ജാസ്മിനെ പോലെ അന്‍സിബയും ചീത്ത വിളിക്കണോ? നോറയെ ടാർഗറ്റ് ചെയ്തവരും ലക്ഷ്യം മാറ്റി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പരസ്പരം ഏറ്റുമുട്ടുന്ന രണ്ട് മത്സരാർത്ഥികളാണ് ജാസ്മിനും അന്‍സിബയും. രണ്ടുപേരുടേയും മത്സര രീതികള്‍ വ്യത്യസ്തമായതിനാല്‍ തന്നെ അധികം ഒച്ചവെച്ചുള്ള വഴക്കുകളും തർക്കങ്ങളും ഇരുവരും തമ്മില്‍ ഉണ്ടാകാറില്ല. മറ്റ് രീതികളിലൂടെ പരസ്പരമുള്ള ഗെയിം കളിച്ച് മുന്നേറുകയാണ് ജാസ്മിനും അന്‍സിബയും ചെയ്യുന്നത്.
ബിഗ് ബോസ് വീടിന് പുറത്ത്, അതായത് ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും അന്‍സിബ - ജാസ്മിന്‍ തർക്കം രൂക്ഷമാണ്. ഇവിടെ ഇതാ ഈ തർക്കത്തില്‍ അന്‍സിബയുടെ ഭാഗത്ത് നിന്നുകൊണ്ട് ജാസ്മിനെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. എന്തുകൊണ്ട് താന്‍ അന്‍സിബയോടൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അൻസിബ.. അൻസിബ... അൻസിബ.. എന്താണ് ഇപ്പോൾ അവരെ മാത്രം അകത്തും പുറത്തും വ്യക്തിഹത്യ ചെയ്യപ്പെടുന്നത്. പ്രേക്ഷക പിന്തുണ അൻസിബക്ക് ഉണ്ട് എന്ന ഭയമാണ് എല്ലാത്തിനും കാരണം. എവിടേയും അൻസിബ എന്ത് പറഞ്ഞാലും അതിൽ നെഗറ്റീവ് മാത്രം കാണിക്കുക. ബാക്കി പവർ റൂമിന്റെ പുറത്തുള്ള എല്ലാരും പ്ലാൻ ചെയ്തു അവരെ പുറത്താക്കാൻ ശ്രമിക്കുന്നു. എന്തുകൊണ്ട്?
ഗബ്രിയെക്കാൾ വോട്ട് അൻസിബയ്ക്ക് കിട്ടിയത് അവിടെ ആർക്കും അംഗീകരിക്കാൻ കഴിയുന്നില്ല. നോറയെ ടാർഗറ്റ് ചെയ്തവർ പോലും ഇപ്പോൾ ലക്ഷ്യം മാറ്റി ഒറ്റക്കെട്ടായി ഒരാൾക്കെതിരെ കളിക്കുന്നു. ബാക്കിയുള്ളവർ എന്ത് അനാവശ്യമാണ് അൻസിബയെ കുറിച്ച് പറയുന്നത്?അതൊന്നും കുറ്റമല്ല. അൻസിബ മിണ്ടിയാൽ കുറ്റം മിണ്ടിയിട്ടില്ലങ്കിലും കുറ്റം. എന്താണ് അൻസിബ ചെയ്യേണ്ടത്?
ജാസ്മിനെ പോലെ ചീത്ത വിളിക്കുന്നതും മോശം പറയുന്നതും, മനുഷ്യരുടെ രൂപത്തെയും നിറത്തെയും എല്ലാം കുറ്റം പറയുന്ന മാനസികമായി എപ്പോഴും വിഷമിപ്പിക്കുന്ന, സ്വന്തം കാര്യം നേടാം എല്ലാരേയും കൂട്ട് പിടിക്കുന്നതും പോലെയാണോ?. അപ്സര റെസ്മിനോട് പറഞ്ഞു ജാസ്മിനും ഗബ്രിയും ഫേക്ക് ആണെന്നാണ്. എന്നിട്ട് അവരെ കാണുമ്പോൾ കെട്ടിപ്പിടിച്ചിരിക്കും.
