൻ ഗബ്രി കോമ്പോ വലിയ തരത്തിൽ വിമർശിക്കപ്പെട്ടിരുന്നു. വീട്ടുകാർ എത്തുമ്പോൾ എങ്ങനെയാണ് ജാസ്മിനോട് പെരുമാറുക എന്നറിയാനാണ് കാത്തിരിക്കുന്നത്. അത് പോലെ പ്രേക്ഷകർ കൗതുകത്തോടെ കാത്തിരുന്നത് ശ്രീതുവിന്റെയും അർജുന്റെയും കുടുംബത്തെയാണ്. അർജുന്റെ അമ്മ ശ്രീതുവിനോട് വളരെ സ്‌നേഹത്തിലാണ് പെരുമാറിയത്.
ശ്രീതു - അർജുൻ കോമ്പോ ഇഷ്ടമാണ് എന്നാണ് അർജുന്റെ അമ്മയും സഹോദരിയും പറയുന്നത്. അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്നും പറയുന്നുണ്ട്. അർജുൻ - ശ്രീതു കോമ്പോ കാണുമ്പോൾ തങ്ങൾക്ക് സന്തോഷമാണെന്നും പറയുന്നു.
പക്ഷേ ശ്രീതുവിന്റെ അമ്മ അർജുനെ കാര്യമായി ശ്രദ്ധിച്ചില്ല. അർജുനുമായുള്ള കോമ്പോ തനിക്ക് ഇഷ്ടമാകുന്നില്ലെന്ന് ശ്രീതുവിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അർജുൻ - ശ്രീതു കോമ്പോയെക്കുറിച്ച് ശ്രീതുവിന്റെ അമ്മ സംസാരിക്കുന്നില്ല. ശ്രീതു ഗെയിം കളിക്കണം എന്ന് മാത്രമാണ് ശ്രീതുവിന്റെ അമ്മ പറയുന്നത്. താൻ 24 മണിക്കൂറും ബിഗ് ബോസ് കാണുന്നുണ്ട് എന്ന് അമ്മ ഇടയ്ക്കിടെ ശ്രീതുവിനോട് പറയുകയും ചെയ്യുന്നുണ്ട്. നിനക്ക് ഉറക്കിമില്ല കേട്ടോ.. ഞാൻ 24 മണിക്കൂറും ബിഗ് ബോസ് കാണുന്നുണ്ട്. അത് കൊണ്ട് എനിക്ക് ക്ഷീണമൊക്കെ വരും. പക്ഷേ ലൈറ്റ് ഓഫാക്കിയാൽ നിനക്ക് ഉറങ്ങാമല്ലോ, അപ്പോൾ നിനക്ക് ഫ്രഷ് ആയി എഴുന്നേൽക്കാം എന്നും അമ്മ ഗൗരവമായി പറയുന്നു.
ശ്രീതു നന്നായി കളിക്കുന്നുണ്ടെന്നും പക്ഷേ കുറച്ച് കൂടി നന്നായി വിസിബിൾ ആകണം എ ന്നും ശ്രീതുവിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അതെ സമയം ശ്രീതുവിന്റെ അമ്മയക്ക് ബിഗ് ബോസ് വാണിംഗ് നൽകുന്നുണ്ട് ആത്മിവിശ്വാസം കൊടുക്കുകയാണ് ചെയ്യേണ്ടത് കളയകയല്ല എന്നാണ് ബിഗ് ബോസ് പറയുന്നത്.












Click it and Unblock the Notifications