Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന് എന്തുപറ്റി? പൊട്ടിക്കരഞ്ഞ് താരം..കാരണം തിരക്കി നോറയും സായിയും; ശ്രീതുവിനോട് പറഞ്ഞത്

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലേയിലേക്ക് അടുക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ടാസ്ക് പൂർത്തിയാകുന്നതോടെ വലിയ വഴക്ക് തന്നെ ഹൗസിൽ മത്സരാർത്ഥികൾ തമ്മിൽ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസത്തെ മുഖമുദ്ര ടാസ്കിനിടേയും ഹൗസിൽ വലിയ തർക്കമാണ് ഉണ്ടായത്. കാപ്റ്റനായ സിജോയും ജാസ്മിനും തമ്മിലായിരുന്നു തർക്കം.

മുഖമുദ്ര ടാസ്കിൽ ഓരോ മത്സരാർത്ഥികൾക്കും ഓരോ ബോർഡ് നൽകും. എതിരാളികളുടെ ബോർഡിൽ കൂടുതൽ സീൽ പതിപ്പിക്കുകയാണ് വേണ്ടത്. സ്വന്തം ബോർഡ് സംരക്ഷിക്കുന്നതിനൊപ്പം മറ്റ് മത്സരാർത്ഥികളെ പുറത്താക്കുകയും വേണം. ആരുടെ ബോർഡിലാണോ ഏറ്റവും കൂടുതൽ സീൽ ഉള്ളത് അവർ പുറത്താകും.

jasminenew-1

ശക്തമായ പോരാട്ടമായിരുന്നു മത്സരാർത്ഥികൾ തമ്മിൽ നടന്നത്. എന്നാൽ ഒരു ഘട്ടത്തിൽ ജാസ്മിൻ ടാസ്കിൽ നിന്ന് പുറത്തായി. ജാസ്മിന്റെ ബോർഡിൽ കൂടുതൽ സീൽ ഉണ്ടെന്ന് മത്സരാർത്ഥികൾ ചൂണ്ടിക്കാട്ടിയതോടെയായിരുന്നു ഇത്. ഇതിനെ ചൊല്ലി സിജോയും ജാസ്മിനും ഏറ്റുമുട്ടി. സിജോയുടെ ബോർഡിൽ താൻ പതിപ്പിച്ച സീലുകൾ കൂടുതൽ ഉണ്ടെന്നായിരുന്നു ജാസ്മിൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ സീൽ കൃത്യമായി പതിഞ്ഞില്ലെന്ന് ഋഷിയും സിജോയും വാദിക്കുകയായിരുന്നു.ജാസ്മിന്റെ ബോർഡിൽ സിജോ പതിപ്പിച്ച സീലുകൾ കൂടുതലാണെന്നും ജാസ്മിനെ പുറത്താക്കണമെന്നും ഇരുവരും പറഞ്ഞു. ഇതിനെ ചൊല്ലിയായിരുന്നു പോര് കനത്തത്. സീൽ പതിയ്ക്കണമെന്ന് മാത്രമാണ് എല്ലാം അക്ഷരങ്ങളും തെളിയണമെന്ന് ഇല്ലെന്ന് ജാസ്മിൻ പറഞ്ഞു. ഇത് സിജോ അംഗീകരിച്ചില്ല. ഒടുവിൽ ജാസ്മിനൊപ്പം സിജോയും മത്സരത്തിൽ നിന്നും പുറത്തായി.

ഇതൊക്കെ കഴിഞ്ഞ് പിന്നീട് ഹൗസിൽ കരഞ്ഞിരിക്കുന്ന ജാസ്മിനെയാണ് കാണുന്നത്. ജാസ്മിൻ കരയുമ്പോൾ സായിയും നോറയും ശ്രീതുവും കാര്യം തിരക്കുന്നുണ്ട്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്നും മെഡിക്കൽ റൂമിലേക്ക് പോകണോയെന്നും എല്ലാവരും ചോദിച്ചെങ്കിലും ജാസ്മിൻ പ്രതികരിച്ചില്ല. ഇതോടെ ജാസ്മിനേയും കൊണ്ട് ശ്രീതു മുറിയിലേക്ക് പോയി സംസാരിച്ചു. ആരും ഒന്നും പറഞ്ഞില്ല, എനിക്ക് അറിയാൻ പാടില്ല, ദേഷ്യം വരുന്നു, വയ്യെനിക്ക് എന്നൊക്കെയാണ്', ജാസ്മിൻ മറുപടി നൽകിയത്.

അതേസമയം ജാസ്മിനെ ടാസ്കിൽ നിന്നും ഒറ്റപ്പെടുത്തി മനപ്പൂർവ്വം പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ജാസ്മിൻ ആരാധകർ പറയുന്നത്. സിജോ നുണ പറഞ്ഞ് ജാസ്മിനെ ഔട്ട് ആക്കിയെന്നും ബാക്കിയുള്ള ആളുകളുടെ പകുതി വന്ന സീൽ എണ്ണിയില്ല, മറിച്ച് അത്തരത്തിലുള്ള ജാസ്മിന്റെ സീലുകൾ മാത്രം എണ്ണിയെന്നുമാണ് ആരാധകർ പറയുന്നത്. സിജോയെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള ഒരു ആരാധകന്റെ കുറിപ്പ് ഇങ്ങനെ-'ജാസ്മിൻ ഇരിക്കുന്നതിൻ്റെ തൊട്ടപ്പറുത്ത് സിജോയും ഉണ്ടോ? അത് മതി" ഒറ്റപ്പെടുത്തി ജാസ്മിനെ തോൽപ്പിക്കണമെന്ന് ടിക്കറ്റ് ടു ഫിനാലെ തുടങ്ങിയപ്പോൾ സിജോ, സായി , അഭിഷേക് എന്നിവർ പ്ലാനിട്ടതാണ് അർജുനും അതിൽ ഇടക്കൊക്കെ പാർട്ടായിരുന്നു. ആദ്യം തന്നെ ജാസ്മിനെ പുറത്താക്കി ചുളുവിൽ പോയിൻ്റ് അടിക്കാം എന്ന് സിജോ വിചാരിച്ചതാണ് പക്ഷേ ചീറ്റിപ്പോയി, ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയാതെ പുട്ടിന് പീര ഇടുന്ന "മോനേ മോനേ" എന്ന മോങ്ങൽ എല്ലാർക്കും കേട്ടിരിക്കാൻ കഴിയില്ല. "നിൻ്റെ കണ്ണിൽ മോൻ മാസ്സായിരിക്കും പക്ഷേ നാട്ട്കാർക്ക് മുഴുവൻ അങ്ങനെ തോനണമെന്നില്ല" സ്വയം എന്തോ സംഭവം ആണ് എന്ന് വിചാരിച്ച സിജോ സത്യത്തിൽ തുറന്ന് കാട്ടപ്പെട്ടു എന്നതാണ് സത്യം പേരിന് മാത്രം യാതൊരു ഇമ്മ്യൂണിറ്റിയും ഇല്ലാത ക്യാപ്റ്റനാണ് സിജോ.നാഴികയ്ക്ക് നല്പത് വട്ടം ഞാനാണ് ക്യാപ്റ്റൻ എന്ന് പറഞ്ഞോണ്ടിരിക്കുന്നത് അയാളുടെ അരക്ഷിതത്വ ബോധവും കേൾക്കുന്നവർക്ക് അരോചകവുമാണ്.ജാസ്മിൻ പറഞ്ഞതാണ് ശരിയായ വസ്തുത "നീ ഇവിടെ ബിഗ്ബോസല്ല നമ്മൾ എല്ലാവരേയും പോലൊരാൾ മാത്രമാണ് വലിയ ഡയലോഗൊന്നും ഇങ്ങോട്ട് വേണ്ട"

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+