Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം വ്യക്തിജീവിതം പോലും നുണകളില്‍ മുക്കി നനച്ചവള്‍; ജാസ്മിന് കിരീടം നേടാന്‍ അര്‍ഹതയില്ല, വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. ബിഗ് ബോസ് ഹൗസിനുള്ളിലെ പെരുമാറ്റം കൊണ്ട് പലപ്പോഴും ജാസ്മിന്‍ ചര്‍ച്ചയാകാറുണ്ട്. ഒരുപോലെ എതിര്‍പ്പും പിന്തുണയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് ജാസ്മിന് ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ജാസ്മിന് ബിഗ് ബോസ് കിരീടം നേടാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞ് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അദിതി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വന്ന പോസ്റ്റ് ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ ജാസ്മിന്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത് എന്നും ഹൗസിലെ പല രസകരമായ ടാസ്‌കുകളും ജാസ്മിന്‍ കാരണം അലങ്കോലപ്പെടുകയാണ് ഉണ്ടായത് എന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

bigg boss

ജാസ്മിന്‍ എന്ത് ആണ് ബിഗ് ബോസില്‍ ഇത് വരെ ചെയ്തിട്ടുള്ളത്? എന്ത് സാമൂഹിക മൂല്യം ആണ് സമൂഹത്തെ ഉണര്‍ത്തിക്കുന്നതു? മലയാളത്തിന്റെ മഹാനടി ഉര്‍വശി ചേച്ചി ബിഗ് ബോസില്‍ വന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഒന്ന് നോക്കൂ. 'ജാസ്മിന്‍ ശ്രദ്ധിക്കണം കേട്ടോ. ഇപ്പൊ ലിപ്സ്റ്റിക്ക് കാരണം പെണ്‍കുട്ടികളുടെ ചുണ്ടുകള്‍ കാണാനില്ലെന്ന അഭിപ്രായമുള്ള ചെറുപ്പക്കാര്‍ വളര്‍ന്നു വരുന്നുണ്ട് പുറത്തു സമൂഹത്തില്‍!

ഉറക്കപ്പിച്ചില്‍ എങ്ങാനും എഴുന്നേറ്റു വരുന്നത് കണ്ടാല്‍ ഇത് തന്നാണോ നേരത്തെ കണ്ടതെന്ന് പേടിച്ചു പോവും. അതുകൊണ്ടു ഇടയ്ക്കു നമ്മളായി തന്നെ ചിലയിടങ്ങളില്‍ നമ്മള്‍ നമ്മളെ എസ്റ്റാബ്ലിഷ് ചെയ്യണം. അല്ലെങ്കില്‍ നമ്മളുടെ യഥാര്‍ത്ഥ മുഖം ഹിഡന്‍ ആയി പോവും എന്ന അവസ്ഥ ഉണ്ടാവും'. ഏഴൂന്നൂറ്റി അമ്പതില്‍ അധികം സിനിമകള്‍ അഭിനയിച്ചിട്ടും മത്സരാര്‍ത്ഥികളോട് ആ അഭിനേത്രി പറഞ്ഞ വാക്കുകള്‍ കൂടെ നോക്കൂ.

'അത് വെറും ഒരു നമ്പര്‍ മാത്രം ആണ്. അതിലെല്ലാം നമ്മള്‍ എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം എന്നാണ് അനുഭവങ്ങളുടെ കടല്‍ നീന്തിക്കടന്ന ആ അതുല്യ പ്രതിഭ അവരോടു പറഞ്ഞത്. അമ്മയെ പോലെ സ്വന്തം കുഞ്ഞിനോടെന്ന പോലെ ആണ് ഇതെല്ലാം പറയുന്നതെന്നും അവിടെ ഉര്‍വശി ചേച്ചി പറയുന്നുണ്ടായിരുന്നു .

അമ്പതു ദിവസത്തോളം ഗബ്രിയോട് ഒട്ടിപ്പിടിച്ചു ജാസ്മിന്‍ കളിച്ച ഗെയിമില്‍ എപ്പോഴാണ് ജാസ്മിന്‍ ഒറ്റയ്ക്ക് കളിച്ചു എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ളത്? അമ്പത്തൊന്നാം ദിവസം മുതല്‍ ഗബ്രിയുടെ മാല, കുപ്പി, ഫോട്ടോ ഇതും കൊണ്ട് നടന്നു പ്രേക്ഷകരെ വെറുപ്പിച്ചില്ലേ? അതും പോരാഞ്ഞു ജാസ്മിന്റെ വാപ്പ വിമാനം കയറി വന്നു മാല ഊരലും ഗബ്രിയുടെ ഫോട്ടോ പിടിച്ചു വാങ്ങലും.

കണ്‍ഫെഷന്‍ റൂമില്‍ ഇവയൊക്കെ വെക്കാന്‍ പറഞ്ഞാല്‍ അത് ചെയ്യാനുള്ള ഉത്തരവാദിത്തം ജാസ്മിന് ഇല്ലായിരുന്നോ? രാജാവും ചെങ്കോലും എല്ലാം എല്ലാ സീസണിലും മനോഹരമായി ചെയ്യപ്പെട്ട ഗെയിമുകളല്ലേ? ജാസ്മിന്റെ ഈഗോ കാരണം ആ
മനോഹാരിത പോലും നഷ്ടപ്പെടുത്തി. പ്രേക്ഷകര്‍ വെറുത്തു വെറുത്തു കണ്ണ് പൊട്ടാറായി. ജാസ്മിന്‍ എന്ന മത്സരാര്‍ത്ഥി വ്യക്തി ശുചിത്വത്തില്‍ മാതൃക ആയിരുന്നോ?

സഭ്യമായ ഭാഷയില്‍ ആണോ സംസാരിച്ചിരുന്നത്? എന്ത് നിലവാരമാണ് ജാസ്മിന്‍ അഭിപ്രായ സ്വാതന്ത്ര്യം സ്വയം ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരോട് പുലര്‍ത്തിയിരുന്നത്? എന്ത് സത്യസന്ധത ആണ് അവരുടെ വാക്കുകള്‍ക്കു ഉള്ളത്? 'ഞാന്‍ ഇവിടുന്നു പോവണം എന്ന് ഒരിക്കല്‍ പോലും പറഞ്ഞില്ല' എന്ന് ആണയിടുന്ന ജാസ്മിനെ കണ്ടു! 'ഗബ്രി തിരിച്ചു വന്നില്ലെങ്കില്‍ അടുത്ത ആഴ്ച ഞാന്‍ ഈ വീട്ടില്‍ നിന്നും പോവും ചേച്ചി 'എന്ന വാക്കുകളോ?

സ്വന്തം വ്യക്തി ജീവിതത്തെ പോലും നുണകളില്‍ മുക്കി നനച്ചല്ലേ ജാസ്മിന്‍ ഇപ്പോഴും അവിടെ നില്‍ക്കുന്നത്? എന്ത് അര്‍ഹതയാണ് ജാസ്മിന് ഉള്ളത്? ഇമോഷണല്‍ ഇന്റലിജന്‍സ് ഉണ്ടോ? ഗബ്രിക്കൊപ്പം അലമുറയിട്ടു കാഴ്ചകള്‍ പ്രേക്ഷകര്‍ കണ്ടു. ബിഗ്ബോസ് വിജയി ആവാനുള്ള യാതൊരു സവിശേഷതയും ഇല്ലത്ത ജാസ്മിന്‍ ഈ കിരീടം ചൂടരുതെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു... അതിതീവ്രമായി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+