Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന്റെ ലൗ ഗെയിം കഴിഞ്ഞു, ഇനി പുറത്തെടുക്കുക ഈ സ്ട്രാറ്റജി, സപ്പോർട്ട് വന്നു തുടങ്ങി'

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 6 ൽ അതിനാടകീയമായ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. ലൈവിൽ ഉടനീളം പൊട്ടിക്കരയുന്ന ജാസ്മിനേയും ഗബ്രിയേയുമാണ് പ്രേക്ഷകർ കണ്ടത്. കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ ചോദ്യം ഉയർത്തിയതിന് പിന്നാലെ താൻ‍ ഗെയിമിൽ നിന്നും ക്വിറ്റ് ചെയ്യുകയാണെന്ന് ഗബ്രി പറഞ്ഞിരുന്നു. എന്നാൽ ഗബ്രിയെ ജാസ്മിൻ തടഞ്ഞ് നിർത്തി. അടിക്കാൻ നിൽക്കുന്നവർക്ക് വടികൊടുക്കുന്ന അവസ്ഥ പോലെ ആകും അതെന്നായിരുന്നു ജാസ്മിന്റെ ഉപദേശം. അതേസമം ഇന്ന് താൻ ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്.

പൊട്ടിക്കരയുകയായിരുന്നു ജാസ്മിൻ. ഒടുവിൽ സൈക്കോളജിസ്റ്റിന്റെ സഹായം നൽകാമെന്ന് ബിഗ് ബോസ് ജാസ്മിനെ അറിയിച്ചു. അതിനിടയിൽ ഭക്ഷണം കഴിക്കാതെ ഗബ്രിക്ക് തലകറക്കം അനുഭവപ്പെട്ടു. മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അറിയിച്ചതോടെ ഗബ്രിയ്ക്കും ബിഗ് ബോസ് സൈക്കോളജിസ്റ്റിന്റെ സഹായം ലഭ്യമാക്കി. അതേസമയം ഇരുവരുടേയും ഈ പ്രകടനങ്ങളിൽ കടുത്ത നിരാശയാണ് സഹമത്സരാർത്ഥികൾ പ്രകടിപ്പിക്കുന്നത്. ഇരുവരും വലിയ നാടകം കളിക്കുകയാണെന്നും ഇത് രണ്ടുപേരുടേയും അടുത്ത ഗെയിം പ്ലാൻ ആണെന്നുമാണ് മത്സരാർത്ഥികളിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

jasminegabri-1

അതിനിടയിൽ ഇപ്പോഴിതാ ജാസ്മിന്റെ ഇപ്പോഴത്തെ പ്രകടനം അവരുടെ കൃത്യമായ ഗെയിം പ്ലാൻ ആണെന്ന് പറയുകയാണ് ഒരു ആരാധകൻ. ജാസ്മിന്റെ ആ പ്ലാനുകൾ ഫലിക്കു ൃന്നുണ്ടെന്നും അവർക്ക് ഇപ്പോൾ കിട്ടുന്ന പിന്തുണ അതിന്റെ സൂചനയാണെന്നും ആരാധകൻ ചൂണ്ടിക്കാട്ടുന്നു. കുറിപ്പ് ഇങ്ങനെ-

'ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഫേക്ക് പ്ലയർ .സത്യത്തിൽ ജാസ്മിന് വ്യക്തമായ പ്ലാൻ ഇപ്പോൾ മനസിലുണ്ട്. പുറത്തു ഇപ്പോൾ നടക്കുന്ന കാര്യം ഫുൾ വ്യക്തമായി കൃത്യമായി ജാസ്മിന് അറിയാം. ഒന്ന് സായി ഡീറ്റയിലായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. രണ്ട് ജാസ്മിന്റെ പിതാവ് തന്നെ ഫോണിലൂടെ അറിയിച്ചു.അല്ലാതെ ബിഗ്‌ബോസിൽ നിന്ന് തന്നെ ഹിന്റ് കിട്ടുന്നുമുണ്ട്.

ഇനിയിപ്പോൾ ജാസ്മിന് എങ്ങനെ അവിടെ നിൽക്കണമെന്ന് ജാസ്മിന് നന്നായി അറിയാം.അതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ചകളിലെ പല എപ്പിസോഡുകളിലും ശ്രദ്ധിച്ചാൽ മതി. ജാസ്മിൻ കോർണർ ചെയ്പെടുന്ന രീതിയിൽ അല്ലേൽ വളരെ സങ്കടം മനസിലുള്ള പോലെ ഒരു ഔട്ട്പുട്ട് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അത് ഇപ്പോൾ തന്നെ ഏറെക്കുറെ വർകൗട്ട് ആയ മട്ടാണ് കാണുന്നത്.

ഇന്ന് മുതൽ തുടർന്നു വരുന്ന എപ്പിസോഡുകളിൽ ജാസ്മിന്റെ വിഷമം അല്ലേൽ കരഞ്ഞു ഒറ്റപെടുന്ന രംഗങ്ങൾ കൂടുതൽ കാണാൻ സാധിക്കും. ലാസ്റ്റ് അതിൽ പ്രേക്ഷകർ വീണു പോകും. ഉറപ്പാണ്.ഇപ്പോൾ തന്നെ ജാസ്മിന് ഒരു ന്യൂട്രൽ സപ്പോർട്ട് വന്നു തുടങ്ങുന്നുണ്ട്. ഫസ്റ്റ് ജാസ്മിൻ ഇറക്കിയത് ഒരു ലൗ ഗെയിം ആയിരുന്നു. ഇപ്പോൾ കുറച്ചു ആഴ്ച്ചകളായി അത് മാറ്റി സെന്റിമെന്റ്ൽ പ്ലേയാണ് നോക്കുന്നത്.കാരണം ജാസ്മിന് വ്യക്തമായി അറിയാം ഒരുപാട് ഒച്ചപ്പാടും ബഹളവുമായി പ്രണയിച്ചു നടക്കുന്ന ഒരാൾ കരഞ്ഞു , ഒറ്റപ്പെട്ടും , കോർണർ ചെയ്യപ്പെട്ടത് പോലെ നടന്നാൽ പ്രേക്ഷകർ നോട്ടീസ് ചെയുമെന്ന്', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+