Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗബ്രി ഒന്ന് നോക്കഡാ,ക്വിറ്റ് ചെയ്യല്ലേ, ആരെ പേടിച്ചാണ് നീ ഇത് ചെയ്യുന്നത്'; താങ്ങാനാവാതെ ജാസ്മിൻ

കൊച്ചി: വീക്കെന്റ് എപ്പിസോഡിൽ ഗബ്രി-ജാസ്മിൻ കൂട്ടുകെട്ടിനെ കുറിച്ച് നിരവധി ചോദ്യങ്ങളായിരുന്നു അവതാരകനായ മോഹൻലാൽ ഉയർത്തിയത്. ജാസ്മിനെ ഗബ്രി ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടുത്തുന്നുണ്ടോയെന്നും ജാസ്മിനെ മാനസിക സംഘർഷത്തിലാക്കിയത് ഗബ്രിയുമായുള്ള ബന്ധമാണോയെന്നും മോഹൻലാൽ ചോദിച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് വലിയ വ്യക്തതക്കുറവ് ഉണ്ടെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

എന്നാൽ താനൊരിക്കലും അത്തരത്തിൽ ജാസ്മിനെ കുഴപ്പത്തിലാക്കിയിട്ടില്ലെന്നും അവൾക്ക് പല കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താൻ മാത്രമേ താൻ ഇടപെട്ടിട്ടുള്ളൂവെന്നുമായിരുന്നു ഗബ്രി പ്രതികരിച്ചത്. ഗബ്രിയുമായുള്ള ബന്ധമല്ല താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ജാസ്മിനും വിശദീകരിച്ചു. മാത്രമല്ല തനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ടെന്നും എന്നാൽ അതൊരിക്കലും പ്രണയമല്ലെന്നും ജാസ്മിൻ പറഞ്ഞു.

jasminegabrisecens-17

'ഗബ്രിക്കും എനിക്ക് ഒരിഷ്ടം ഉണ്ട്. അത് പ്രണയത്തിൽ എത്താതെ ഞങ്ങൾ പിടിച്ച് വച്ചിരിക്കുകയാണ്. കാരണം അത് ഞങ്ങളുടെ സ്റ്റാന്റാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം പ്രാക്ടിക്കലി നടക്കുന്ന കാര്യമല്ല. ഗബ്രിയോട് എനിക്ക് ഇഷ്ടമുണ്ട്. അത് പ്രണയം ആകാതെ നോക്കും. അതെന്റെ ഇഷ്ടമാണ്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവനിൽ നിന്ന് മാറി നിൽക്കാൻ നോക്കിയാലും എന്നെക്കൊണ്ട് അത് കഴിയുന്നില്ല. ഞാൻ മാറി നിൽക്കുമ്പോൾ എനിക്ക് സമാധാനം കിട്ടുന്നില്ല', എന്നും ജാസ്മിൻ പറഞ്ഞു.

അതേസമയം ഈ സംഭവങ്ങൾക്ക് ശേഷം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. താൻ ക്വിറ്റ് ചെയ്യുകാണെന്നും തനിക്ക് ഇനിയും തുടർന്ന് പോകാൻ സാധിക്കില്ലെന്നും ഗബ്രി ജാസ്മിനോടായി പറഞ്ഞു. 'ഞാൻ ക്വിറ്റ് ചെയ്യുകയാണ്, ഞാൻ തീരുമാനിച്ചു, ഇവർക്ക് വേണ്ടത് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. ഐആം ഡൺ. എന്ത് പറഞ്ഞിട്ടും കാര്യമില്ല, ഞാൻ തീരുമാനിച്ചു എന്നാണ് ഗബ്രി പറയുന്നത്.

ഇതോടെ ഗബ്രിയോട് കെഞ്ചിക്കരഞ്ഞ് പോകരുതെന്ന് പറയുന്ന ജാസ്മിനെയാണ് ഹൗസിൽ കണ്ടത്. ജാസ്മിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു-'ഗബ്രി പ്ലീസ്,അങ്ങനെ പറയല്ലേ, ഇവിടെ ആര് എന്ത് പറയുന്നുവെന്നല്ല,എത്രപേർ എന്ത് പറയുന്നുവെന്നല്ല, ഞാൻ എന്ത് പറയുന്നുവെന്നതാണ്.ഗബ്രി ഞാൻ പറയട്ടെ, പ്ലീസ്, ഇവിടെ ആരെന്ത് പറഞ്ഞാലും, നമ്മുടെ ഗെയിമാണെന്ന് പറഞ്ഞാലും എന്ത് പറഞ്ഞാലും എനിക്ക് അറിയാം.പുറത്തുള്ളവർ കാണുന്നതൊരു വിഷ്വൽ ആണ്. എനിക്ക് നിന്റെ കൈയ്യിൽ നിന്നും കിട്ടുന്നത് ഇമോഷ്ണൽ ഫീലിങ് ആണ്, കണക്ഷൻ ആണ്, അത് എത്രപേർക്ക് പറഞ്ഞാൽ മനസിലാകുമെന്ന് എനിക്ക് അറിയില്ല.

എന്തിനാണ് നീ ക്വിറ്റ് ചെയ്യുന്നത്? ആരെ പേടിച്ച്? ആരെ ബോധിപ്പിക്കാൻ? ഞാൻ നേരെ ചൊവ്വെ കളിക്കാത്തത് എന്റെ കുടുംബവും കുത്തുവാക്കും കാരണം തളർന്ന് പോയതാണ്. സായി വന്ന് പറഞ്ഞപ്പോൾ തളർന്ന് പോയതാണ്. ഞാൻ നേരെ കളിക്കും, കുറച്ച് സമയം തന്നാൽ മതി. ഗബ്രി പ്ലീസ് ഞാൻ കാരണം അങ്ങനെയൊരു തീരുമാനം നീ എടുത്താൽ എനിക്ക് സഹിക്കാൻ പറ്റില്ല. എന്തിനാണ് നീ ഇപ്പോ അങ്ങനെ പറയുന്നത്. എന്നെ ഒന്ന് നോക്കെടാ, ഇവിടെ എല്ലാവർക്കും വേണ്ടത് ഇതാണ്. ഞാൻ ക്വിറ്റ് ചെയ്ത് പോകുകയാണെന്ന് വെച്ചോ അപ്പോൾ എല്ലാവരും പറയും ഗബ്രി കളിച്ച് അവളെ ക്വിറ്റ് ചെയ്യിച്ചെന്ന്. ഗബ്രി വിഷമിക്കല്ലേ', എന്നാണ് ജാസ്മിൻ പറഞ്ഞത്. എന്തായാലും വരും ദിവസം ഈ സംഭവങ്ങൾ കൂടുതൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+