Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ തമ്മിൽ ഭയങ്കര ക്ലാഷ് ആയിരുന്നു, എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു, പക്ഷെ'; ജാസ്മിൻ പറയുന്നു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടക്കം മുതൽ തന്നെ കൊമ്പ് കോർത്ത മത്സരാർത്ഥികളാണ് നോറ മുസ്കാനും ജാസ്മിനും. പുറത്ത് പരിചയക്കാരായിരുന്നുവെങ്കിലും ഹൗസിൽ ഇരുവരും തമ്മിൽ വലിയ തർക്കങ്ങളാണ് ഉടലെടുത്തത്. ഷോ കഴിഞ്ഞപ്പോഴും ജാസ്മിനുമായി വലിയ ബന്ധം കാത്ത് സൂക്ഷിക്കാൻ താത്പര്യമില്ലെന്ന് നോറ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ നോറയെ കുറിച്ച് പ്രതികരിക്കുകയാണ് ജാസ്മിനും. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിന്റെ പ്രതികരണം. ജാസ്മിന്റെ വാക്കുകളിലേക്ക്

'നോറയോട് ഞാൻ അങ്ങനെ അകലം പാലിച്ചിരുന്നില്ല. ആദ്യമൊക്കെ കുറേവട്ടം ഒപ്പം നിന്നിട്ടുള്ള ആളാണ് ഞാൻ. ഞാനും നോറയും റെസ്മിനുമായി അടുപ്പമുള്ളവരാണ്. റെസ്മിനും ഞാനും തമ്മിലുള്ള ബന്ധത്തിൽ ഇവൾ കുറച്ച് ക്ലാഷ് ഒക്കെ ഉണ്ടാക്കുന്നതായിരുന്നു പ്രശ്നം. അതല്ലാതെ നോറയോട് സ്നേഹക്കുറവ് ഒന്നുമില്ല. എല്ലാം ക്ഷമിക്കുകയും പൊറുക്കുകയും ഒന്നും ചെയ്തിട്ടില്ല. പറയേണ്ടതൊക്കെ പറയാറുണ്ട്, ദേഷ്യപ്പെടേണ്ടതൊക്കെ ദേഷ്യപ്പെടാറുണ്ട്. പക്ഷെ വെച്ചോണ്ടിരിക്കില്ലെന്ന് പറയാനാകൂ. അവിടെ ദേഷ്യം വെച്ചോണ്ടിരിക്കാൻ പറ്റില്ല.
ഞാൻ ദേഷ്യം വെച്ചോണ്ടിരിക്കുന്ന ആളുമല്ല ഞാൻ.

jasminemain2

ഹൗസിൽ ദേഷ്യം വെച്ച് അധികനാൾ മുന്നോട്ട് പോകാനാകില്ല. അങ്ങനെ വെച്ചോണ്ടിരുന്നാൽ തന്നെ ഏറ്റവും കൂടുതൽ അത് അലട്ടുന്നത് നമ്മളെ ആയിരിക്കും. മിണ്ടുന്നില്ലല്ലോ, മാറി നടക്കുന്നുണ്ടല്ലോ എന്നതൊക്കെ നമ്മളെ ബുദ്ധിമുട്ടിക്കും. നോറയുടെ അടുത്തായാലും ഞാൻ മിണ്ടും. നമ്മളോട് സംസാരിക്കാൻ താത്പര്യം ഇല്ലാത്തവരോട് കൂടുതലായി നമ്മൾ മിണ്ടാൻ ശ്രമിക്കില്ല. അത്രയേ ഉള്ളൂ. അല്ലാതെ ആ കൊച്ചിനോട് എന്തെങ്കിലും പരാതിയോ പരിഭവമോ ഒന്നുമില്ല. ഗെയിമിന്റെ സെൻസിലായിരുന്നു അവിടെ നടന്നതെല്ലാം.

ഞങ്ങൾ നേരത്തേ പരിചയക്കാരാണ്. ഞങ്ങൾ തമ്മിൽ ക്ലാഷുണ്ടായിരുന്നു. പക്ഷെ ഹൗസിൽ പോയപ്പോൾ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യ ദിവസം തന്നെ ഞാൻ നോറയുമായിട്ടായിരുന്നു കൂടുതൽ സംസാരിച്ചത്. ഇപ്പോൾ അവളോട് പരാതിയോ പരിഭവമോ ഒന്നുമില്ല, നോർമൽ ആണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തത് പേടിച്ചിട്ടൊന്നുമല്ല. പുറത്തിറങ്ങിയിട്ട് ഞാൻ ആ മൈന്റിലേക്ക് എത്തി വരുന്നേ ഉള്ളൂ. എന്റെ അക്കൗണ്ടിലാണെങ്കിലും ഞാൻ ആക്ടീവായി തുടങ്ങുന്നേ ഉള്ളൂ. അത് ആരേയും പേടിച്ചിട്ടൊന്നും അല്ല. എത്താനൊരു സമയം എടുക്കുമല്ലോ.

എനിക്കെതിരെ നെഗറ്റീവ് ഉണ്ടാക്കിയെടുക്കാൻ ബോധപൂർവ്വമായ ശ്രമവും ഉണ്ടായിട്ടുണ്ടായിരിക്കാം. സമൂഹത്തിന്റെ കാഴ്ചപ്പാട് സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു വിഭാഗം ആളുകൾക്ക് ഞാൻ ചെയ്തതൊക്കെ ഒരു പെൺകുട്ടി ചെയ്തല്ലോ എന്ന പ്രശ്നമാണ്. എനിക്ക് പകരം ഒരു ആൺ ആണെങ്കിൽ ഇത്തരം പ്രശ്നങ്ങളൊന്നും വരില്ല.

പുറത്ത് വന്നപ്പോൾ കുറെ പേർ പിന്തുണച്ചു. എനിക്ക് അറിയാവുന്ന ക്ലോസ് സർക്കിളിൽ ഉള്ളവർക്കൊക്കെ ‍ഞാൻ ഒകെയാണോയെന്ന് ചോദിച്ചാണ് പലരും മെസേജ് അയക്കുന്നത്. അത്തയുടെ ഫോണിലേക്ക് കൊച്ചിനെ നന്നായി നോക്കണം എന്ന് പറഞ്ഞാണ് മെസേജ് വരുന്നത്. പലർക്കും ആശങ്കകളാണ്. പുറത്തിറങ്ങി ഞാൻ എങ്ങനെ താങ്ങും കാര്യങ്ങളെ കൈകാര്യം ചെയ്യും എന്നൊക്കെയാണ് ആശങ്ക. കുറെപേരുടെ സ്നേഹം ഉള്ളത് കൊണ്ടാണ് ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് തന്നെ', ജാസ്മിൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+