'എനിക്ക് പുറത്ത് പോയാൽ ആരും കാണില്ലേ,വീട്ടുകാർ എങ്ങനെ അത് ചെയ്തു';സായ് പറഞ്ഞത് കേട്ട് നെഞ്ച് തകർന്ന് ജാസ്മിൻ
കൊച്ചി: ഗബ്രി-ജാസ്മിൻ കോംമ്പോയ്ക്കെതിരെ ബിഗ് ബോസിന് അകത്തും പുറത്തും വലിയ വിമർശനം തുടക്കം മുതൽ തന്നെ ഉണ്ട്. ഇരുവരും വെറും സൗഹൃദമാണെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്. ഇരുവരുടേയും കൂട്ടുകെട്ടിനെതിരെ ജാസ്മിന്റെ കുടുംബവും വിവാഹം നിശ്ചയിച്ച യുവാവും പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഗബ്രിയുമായുള്ള സൗഹൃദവും അത് തിരിച്ചടിയായി മാറിയിരിക്കുന്നത് എങ്ങനെയാണെന്നുമൊക്കെ ജാസ്മിനെ അറിയിച്ചിരിക്കുകയാണ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി സായ് കൃഷ്ണ. വിവാഹം നിശ്ചയിച്ച അഫ്സൽ അടക്കം ജാസ്മിനെതിരെ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയെന്നുള്ള കാര്യങ്ങളാണ് സായ് ജാസ്മിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ തകർന്ന ജാസ്മിനെയാണ് പിന്നെ ഹൗസിൽ കണ്ടത്. സായ് പറഞ്ഞത് കേട്ട് കരഞ്ഞ് കൊണ്ട് റെസ്മിനോട് തന്റെ സങ്കടങ്ങൾ ജാസ്മിൻ പങ്കിട്ടു. ജാസ്മിന്റെ വാക്കുകളിലേക്ക്

'എന്തൊക്കെ കാര്യങ്ങളാണ് ഈ വരുന്നത്. എനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ട്. ഫിസിക്കലിയാണോ ചിന്തിക്കുന്നത്. ഹഗ് ചെയ്താൽ അതിന്റെ അർത്ഥം എന്താണ്. സെക്ഷ്വൽ അട്രാക്ഷൻ ആണോ? ആരുമില്ലേ റെസ്മിനെ എനിക്ക് പുറത്ത് പോയാൽ? എന്റെ കുടുംബം ഉണ്ടാകില്ലേ?
പുറത്ത് എന്റെ കുടുംബം രണ്ട് മൂന്ന് അഭിമുഖം കൊടുത്തിട്ടുണ്ടെന്ന്. അവർക്ക് എങ്ങനെ പറ്റി? അവർക്ക് വേണ്ടി വന്നതല്ലേ ഞാൻ. അവർ ഇത്രയും വർഷം എന്നെ കണ്ടതല്ലേ, എനിക്ക് ബോധമുല്യോ, അത്ര ചീപ്പാണോ ഞാൻ. എന്റെ വിഷമങ്ങൾ കരയാത്തതാണോ ഞാൻ ചെയ്യുന്ന തെറ്റ്, അറുപത് സെക്കന്റുള്ള റീലാണ് ആൾക്കാരിൽ എത്തുന്നതെന്ന്. ബിഗ് ബോസ് എന്നത് 60 സെക്കന്റുള്ള റീൽ മാത്രമാണ്. ഈ പറയുന്ന രീതിയിൽ ഞാൻ എന്ത് ചെയ്തു?
പ്രേമം എന്നാണ് പറയുന്നതെങ്കിൽ ഞാനത് അംഗീകരിക്കാം. എനിക്ക് അവനോടുള്ള ഇഷ്ടം കണ്ണിൽ വന്നെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കാം. അത് പ്രേമത്തിലെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല, എനിക്ക് വേണ്ടതാനും. പക്ഷേ ഇങ്ങനെയൊക്കെ വരാൻ ഞാൻ എന്ത് ചെയ്തു', ജാസ്മിൻ പറഞ്ഞു. അതേസമയം വീഡിയോയ്ക്ക് താഴെ ജാസ്മിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. വീട്ടുകാർ മുന്നറിയിപ്പ് നൽകിയപ്പോൾ തന്നെ ഗെയിം മാറ്റിയിരുന്നെങ്കിൽ ഇത്രയ്ക്ക് വിമർശനം നേരിടേണ്ടി വരുമായിരുന്നില്ലെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications