Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രി നീ കാണിക്കുന്നത് ഭയങ്കര മോശമാണ്, എനിക്ക് നി‍ന്നെ വഞ്ചകനാക്കിയിട്ട് ഒന്നുംകിട്ടാനില്ല'; ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ‌ 6 ൽ ഏറ്റവും കൂടുതൽ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥികളിൽ മുന്നിൽ ​ഗബ്രിയും ജാസ്മിനും തന്നെയാണ്.
ബി​ഗ് ബോസിനകത്ത് നിന്നും പുറത്തുനിന്നും ഇവർക്ക് വിമർശനങ്ങൾ കേൾക്കാറുണ്ട്. ഇവർ തമ്മിൽ പ്രണയമാണോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇവരുടെ പെരുമാറ്റം കാരണം ബി​ഗ് ബോസ് കാണാൻ പറ്റാത്ത അവസ്ഥയാണെന്ന വിമർശനവും പലരും പറഞ്ഞിരുന്നു.

ഗബ്രി - ജാസ്മിൻ കോമ്പോയാണ് ഇത്ര കാലം ബി​ഗ് ബോസിനകത്ത് ഉണ്ടായിരുന്നത്. ഇപ്പോൾ കാര്യങ്ങളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ജാസ്മിനിൽ നിന്ന് ​ഗബ്രി അകലം പാലിച്ച് തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ​ഗബ്രി ജാസ്മിനൊപ്പം സമയം ചെലവിടുന്നത് വളരെ കുറവാണ്. അതിനിടയിൽ ഇരുവരും തമ്മിൽ പല വിഷയങ്ങളിലും വലിയ വഴക്കുകൾ ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ അത്തരത്തിൽ ​ഗബ്രിയും ജാസ്മിനും വഴക്ക് കൂടുന്ന ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.

bigg Bosss

എന്തോ ടാസ്‌ക്കുമായി ബന്ധപ്പെട്ടാണ് സംസാരം. സിജോ എന്റെയടുത്ത് ചോദിച്ചിട്ടില്ല അവൻ കളിച്ചോ ഇല്ലയോയെന്ന് ഞാൻ സിജോയുടെ അടുത്താണ് ചോദിച്ചത്. നിനക്ക് അവൻ കളിച്ചതായി തോന്നിയോ എന്ന് എന്നാണ് ഗബ്രി ജാസ്മിനോട് പറയുന്നു. അപ്പോൾ ജാസ്മിൻ ഗബ്രിയോട് പറയുന്നു ഗബ്രി നീയാണ് എന്റെ അടുത്ത് പറഞ്ഞത് സിജോയാണ് ചോദിച്ചത് എന്ന്, എന്റെ പൊന്നു ഗബ്രി നീ എന്നോട്ട് ഇങ്ങോട്ടാണ് പറഞ്ഞത് എന്നും ജാസ്മിൻ പറഞ്ഞു.

അവൻ കളിക്കാത്തത് പോലെ നിനക്ക് തോന്നിയോ എന്ന് ഞാൻ അവനോട് ചോദിച്ചു എന്ന് തന്നെയാണ് ഞാൻ നിന്നോട് പറഞ്ഞത്. ഇതാണ് ഞാൻ നിന്നോട് പറഞ്ഞത് ഇതി കയറി ഇടപെടേണ്ട, അറിയാത്ത പോലെ നിന്നാൽ മതിയെന്ന്, നീ കറക്റ്റായി ഇപ്പോൾ ചെയ്തിട്ടുണ്ട്. ഇതിന് തിരിച്ചടിച്ചോളും എന്നാണ് ഗബ്രി പറയുന്നു. ഇതിന് പിന്നാലെ ഗബ്രി നീ നുണ പറയുന്നത് എന്റെയടുത്ത് ആണെന്ന് ഓർക്കണം എന്ന് ജാസ്മിൻ പറയുന്നു.

ഇതോടെ ഗബ്രി ദേഷ്യപ്പെടുകയാണ് ഞാൻ നുണയാണ് പറയുന്നതെന്ന് പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് പോകുന്നത് കാണുമെന്നാണ് ഗബ്രി പറയുന്നത്. ഞാൻ ഗബ്രിയോട് ചോദിച്ചു നീ അവന്റയടുത്ത് പോയി പറഞ്ഞോ എന്ന്, അപ്പോൾ നീയാണ് പറഞ്ഞ്, എടീ അവൻ എന്റെ അടുത്ത് ചോദിച്ചു എന്ന്, ഉടനെ ഞാൻ അവനോട് ചോദിച്ചുവെന്ന് ഗബ്രി പറയുന്നു.

ഞാൻ പറഞ്ഞിട്ടുള്ളത് വ്യക്തമായിട്ട് തന്നെയാണ് പറഞ്ഞത് എന്ന് ഗബ്രി പറയുന്നു. ഇത് ഇവിടെ വെച്ച് അവസാനിപ്പിച്ചാൽ ഇവിടെ തീർന്നുവെന്നും ആ ടോപ്പിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്നും ഗബ്രി പറയുന്നു. ഇതോടെ ജാസ്മിൻ ദേഷ്യപ്പെടുന്നു. എനിക്ക് നിന്നെ ചതിയാനാക്കിയിട്ടോ, വഞ്ചകനാക്കിയിട്ടോ, നുണയനാക്കിയിട്ടോ എനിക്കും ഒന്നും ഇവിടെ നിന്ന് കിട്ടാനില്ലെന്ന് ജാസ്മിൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+