'ജാസ്മിൻ സിബിനെതിരെ എടുത്തത് അതേ ആയുധം, രഞ്ജിനി ഹരിദാസിനെ പോലെ..ഇനി കപ്പ് തൂക്കും, കാരണം'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. പുറത്തെ ഇമേജ് ഭയക്കാതെ ഗെയിം കളിക്കുന്നുവെന്നതാണ് ജാസ്മിന്റെ പ്രത്യേകത. തുടക്കത്തിൽ ജാസ്മിനോട് നേർക്ക് നേർ നിന്ന് പോരാടുന്ന മത്സരാർത്ഥികൾ ഉണ്ടായിരുന്നില്ല. എന്നാൽ വൈൽഡ് കാർഡുകൾ എത്തിയതോടെ ബിഗ് ബോസ് ഷോയുടെ ഗതി തന്നെ മാറി. ഹൗസിലേക്ക് വന്ന ആറ് പേരിൽ ഒരാളായ സിബിൻ vs ജാസ്മിൻ എന്ന നിലയിലാണ് ഇപ്പോൾ ഷോ മുന്നേറുന്നത്. ഇത് തുടർന്നാൽ പക്ഷേ ജാസ്മിൻ തന്നെയാകും ബിഗ് ബോസ് കപ്പ് ഉയർത്തുകയെന്നാണ് ഒരു ആരാധകൻ പറയുന്നത്. അതിന് കാരണവും ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ ആരാധകൻ പറയുന്നു.
ഞാൻ ജാസ്മിന്റെ ഫാൻ അല്ല, ജാസ്മിൻ എന്ന മത്സരാർത്ഥിയിൽ എനിക്ക് ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ പറയാതിരിക്കാൻ പറ്റില്ല ഈ സീസൺ കൊണ്ട് പോകുന്നത് ജാസ്മിൻ ആണ്. എപ്പിസോഡ് 2 മുതൽ ജാസ്മിനോട് ഒരു ഇഷ്ടം തോന്നിയിരുന്നു കാരണം വളരെ ഹൈപ്പർ ആക്ടീവ് ആയ പുറത്തെ ഇമേജ് പേടി ഇല്ലാതെ എന്തും തുറന്നു പറയുന്ന ആൾ എന്ന നിലയിൽ അവരോട് ഒരു ഇഷ്ടമുണ്ടായിരുന്നു. പിന്നീട് ഗബ്രിയുമായി ചേർന്നു ഗെയിം കളിക്കാൻ തുടങ്ങിയപ്പോ ആ ഇഷ്ടം കുറഞ്ഞു കുറഞ്ഞു വന്നു. അപ്പോഴും ജാസ്മിൻ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നെങ്കിൽ നന്നായേനെ എന്നും തോന്നിയിരുന്നു.

ഈ സീസണിലെ പുലികളായ റോക്കി, ജിന്റോ, സിജോയോടൊക്കെ ജാസ്മിൻ ആദ്യ ആഴ്ചകളിൽ കാണിച്ച ഡോമിനേഷൻ അന്യായം ആയിരുന്നു. പ്രത്യേകിച്ച് റോക്കിയെ പോലെ അൺപ്രെഡിക്ടബിൾ ആയ മറ്റു മത്സരാർത്ഥികൾക്ക് പേടി തോന്നിക്കുന്ന ഒരാളെ ഒക്കെ നേരിടുന്നത് കണ്ടപ്പോ ഗൂസ്ബംബ്സ് ആയിരുന്നു (വൈറൽ ആയ നീ വന്നു നോക്ക് എന്ന ഡയലോഗ് ഒക്കെ ) പിന്നീട് പുറകെ നടന്നു ചൊറിഞ്ഞ നോറയെ ഒറ്റ രാത്രി കൊണ്ട് എക്സ്പോസ്ഡ് ആക്കി മൂലയ്ക്കിരുത്തി കരയിച്ചത് ഒക്കെ ജാസ്മിൻ എന്ന ഗെയിമറിന്റെ ഡോമിനേഷൻ കാണിച്ചു തരുന്നവയായിരുന്നു.
ജിന്റോ ആയുള്ള ഫൈറ്റ് ഒക്കെ ബാക്കി അവിടുത്തെ വനിതാ മത്സരാർത്ഥികൾക്ക് സ്വപ്നം മാത്രം. അഭിഷേക് ശ്രീകുമാറിനെ ഡീബേറ്റ് ടാസ്കിൽ ൽ പൊളിച്ചടുക്കിയത് മറ്റൊരു കിടിലൻ മൊമന്റ്. സിബിനാണ് ജാസ്മിനെ കുറെ കൂടെ ബുദ്ധിപരമായി നേരിട്ടത്. ഇഗ്നോർ ചെയ്ത് ഇൻസൾട്ട് ചെയ്യുക, അതിലൂടെ ജാസ്മിനെ തകർക്കുക ഇതായിരുന്നു സിബിന്റെ പ്ലാൻ. അതിൽ പുള്ളി വിജയിച്ചു. പറഞ്ഞു തോൽപ്പിക്കേണ്ട സ്ഥലത്ത് പുള്ളി ജാസ്മിനെ പറഞ്ഞു തോൽപ്പിച്ചു.
പക്ഷെ ഇന്നത്തെ ദിവസം ജാസ്മിൻ സിബിനെതിരെ അതെ ആയുധം എടുത്തു പ്രയോഗിച്ചു ഇൻസൾട്ട് ചെയ്തു പ്രവൊക്കേ് ചെയ്തു അവിടെ സിബിനു അടിതെറ്റി. അടുത്ത ആഴ്ച ഇതിനു സിബിന്റെ കൗണ്ടർ അറ്റാക്ക് എന്താകും എന്നറിയാൻ എനിക്ക് ആകാംഷയുണ്ട്.
നിലവിൽ ഗബ്രി ആയുള്ള സൗഹൃദം ജാസ്മിൻ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി കുറെ കൂടെ ഫോക്കസ്ഡ് ആയി ഗെയിം കളിക്കാൻ തുടങ്ങിയാൽ ജാസ്മിൻറെ പൊട്ടൻഷ്യൽ ഭീകരമാണ്.
ഫസ്റ്റ് സീസണിൽ രഞ്ജിനിക്ക് ഉണ്ടായിരുന്നത് പോലത്തെ മെന്റൽ പവർ ജാസ്മിനുണ്ട്. അത് ഇത്രയും ചെറിയ പ്രായത്തിൽ കിട്ടുക എന്നത് നിസാര കാര്യമല്ല. അവൾക്ക് വൃത്തി ഇല്ല, കോമ്പോ കളിക്കുന്നു, പക്വത ഇല്ല, തേപ്പുകാരി എന്നൊക്കെ പറഞ്ഞു സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ചെയ്താലും അവർ ഒരു ഗംഭീര പ്ലയർ ആണ്. ജാസ്മിനോളം കണ്ടന്റ് കൊടുത്ത ആരും നിലവിൽ ബിഗ് ബോസ് വീട്ടിൽ ഇല്ല. അതുകൊണ്ട് 100 ആം ദിവസം ലാലേട്ടന്റെ കൈ പിടിച്ചു പുറത്തേക്ക് വരുന്ന ആ രണ്ട് പേരിൽ ഒരാൾ ആകാൻ എന്ത് കൊണ്ടും യോഗ്യത ജാസ്മിനുണ്ട്.
NB : ഞാൻ സിബിൻ ഫാൻ ആണ്. നാളെ ജാസ്മിനെ ഡിഗ്രേഡ് ചെയ്ത് ഇവിടെ പോസ്റ്റും ഇടും. പക്ഷെ ബിഗ് ബോസ് എന്ന ഷോയെ ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഇത് പറയണം എന്ന് തോന്നി.












Click it and Unblock the Notifications