ജിന്റോ എന്താ വല്ല മൃഗവുമാണോ? സിബിന്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ജാസ്മിന്‍ ചെയ്തത്
ജയില്‍ വാസത്തിനിടയില്‍ വെച്ച് ജിന്റോയുടെ കൈക്ക് അടിച്ച ജാസ്മിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് ജിന്റോ അനുകൂലികള്‍. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലും ബിഗ് ബോസ് പ്രമോ വീഡിയോകളുടെ കമന്റ് ബോക്സിലുമാണ് ഇത്തരം ആവശ്യം ശക്തമാകുന്നത്.
സിബിന്‍ ജാസ്മിനോട് കാണിച്ച ആംഗ്യത്തെക്കാൾ വലിയ തെറ്റാണ് ജിന്റോയെ അടിച്ചതെന്നാണ് ഒരു ജിന്റോ അനുകൂലി ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നോമിനേഷൻ ചെയ്തത് ഇഷ്ടപ്പെടാതെ ആണ് ജാസ്മിൻ വീട്ടിൽ ശബ്ദ കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഗബ്രിയെ സാഹചര്യങ്ങൾക്കനുസരിച്ചു വേഷം കെട്ടിച്ചു ഇരുത്തി പറയാനുള്ളതെല്ലാം വെളുപ്പിക്കാറുണ്ട് ജാസ്മിൻ. ഗബ്രി ഇപ്പോൾ ജാസ്മിന്റെ കാമുകനാണോ അച്ഛനാണോ സുഹൃത്താണോ എന്നൊന്നും എനിക്ക് വ്യക്തത വേണ്ട . അത് അവർ പറയുന്നതാ അവരുടെ ബന്ധം. പക്ഷെ വ്യക്തത ശതകോടി ജനങ്ങൾ ആഗ്രഹിക്കുന്ന ഒന്നുണ്ട്. അത് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.

"മുൻപേ പറഞ്ഞല്ലോ നോമിനേഷനിൽ ഇടല്ലേ എന്നെ എന്ന് എല്ലാവരോടും ഞാൻ കാലു പിടിച്ചു " എന്ന് ജാസ്മിൻ ബഹളത്തിനിടയിൽ അറിയാതെ പറഞ്ഞു പോവുന്നുണ്ട്. അപ്പൊ അതാണ് .അത് ഇഷ്ട്ടപ്പെടാത്ത അവർ കാരാഗ്രഹ വാസത്തിൽ സൗകര്യങ്ങലെ കുറിച്ച് ആകുലപ്പെട്ടു വീട്ടിലുള്ള മുഴുവൻ വ്യക്തികളുടെയും ഉറക്കം കളഞ്ഞു ശബ്ദം ഉയർത്തുന്നുണ്ട്.
ഉള്ളിലുള്ള വെറുപ്പിന്റെ കടല് സുനാമി തിരകളെ ഉണ്ടാക്കിയതാ. അപ്പോൾ രാത്രി ഒന്നര മണി ആണെന്ന് ഓർക്കണം. "എനിക്കില്ലെങ്കിൽ ആർക്കും വേണ്ട, അത് ഉറക്കം ആയാലും " എന്ന ഒരു ദുരുദ്ദേശം തന്നെ അല്ലെ അത്? നോമിനേഷൻ കൊടുത്തവർക്ക് തിരിച്ചു , അവരുടെ ഭാഷയിൽ പറഞ്ഞാൽ "ചിലച്ചു " ഒരു 'മറുപണി'.
എല്ലാവരും വരുമ്പോഴും എ സി ആണ് പ്രശ്നം എന്ന് ജാസ്മിൻ പറയുന്നില്ല എന്നത് ശ്രദ്ധേയം. "എ സി ആണ് പ്രശ്നം എന്ന് പറഞ്ഞാൽ ഞാൻ മാറി തരാം" എന്ന് ജിന്റോ പറയുകയും ചെയ്തു. അപ്പോൾ "അല്ല .. കുടം മാറ്റിയ സ്ഥലത്തു തന്നെ കിടക്കണം." എന്നായി ജാസ്മിൻ. ധാരാളം കാരാഗ്രഹ വാസികൾ അന്തിയുറങ്ങിയ ആ ജയില് പോലും നാണിച്ചിട്ടുണ്ടാവും. കാരണം ജാസ്മിൻ എല്ലാവരുടെയും മുമ്പിൽ വെച്ച് എടാ എന്നൊക്കെ അഭിസംബോധന ചെയ്യുന്നതൊക്കെ പോട്ടെ, അയാളെ അടിച്ചു.
ജിന്റോ ദേഷ്യത്തിൽ ഒന്ന് തിരിഞ്ഞാൽ പോലും അവൾക്കു പരിക്ക് പറ്റിക്കാം. പക്ഷെ അയാൾ ആ അടി തനിക്കു കിട്ടിയിട്ടും അവിടെ തന്നെ കിടന്നു. ലജ്ജയില്ലേ ഈ പെൺകുട്ടിക്ക് ? എല്ലാവരുടെയും നിദ്രക്കു വിഘാതം ഉണ്ടാക്കിയിട്ടു പരസ്യമായി ആൾക്കൂട്ടത്തിനെ കൂട്ടി അവരുടെ മുൻപിൽ വെച്ച് എന്തിനാണ് അസഭ്യം പറഞ്ഞു അയാളെ ഭേദ്യം ചെയ്യുന്നത് ? തല്ലു ചെറുതോ വലുതോ എന്നുള്ളതല്ല. അയാളുടെ കാരുണ്യത്തിൽ മാത്രമേ അവൾക്കു അവിടെ നില നില്പുള്ളൂ.
ജിന്റോയെ തല്ലുന്നതു കണ്ട സാക്ഷികൾ ഉണ്ട് . നന്ദന അപ്പോൾ തന്നെ അത് ചോദ്യം ചെയ്തു. "ഒരാളെ ദേഹത്ത് ഈ വിധം അടിക്കാമോ " എന്ന് ..അപ്പോൾ തന്നെ നന്ദനയുടെ പേരെടുത്തു ജാസ്മിൻ ദേഷ്യപ്പെട്ടു.ഇതിൽ പണ്ടു തല്ലു കൊണ്ട സിജോ പ്രതികരിച്ചില്ല. ജാസ്മിൻ ക്ഷമ പറഞ്ഞതുമില്ല. എന്തിനു ഈ വിധത്തിൽ പെരുമാറണം ? ജിന്റോ ജാസ്മിനെ ദേഹോപദ്രവം ചെയ്തോ?
പ്രകോപനം വന്നപ്പോൾ സിബിൻ ആംഗ്യം അന്ന് കാണിച്ചു. അപ്പോൾ ജാസ്മിൻ എങ്ങനെ ആണ് പ്രതികരിച്ചത്? ഇപ്പോൾ പ്രകോപനം വന്നപ്പോൾ ജാസ്മിൻ ജിന്റോയെ അടിച്ചു. ഇത് ഞങ്ങൾ ആരും അംഗീകരിക്കില്ല. ജിന്റോ മൃഗം അല്ല. അയാൾക്കും വയ്യ . സോഫയിൽ നന്ദന നോമിനേഷൻ ചെയ്യുമ്പോൾ ഒരു കുഞ്ഞിനെ പോലെ അയാൾ ഉറക്കത്തിലേക്കു വഴുതി പോവുന്നുണ്ട്..
എന്താ ആണായാലും ശാരീരിക മാനസിക വേദനകളെ മിണ്ടാതെ ഇരുന്നു സഹിക്കണം എന്നാണോ? അങ്ങനെ കുരിശിൽ തറച്ച ജിന്റോ യേശു അല്ല. ഒരു മനുഷ്യ ജീവി ആണ്. ജാസ്മിനെ പോലെ സ്വപ്‌നങ്ങൾ ഉള്ള , വീണു പോയ പരാജയങ്ങളിൽ നിന്ന് എഴുന്നേറ്റു വെളിച്ചത്തിലേയ്ക്കു നടക്കാൻ പരിശ്രമിക്കുന്ന ഒരു മനുഷ്യ ജീവി. സിബിന്റെ ആംഗ്യത്തെക്കാൾ തെറ്റാണ് ശാരീരിക ആക്രമണം. നീതി അത് തീർച്ചയായും നടപ്പാക്കപ്പെടണം. പെണ്ണിനും ആണിനും ഒരേ നിയമ പുസ്തകത്തിൽ നിന്നും നീതി നടപ്പാക്കൂ ബിഗ് ബോസ്സ്.












Click it and Unblock the Notifications