Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാലും ഗബ്രി പറഞ്ഞില്ലല്ലോ', ജാസ്മിന്റെ പേര് മാത്രം പറയാതെ ഗബ്രി, ഞെട്ടലോടെ പൊട്ടികരച്ചിൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്. ഹൗസിലെ തന്നെ ഏറ്റവും ശക്തനായ മത്സരാർത്ഥിയുടെ അപ്രതീക്ഷിത പുറത്താകലിൽ പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. പലപ്പോഴും പവർ ടീം അംഗമായതിനാൽ വളരെ ചുരുക്കം അവസരത്തിൽ മാത്രമായിരുന്നു ഗബ്രി നോമിനേഷനിൽ എത്തിയിരുന്നത്. ഇത്തവണ ജനവിധിയറിയണം എന്ന് വ്യക്തമാക്കിക്കൊണ്ട് പവർ റൂമിൽ നിന്നും ഗബ്രി സ്വയം മാറി നിൽക്കുകയായിരുന്നു.

അതേസമയം ഗബ്രിയുടെ പുറത്താകലിന് പിന്നാലെ വാവിട്ട് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്. തന്റെ കരച്ചിലടക്കാനാകാതെ ജാസ്മിൻ ഹൗസിനുള്ളിൽ നിലവിളിച്ചു. ഇതിനിടയിൽ ഹൗസിൽ നിന്ന് പുറത്ത് പോകും മുൻപ് മോഹൻലാലിന് അരികിൽ വെച്ച് ഹൗസിലെ ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് ഗബ്രി സംസാരിച്ചിരുന്നു. എന്നാൽ ജാസ്മിന്റെ പേര് മാത്രം ഗബ്രി പറഞ്ഞിരുന്നില്ല. ഇത് കണ്ടതോടെ വീണ്ടും ജാസ്മിൻ പൊട്ടിക്കരഞ്ഞു.

gabrijasmine-

ഗബ്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു- 'എന്നെ വീടിന്റെ അകത്തേക്ക് കയറ്റി വിടുന്നില്ല, ബൈ പറയാൻ വന്നതാണ്, ഓരോരുത്തരോടും ഒരുപാട് സ്നേഹം മാത്രം. എന്റെ ജേർണി ഞാൻ കണ്ടു. അത് വളരെ ഹാപ്പനിങ് ആയിട്ടുള്ള ഒരു ജേർണിയായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, ഒരുപാട് പേരെ പരിചയപ്പെടാൻ പറ്റി. ഒരുപാട് സൗഹൃദങ്ങളുണ്ടാക്കാൻ പറ്റി. എല്ലാവരോടും ഒരുപാട് സ്നേഹം ഒരുപാട് സന്തോഷം.

എന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചത് നിങ്ങളാണ്. എന്റെ കൂടെ നിന്നവരും സഹായിച്ചവരും നിങ്ങളാണ്. അമ്പത്തിയാറ് ദിവസം നീളുന്ന എന്റെ ജേണിയിലെ ഏറ്റവും വലിയ ഭാഗങ്ങളായിട്ട് നിങ്ങൾ ഓരോരുത്തരും ഉണ്ടായിരുന്നു. സങ്കടപ്പെട്ട് ഇരുന്നപ്പോൾ തോളത്ത് കൈവെച്ചതിനും വിശന്ന് മാറിയിരുന്നപ്പോൾ ഭക്ഷണം നിർബന്ധിച്ച് കഴിപ്പിച്ചതിനും സന്തോഷത്തിൽ എന്റെ കൈ പിടിച്ച് ഒപ്പം ചിരിച്ചതിനും പാട്ടുപാടിയതിനും നൃത്തം ചെയ്തതിനും എല്ലാത്തിനും ഒരുപാട് നന്ദി.

ഞാൻ എന്റെ ​ഗെയിം വിട്ടു. ഇതുവരെയുണ്ടായ ദേഷ്യവും സങ്കടവുമെല്ലാം ആ വീടിന്റെ പടി കടന്ന സമയത്ത് അവിടെ ഇട്ടിട്ടാണ് ഞാൻ വന്നത്. നിങ്ങൾ എല്ലാവരും എന്റെ സുഹൃത്തുക്കളും സഹോദരങ്ങളും പ്രിയപ്പെട്ടവരുമാണ്. എല്ലാവരോടും നന്ദി, പുറത്തിറങ്ങുമ്പോൾ കാണാം',ഗബ്രി പറഞ്ഞു. വിടപറയുമ്പോൾ ഓരോരുത്തരുടേയും പേരെടുത്ത് ഗബ്രി പറയുന്നുണ്ടായിരുന്നു. ജാസ്മിന്റെ പേര് മാത്രം ഗബ്രി പറഞ്ഞിരുന്നില്ല. ഇതോടെ എല്ലാവരുടേയും പേര് പറഞ്ഞിട്ടും എന്തുകൊണ്ട് തന്റെ പേര് ഒരിക്കൽ പോലും പറയാൻ ഗബ്രി തയ്യാറായില്ലെന്ന് ചോദിച്ച് കരയുകയാണ് ജാസ്മിൻ. റെസ്മിനോടായിരുന്നു ജാസ്മിൻ ഇത് പറഞ്ഞ് കരഞ്ഞത്. എന്നാൽ ഗബ്രിക്ക് സങ്കടം വരുന്നത് കൊണ്ടാകാം പേര് പറയാതിരുന്നതെന്ന് റെസ്മിൻ മറുപടി നൽകി.

അതുകൊണ്ടൊന്നും ജാസ്മിന്റെ സങ്കടം മാറിയില്ല. അവൻ എന്ത് നന്നായി കളിക്കുന്നതാണെന്നും അതൊക്കെ ആലോചിക്കുമ്പോൾ സങ്കടം മാറുന്നില്ലെന്നും പറഞ്ഞുകൊണ്ട് ജാസ്മിൻ വീണ്ടും പൊട്ടിക്കരഞ്ഞു. 'ഇവിടെയുള്ള പലരെ വെച്ച് നോക്കുമ്പോഴും അവൻ എന്ത് നന്നായി ചെയ്യുന്നതാണ്. അവൻ എന്ത് ചെയ്തിട്ടാണ്. സഹിക്കാൻ പറ്റുന്നില്ല, എന്റെ കണ്ണ് തുറക്കുമ്പോൾ അവനില്ല. എനിക്ക് ഇനി ഇവിടെ അവൻ ഇല്ല, ചാരാനുള്ള തോൾ അവനാണ്, സങ്കടം വന്നാലും സന്തോഷം വന്നാലുമൊക്കെ എനിക്ക് അവനാണ്. ഇനി കണ്ണ് തുറന്നാൽ ഞാൻ ആരെ നോക്കും, കഴിക്കാൻ നേരത്ത് ആരെ നോക്കും, ആരുമായി ഞാൻ അടിയും വഴക്കും ഉണ്ടാക്കും, എനിക്ക് അറിഞ്ഞൂട, അവൻ എന്ത് നന്നായി കളിക്കുന്നതാ, അവനെ തിരിച്ചുകൊണ്ടുവരാൻ പറ', കരഞ്ഞുകൊണ്ട് ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+