Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനെൻ്റെ പൊന്നൂനെ വരെ ഇത്ര നോക്കീട്ടില്ല, പിണങ്ങല്ലേ,എനിക്ക് പറ്റില്ല'; ഗബ്രിയോട് കെഞ്ചി ജാസ്മിൻ, ഒടുവിൽ..

കാപ്റ്റൻസി ടാസ്കിന് പിന്നാലെ കഴിഞ്ഞ ദിവസം ഗബ്രിയും ജാസ്മിനും വലിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഗെയിമിനിടയിൽ റെസ്മിനെതിരെ ഗബ്രി രംഗത്തെത്തിയതിന് പിന്നാലെ റെസ്മിനെ പിന്തുണച്ച് ജാസ്മിൻ സംസാരിക്കുകയായിരുന്നു. കൂടെ നിന്നിട്ട് നിന്നെപ്പോലെ കുതികാല് വെട്ടിയില്ല എന്നായിരുന്നു ​ഗബ്രിയോടായി ജാസ്മിൻ പറഞ്ഞത്. ഇത് ഗബ്രിയെ ചൊടിപ്പിച്ചെന്ന് മാത്രമല്ല അത് ജാസ്മിനും ഗബ്രിയും തമ്മിലുള്ള പോരിന് കാരണമാവുകയും ചെയ്തു.

ഒടുവിൽ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗബ്രി ഒരു തരത്തിലും വഴങ്ങിയില്ല. ഗബ്രിയുടെ കൈപിടിക്കാൻ ജാസ്മിൻ ശ്രമിച്ചപ്പോൾ അത് തട്ടി മാറ്റി ജാസ്മിൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും ഗബ്രി വരാൻ കൂട്ടാക്കാതെ പോയി. ഇതോടെ ഭക്ഷണം തയ്യാറാക്കി വെച്ചശേഷം ജാസ്മിൻ ആ ഭക്ഷണവുമായി ഗബ്രിയെ കാണാൻ പോകുകയായിരുന്നു. ഒരുപാട് നേരം സംസാരിച്ചതോടെ ഗബ്രി ഒടുവിൽ ഭക്ഷണം കഴിക്കാൻ തയ്യാറായി.

jasgabri-

ജാസ്മിൻ തയ്യാറാക്കിയ ചപ്പാത്തിയും കറിയുമാണ് ജാസ്മിൻ ഗബ്രിയ്ക്കായി കൊണ്ടുകൊടുത്തത്. ഭക്ഷണം വായിൽ വെച്ച് കൊടുത്ത ശേഷം ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ പറഞ്ഞു. ഞാൻ ആദ്യമായി ഉണ്ടാക്കിയ കറി ആണെന്നും കൊള്ളാമോയെന്നും ജാസ്മിൻ ചോദിച്ചു. ഉണ്ടെന്ന് ഗബ്രി പറഞ്ഞതിന് പിന്നാലെ സോറിയെന്നും ഗെയിമിനിടയിൽ താൻ പറഞ്ഞതല്ലേയെന്നും ജാസ്മിൻ ഗബ്രിയോട് പറഞ്ഞു. എത്ര നേരം ഞാൻ മിണ്ടാതിരിക്കും, എനിക്ക് പറ്റാത്തത് കൊണ്ടാണ് എന്നും ജാസ്മിൻ പറയുന്നുണ്ട്. ഗബ്രി നിനക്ക് വിഷമം വരാൻ ഞാൻ ഒന്നും പറഞ്ഞില്ല, ഗെയിമിന്റെ സെൻസിൽ പറഞ്ഞതാണ്, നീയും എന്നെ പറഞ്ഞതല്ലേ,അത് ഞാൻ കേട്ടിട്ട് വിട്ടില്ലേ, അത് കഴിഞ്ഞ് ഞാൻ സംസാരിക്കാൻ വന്നിട്ട് നീയെന്നെ തൊടാൻ സമ്മതിച്ചോ, എന്നെ നീ മാറ്റി നിർത്തുകയല്ലേ', എന്നാണ് ജാസ്മിൻ ചോദിക്കുന്നത്.

നിന്റെ സന്തോഷം കെടുത്തുന്നത് ഞാൻ, ഇപ്പോൾ എല്ലാം ഞാനായി പ്രശ്നക്കാരൻ എന്ന് ഗബ്രി ഇതിന് മറുപടി നൽകുന്നുണ്ട്. ഒടുവിൽ ഇരുവരും പിണക്കം മറന്ന് കൂട്ടാകുന്നുണ്ട്. അതേസമയം ഗബ്രിയുടെ അടിമയാണ് ജാസ്മിൻ എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ എന്നാണ് ഗബ്രി ആരാധകർ പറയുന്നത്. എന്നാൽ അതിരൂക്ഷമായാണ് ജാസ്മിൻ ആരാധകർ തിരിച്ചടിക്കുന്നത്. സംഭവത്തിൽ ജാസ്മിനെ പിന്തുണച്ച് ഒരു ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ- ''ഞാനും ജാസ്മിനും ഗെയിം വരുമ്പോൾ പരസ്പരം കളിക്കും, അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. അത് ഞങ്ങൾ തീരുമാനിച്ചിട്ടുള്ളതാണ് ' .ഗെയിം വന്നപ്പോൾ ജാസ്മിൻ ചത്ത്‌ കിടന്ന് കളിച്ചു ... വാക്ക് പോരിലും , ഫിസിക്കൽ ഫൈറ്റിലും. പക്ഷെ ഗെയിം തോറ്റു കഴിഞ്ഞപ്പോൾ കുണുവാവ ഗബ്രി പിണങ്ങി .. അതെ സമയത്ത് ദേഹത്ത് കോയിൻ ഒട്ടിക്കുന്ന ടാസ്കിൽ ജാസ്മിൻ തോറ്റു, മോങ്ങാൻ പോയില്ല, കൈ കൊടുത്തു മാറി. ആകെ ഒരു ആശ്വാസം ഈ പാഴിനെ മൂന്ന് ദിവസം കൂടി സഹിച്ചാൽ മതിയെല്ലോ'.

അതേസമയം എന്തൊക്കെ സംഭവിച്ചാലും ഇരുവരും ഷോയിൽ പിണങ്ങാൻ പോകുന്നില്ലെന്നും ഇവരുടെ പ്രകടനങ്ങൾ കണ്ട് പ്രേക്ഷകർ വിഡ്ഢികളാവുകയേ ഉള്ളൂവെന്നുമാണ് ഒരു കൂട്ടർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+