' ഞാൻ ഒന്നിരാടവേ കുളിക്കൂ, വിയർത്ത് വന്ന് കെട്ടിപിടിക്കുന്നുണ്ടോ'; കലിച്ച് ജാസ്മിൻ, റെസ്മിന് മറുപടി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഹൗസിൽ തുടക്കം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായ പേരാണ് ജാസ്മിന്റേത്. ഇമേജ് കോൺഷ്യസ് അല്ലെന്നതാണ് ജാസ്മിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ പലപ്പോഴും ജാസ്മിന്റെ ഹൗസിലെ രീതിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. അത്തരത്തിലൊന്നാണ് ജാസ്മിന്റെ വ്യക്തിശുചിത്വത്തെ കുറിച്ച് ഉയരുന്ന വിമർശനങ്ങൾ.
ജാസ്മിൻ കുളിക്കുന്നില്ലെന്നൊക്കെയാണ് ആരാധകർ ഉയർത്തുന്ന ട്രോൾ. ജാസ്മിൻ ശുചിത്വം പാലിക്കുന്നില്ലെന്ന് വീക്കെന്റ് എപ്പിസോഡിൽ പരോക്ഷമായി അവതാരകൻ മോഹൻലാലും വിമർശിച്ചിരുന്നു. ചായ ഉണ്ടാക്കിയപ്പോൾ അതിന് മുന്നിൽ ജാസ്മിൻ തുമ്മുന്ന വീഡിയോ എപ്പിസോഡിൽ വീണ്ടും കാണിച്ച് കൊണ്ടായിരുന്നു ഇത്. ഹൗസിൽ ശുചിത്വം പാലിക്കണമെന്ന് പറഞ്ഞ മോഹൻലാൽ വ്യക്തിശുചിത്വത്തെ കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

മോഹൻലാലിന്റെ പ്രതികരണത്തിൽ വേദനിച്ച ജാസ്മിൻ എപ്പിസോഡിൽ വെച്ച് സങ്കടപെടുന്ന കാണാമായിരുന്നു. കണ്ണുനിറഞ്ഞൊഴുകുന്നതാണ് ദൃശ്യങ്ങളിൽ കണ്ടത്. എന്നാൽ കുളിക്കാത്ത കാര്യത്തിൽ തനിക്കൊരു പ്രശ്നവുമില്ലെന്ന് ജാസ്മിൻ റെസ്മിമോട് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാത്രിയിൽ ഗാർഡൻ ഏരിയയിൽ വെച്ചാണ് ഇരുവരും സംസാരിക്കുന്നത്.
താൻ ഒന്നിരാടവേ കുളിക്കാറുള്ളൂവെന്നും അതിൽ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നുമാണ് ജാസ്മിൻ റെസ്മിനോട് പറയുന്നത്. ദിവസവും കുളിക്കാൻ തനിക്ക് വയ്യ. ഒന്നിരാടം കുളിക്കുന്ന ശീലമാണ് തനിക്കുള്ളതെന്നും ദിവസേന കുളിക്കേണ്ട കാര്യമെന്താണെന്നും ജാസ്മിൻ ചോദിച്ചു. തന്റെ അടിത്തിരിക്കുമ്പോള‍് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ, വിയർത്തിട്ട് ഞാൻ ആരേയെങ്കിലും വന്ന് കെട്ടിപ്പിടിക്കുന്നുണ്ടോ, അത്തരത്തിലൊന്നും ഇതുവരെ ഉണ്ടായിട്ടില്ലല്ലോയെന്നാണ് ജാസ്മിൻ പറയുന്നത്. താൻ എപ്പോഴും വളരെ ക്ലീൻ ആന്റ് ഫ്രഷ് ആയിട്ട് തന്നെയാണ് നടക്കുന്നതെന്നും അതുകൊണ്ട് തന്നെ തന്റെ വൃത്തി ആലോചിച്ച് ആരും തന്നെ സങ്കടപെടേണ്ടെന്നും ജാസ്മിൻ പറഞ്ഞു.
അതേസമയം ഹൗസിൽ ജാസ്മിനും ഗബ്രിയും തമ്മിൽ പിരിയുമോയെന്നുള്ള ചർച്ചകൾ ചൂട് പിടിക്കുന്നുണ്ട്. തനിക്ക് ഒറ്റയ്ക്ക് മത്സരിക്കണം എന്ന് ജാസ്മിൻ മോഹൻലാലിനോട് വീക്കെന്റ് എപ്പിസോഡിൽ പറഞ്ഞതോടെ ഗബ്രിയും ജാസ്മിനും തമ്മിൽ പല അസ്വാരസ്യങ്ങളും ഉണ്ടായിട്ടുണ്ട്. ജാസ്മിന്റെ ഈ നിലപാട് സഹിക്കാനാതെ ഏറെ വിഷമിക്കുകയാണ് ഗബ്രി. ജാസ്മിൻ ഇല്ലാതെ ഗബ്രിക്ക് മുന്നോട്ട് കളിക്കാൻ ആകില്ലെന്നതിനാലാണ് ഗബ്രി ഇത്തരമൊരു സ്ട്രാറ്റജി ഇപ്പോൾ പയറ്റുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications