Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ നേടാതിരുന്നത് അതുകൊണ്ട്, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല, കാരണം'

ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 കിരീടം ആര് നേടും? ആകാംക്ഷയിലാണ് ആരാധകർ. ജാസ്മിൻ ജാഫർ -അഭിഷേക് ശ്രീകുമാർ പോരാട്ടത്തിനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രവചനം. ടിക്കറ്റ് ടു ഫിനാലെ അഭിഷേക് വിജയിച്ചതോടെ അതിനുള്ള സാധ്യത ഏറെക്കുറെ ഉറപ്പായെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച് ടിക്കറ്റ് ടു ഫിനാലെ ജയിച്ചവർ ആരും തന്നെ ബിഗ് ബോസ് കിരീടം ചൂടിയിട്ടില്ലെന്നും ആരാധകൻ കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'ബീൻ ബാഗ് സ്റ്റാർ ടിക്കറ്റ് ടൂ ഫിനാലെ വിന്നർ ആയത് എന്തോ വലിയ സംഭവം ആയി ആഘോഷിക്കുന്ന ഫാൻസ്‌ അറിയാൻ. ടിക്കറ്റ് ടൂ ഫിനാലെ ജയിച്ചവർ ആരും ബിഗ്ഗ് ബോസ്സ് കപ്പ് എടുത്തിട്ടില്ല, ദില്ഷ എന്ന ആളെ കൊറേ വൃത്തികെട്ട മൂക്കമണ്ട അലവലാതി ഫാൻസ്‌ പിന്തുണച്ചത് കൊണ്ട് അവൾ കപ്പ് എടുത്തത് ഒഴിച്ച് നിർത്തിയാൽ.

abhishekjas

ബീൻ ബാഗ് സ്റ്റാർ വെറും ഭാഗ്യവും ബിഗ്ഗ് ബോസിന്റ അനുഗ്രഹാശിസുകളോടെയുമാണ് ടിക്കറ്റ് ടൂ ഫിനാലെ നേടിയത് , അതുപോലെ തന്നെ ഫിനാലെയിൽ ഏറ്റവും ആദ്യം പുറത്താവുകയും ചെയ്യും. അവസാനം പ്രേക്ഷകരുടെ വോട്ടിംഗ് പിന്തുണയോടെ ജാസ്മിൻ കപ്പ് നേടുന്നതും അഭിഷേക് ഫിനാലെ വേദിയിലെ ബീൻ ബാഗിൽ ഇരുന്നു തന്നെ കാണും.

ജാസ്മിൻ ബിഗ്ഗ് ബോസിന് വേണ്ടി കൃത്യമായ ഹോംവർക്ക്‌ നടത്തിയാണ് ബിഗ്ഗ് ബോസ്സിലേക്ക് വന്നത് എന്നതിന് തെളിവ് കൂടെയാണ് ജയിക്കാമായിരുന്ന ടാസ്കുകൾ വരെ വിട്ട് കൊടുത്തു അവൾ ടിക്കറ്റ് ടു ഫിനാലെ നേടാതിരുന്നത്. ഇനി വരുന്ന ആഴ്ചകളിൽ ഫിനാലെ ജയിക്കാൻ വേണ്ട വോട്ടുകൾ നേടാനും വോട്ടിംഗ് ചെയ്യാൻ ഫാൻസിന് അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ വോട്ടിങ്ങിൽ ഒന്നാമത് തുടരുന്ന ജാസ്മിൻ ഇനി വരുന്ന ആഴ്ചയിൽ എങ്ങാൻ താഴോട്ട് പോയാലും ഫിനാലെ ആഴ്ചയിലേക്ക് അത് മെയ്ക്കപ്പ് ചെയ്ത് വീണ്ടും ഒന്നാമത് തുടരാനും ജാസ്മിന് സാധിക്കും. ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്', പോസ്റ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+