Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്റോയ്ക്ക് കിട്ടി ജാസ്മിന്‍ വക ഒരു ഉഗ്രന്‍ 'തല്ല്':'ബിഗ് ബോസിലെ കലിപ്പ് ജാസ്മിന്‍ ഇവിടെ തീർത്തു'

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശ്രദ്ധേയ താരങ്ങളായിരുന്നു ഗബ്രി, ജാസ്മിന്‍, ജിന്റോ, അർജുന്‍, ശ്രീതു എന്നിവർ. ബിഗ് ബോസിന് ശേഷവും തങ്ങളുടെ സുഹൃത്ത് ബന്ധം നിലനിർത്തുന്ന ഇവർ ഇപ്പോഴിതാ ഒരിക്കല്‍ കൂടെ കണ്ടുമുട്ടിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ് ഷൂട്ടിങ്ങിനോട് അനുബന്ധിച്ചായിരുന്നു ബിഗ് ബോസ് താരങ്ങളുടെ കൂടിച്ചേരലും.

എല്ലാവരും ഒരുമിച്ച് സെല്‍ഫിയൊക്കെ എടുത്താണ് പിരിഞ്ഞത്. ഗബ്രിയും ജാസ്മിനും ഒരുമിച്ചാണ് പരിപാടിയിലേക്ക് എത്തിയത്. പരിപാടിയിലേക്ക് വരുന്നതിന്റേയും മറ്റ് താരങ്ങളെ കണ്ടെതിന്റേയുമെല്ലാം വിശേഷങ്ങള്‍ ഗബ്രി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

jasmin-jinto

പരിപാടിയുടെ ഭാഗമായി ജാസ്മിനും ഗബ്രിയും ഒക്കെ അണിനിരക്കുന്ന ബിഗ് ചിത്രത്തായി എന്ന ഒരു സ്കിറ്റും ഉണ്ടായിരുന്നു. സെപ്റ്റംബർ 7, 8 തിയതികളിലായി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോയും പുറത്ത് വന്നിട്ടുണ്ട്. സ്കിറ്റില്‍ ജാസ്മിന്‍ നാഗവല്ലിയായി എത്തുമ്പോള്‍ ജിന്റോയാണ് രാമനാഥന്‍.

സ്കിറ്റിന്റെ ഭാഗമായി തന്നെ നാഗവല്ലി, രാമനാഥനെ അടിക്കുന്ന രംഗവുമുണ്ട്. ഇത് സൂചിപ്പിച്ചുകൊണ്ട് "ബിഗ് ബോസില്‍ സാധിക്കാത്തത് ജിന്റോയ്ക്കിട്ട് ജാസ്മിന്‍ ഇവിടെ അങ്ങ് തീർത്തു" എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഈ സ്കിറ്റ് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേസമയം, സ്കിറ്റിലേക്ക് വേണ്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യാനായി തിരുവനന്തപുരത്തെ ഒരു തറവാട്ട് വീട്ടിലേക്ക് മറ്റ് അണിയറ പ്രവർത്തകർക്കൊപ്പമായിരുന്നു ജാസ്മിനും ഗ്രബിയും എത്തിയത്. ഇതെല്ലാം ഗബ്രി തന്റെ വ്ളോഗിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

റിഹേഴ്സലിനായി ജാസ്മിന്‍ ആദ്യം തന്നെ പോയി. ഞാന്‍ വൈകിയാണ് സ്റ്റുഡിയോയിലേക്ക് എത്തിയത്. അപ്പോഴേക്കും ജാസ്മിന്റെ നാഗവല്ലി ഏകദേശം സെറ്റ് ആയിരുന്നു. വലിയ എക്സ്പ്രഷനൊക്കെ ഇട്ട് ജിന്റോയ്ക്കൊപ്പം പെർഫോമന്‍സ് ചെയ്യുന്നത് കണ്ടു. പിന്നെ ഞാന്‍ കളിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മൈക്കിള്‍ ജാക്സന്റെ കുറച്ച് സ്റ്റെപ്സ് ആണെന്നും ഗബ്രി ചിരിച്ചുകൊണ്ട് പറയുന്നു.

അതേസമയം, അർജുന്‍ - ശ്രീതു എന്നിവർ അണിനിരക്കുന്ന ഡാന്‍സ് പ്രോഗ്രാമും ടെലിവിഷന്‍ അവാർഡിന്റെ ഭാഗമായിട്ടുണ്ട്. ഇതിന്റെ പ്രമോയും വിശേഷങ്ങളുമൊക്കെ ഏഷ്യാനെറ്റ് തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്തരം ഒരു വേദിയില്‍ ഇങ്ങനെ ഒരു പെർഫോമന്‍സെന്നാണ് അർജുന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+