Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ നീ അടുത്ത ആളെ നോക്കെന്ന് അഭിഷേക്: പൊരിഞ്ഞ അടി, വീണ്ടും ഗബ്രി ചർച്ച, നുണയനെന്ന് ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 എഴുപത്തിയഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്താമായി ഇപ്പോഴും പത്തിലേറെ താരങ്ങള്‍ ഷോയില്‍ തുടരുന്നു എന്നതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഒരു സാഹചര്യത്തില്‍ അടുത്ത ആഴ്ചകളില്‍ എല്ലാം തന്നെ രണ്ട് വീതം താരങ്ങള്‍ക്ക് പുറത്തേക്കുള്ള വഴികള്‍ തുറക്കാനുള്ള സാധ്യതയും കൂടുതലാണ്.

കുടുംബത്തിന്റെ വരവും ലാലേട്ടന്റെ വരവുമൊക്കെ കാരണം കഴിഞ്ഞ ഒരാഴ്ചയായി പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ സമാധാനത്തോടെയായിരുന്നു ബിഗ് ബോസ് വീട് കഴിഞ്ഞ് പോയിരുന്നത്. ഈ ദിവസങ്ങളില്‍ മത്സരാർത്ഥികള്‍ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുകളിലേക്ക് പോയില്ല. എന്നാല്‍ ഇപ്പോഴിതാ അഭിഷേകും ജാസ്മിനും വലിയ തർക്കത്തില്‍ ഏർപ്പെടുന്നതിന്റെ പ്രമോ പുറത്ത് വന്നിരിക്കുകയാണ്.

abhishek-jasmin-

ലിവിങ് ഏരിയയില്‍ വെച്ചാണ് അഭിഷേകും ജാസ്മിനും തമ്മില്‍ വഴക്കുണ്ടാകുന്നത്. "എനിക്ക് കംഫർട്ടബിള്‍ ആയിട്ടുള്ള ആളുകളുടെ അടുത്താണ് ഞാന്‍ സംസാരിക്കുന്നത്. ഇവിടെ എല്ലാവരും അങ്ങനെ അല്ല" എന്ന് പറയുന്ന അഭിഷേകിനെയാണ് ആദ്യം തന്നെ പ്രമോയില്‍ കാണാന്‍ സാധിക്കുന്നത്.

അഭിഷേകിന്റെ ഈ ഡയലോഗിനോട് പ്രതികരിക്കുന്നത് ജാസ്മിനാണ്. 'അങ്ങനെയെങ്കില്‍ അഭിഷേക് ബിഗ് ബോസിന്റെ ഈ വാതില്‍ കടന്ന് ഇങ്ങോട്ട് വരാന്‍ പാടില്ലായിരുന്നു. ബാക്കിയുള്ള എല്ലാവരും ഇവിടെ വന്നിരിക്കുന്നത് ഈച്ചയാട്ടി ഇരിക്കാനാണെന്ന് കരുതരുത്' എന്നായിരുന്നു ജാസ്മിന്റെ മറുപടി.

ഇതോടെ 'ഗബ്രിയോട് പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നോ' എന്നായി അഭിഷേക്. തുടർന്ന് മുഖം മാറുന്ന ജാസ്മിനെയാണ് കാണുന്നത്. ബന്ധങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ സംസാരിക്കരുതെന്നും ജാസ്മിന്‍ പറയുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കിലേക്ക് പോകുകയാണ്.

'നിന്നെപ്പോലെ വ്യക്തിത്വമില്ലാത്താ ആളുകളോട് സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. കണ്ടന്റിന് വേണ്ടി എന്തും ചെയ്യും, പോയി ആ വാഴത്തോട്ടത്തില്‍ ഇരിക്ക്, അമ്പത് ദിവസം കഴിഞ്ഞപ്പോള്‍ ആദ്യത്തെ ആളെ പറത്തി വിട്ടില്ലേ ഇനി അടുത്ത ആളെ വിളിക്ക്' എന്നെല്ലാം അഭിഷേക് പറയുമ്പോള്‍ 'എടാ നുണയാ, നുണ പറയരുത്' എന്നാണ് ജാസ്മിന്‍ തിരിച്ച് അടിക്കുന്നത്.

ബിഗ് ബോസിലേക്ക് വൈല്‍ഡ് കാർഡായി എത്തിയ അഭിഷേകിന് തുടകത്തില്‍ ചില പാളിച്ചകള്‍ നേരിട്ടെങ്കിലും പിന്നീട് ഗെയിമില്‍ പതിയെ മത്സരിച്ച് മുന്നേറുന്നതാണ് കാണുന്നത്. പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയില്‍ സ്വാധീനം ഉണ്ടാക്കാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലും ഇത് വ്യക്തമാണ്.

അതേസമയം ജാസ്മിനും വലിയ രീതിയിലുള്ള ആരാധകരുണ്ട്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജാസ്മിന്‍. ഏറെ വിവാദമായ ഗബ്രി-ജാസ്മിന്‍ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് അഭിഷേകുമായുള്ള വഴക്ക് വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+