പവർ ടീം പവർ കാണിച്ചാലും കുഴപ്പം. എന്തുവാടെ ഇത്.
പുറത്തു സോഷ്യൽ മീഡിയയിൽ റിവ്യൂസ് ചെയ്യുന്ന ആൾക്കാർക്കും ഇതു തന്നെയാണ് പറയാനുള്ളതെന്ന് തോന്നു. അൻസിബയെ ഡീഗ്രേഡ് ചെയ്യുക. പ്രേക്ഷകർ എന്തിനു അൻസിബയെ സപ്പോർട്ട് ചെയ്യുന്നു. ശക്തരായ ചിലർ എന്ന് സ്വയം വിശ്വസിക്കുന്നവർ എന്താണ് അഡ്ജസ്റ്റ്മെന്റിൽ കളിക്കുന്നത്.
സായി, സിജോ, അർജുൻ, ജാസ്മിൻ ആരും പരസ്പരം കളിക്കില്ല. ടീം ആയിട്ടേ ഇവർ കളിക്കുന്നുള്ളു. എന്ത് ഷോ ആണ് ബിഗ് ബോസ് ഉദ്ദേശിക്കുന്നത്? പ്ലാൻ ചെയ്തു ക്യാപ്റ്റൻസി നോമിനേഷന്‍സ്, ജയിൽ നോമിനേഷന്‍, പിന്നെ പബ്ലിക് നോമോനേഷനും. എന്ത് മാന്യതയാണ് എങ്ങനെ കളിക്കുന്നത് കൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്.
പ്രേക്ഷരക്കു താല്പര്യം ഇല്ലാത്തവരെ ക്യാപ്റ്റൻ ആക്കി നോമിനേഷൻ ഫ്രീ ആക്കുക. ആർക്കു വേണ്ടിയാണു അകത്തുള്ളവർ കളിക്കുന്നത്?
കഴിഞ്ഞ വട്ടം അഖിൽ മാരാർക്കെതിരെ വലിയ വിമർശനമാണ് എല്ലാ സോഷ്യൽ മീഡിയ റിവ്യൂവേഴ്സ്സും പറഞ്ഞിരുന്നത്. അഖിലും വിഷ്ണുവും ഒന്നിച്ചു കളിക്കുന്നു എന്ന്. ഇപ്പോൾ എന്തെ? ഇപ്പോൾ എന്താ അവർക്കും മിണ്ടാട്ടം ഇല്ലേ? അവരുടെ കൂട്ടുകാരാണല്ലോ അകത്തുള്ളത്. അപ്പോള്‍ നമ്മൾ മിണ്ടാൻ പാടില്ല. ഐക്യം അത് നല്ലതാ.
ജിന്റോ മാന്യമായി കളിക്കുന്നുണ്ട് ഇപ്പോൾ. എന്നാലും ജാസ്മിനെ മാത്രം വിജയിപ്പിക്കുക എന്നാണ് ഒരു കൂട്ടർ പറയുന്നത്. എന്ത് കണ്ടിട്ടാണ് ജാസ്മിനെ അംഗീകരിക്കേണ്ടത്. ജാസ്മിനെ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിയില്ല. എന്ത് മോശം ഭാഷ, സംസ്കാരം. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കാനാവില്ല.
മനുഷ്യൻ ഭൂമിയിൽ ചവിട്ടി ആദ്യം നിൽക്കണം.
അത്ര മാത്രം ജാസ്മിനോട് എനിക്ക് പറയാനുള്ളു. ഇപ്പോൾ ബിഗ് ബോസ്സിന്റെ അകത്തും പുറത്തും ഒരേ ഒരു നാമ ജപം അൻസിബ.. അൻസിബ.. അൻസിബ... ഗെയിം കളിക്കാൻ അറിയാത്ത ഒരാൾ പ്രേക്ഷകരെ എന്ത് കൊണ്ട് കീഴടക്കുന്നു.. ചിന്തിക്കുക.












Click it and Unblock the Notifications