Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിൽഷയുടെ 'റോബിൻ സ്ട്രാറ്റജി' പുറത്തെടുത്ത് ജാസ്മിൻ; 'ഭർത്താവ് മരിച്ച ഭാര്യയെ പോലെ, ഗബ്രി കുപ്പി, കുപ്പായം,മാല'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6ൽ നിന്നും ഗബ്രി പുറത്തായെങ്കിലും അത് ഉൾക്കൊള്ളാൻ ജാസ്മിൻ ഇതുവരെ തയ്യാറായിട്ടില്ല. ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ ഓർമകൾ പറഞ്ഞ് വിതുമ്പുകയാണ് ജാസ്മിൻ.

എന്നാൽ ജാസ്മിന്റെ ഈ പ്രവൃത്തികളെ പരിഹാസത്തോടെയാണ് ഹൗസിനുള്ളിലുള്ളവർ കാണുന്നത്. കഴിഞ്ഞ ദിവസം ഗബ്രിയുടെ കുപ്പി അന്വേഷിച്ച് നടന്ന ജാസ്മിനെ ഋഷി അളവറ്റ് പരിഹസിച്ചിരുന്നു. ഗബ്രിയുടെ കുപ്പി എന്ത്യേ എന്ന് ചോദിച്ച് നടക്കുകയായിരുന്നു ജാസ്മിൻ. അത് സ്റ്റോർ റൂമിൽ വെയ്ക്കാൻ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നല്ലോയെന്ന് ഋഷി ഇതിന് മറുപടി നൽകുന്നുണ്ട്. എന്നാൽ തന്നെ ഞാൻ വെട്ടും എന്നാണ് ജാസ്മിൻ ഇതിനോട് പ്രതികരിക്കുന്നത്. കുപ്പിവെയ്ക്കാൻ പറഞ്ഞിട്ടില്ലെന്നും ജാസ്മിൻ പറഞ്ഞു.

jasrob-

ഇതോടെ ജാസ്മിനെ പരിഹസിച്ച് ബിഗ് ബോസ് ജാസ്മിന് സ്വന്തം പേരിൽ ഒരു കുപ്പിയില്ലെന്നും എത്രയും പെട്ടെന്ന് ഒന്ന് വരുത്തിക്കണമെന്നുമാണ് ഋഷി പറയുന്നത്. ഇക്കാര്യം ഋഷി അൻസിബയോടും പറയുന്നുണ്ട്. ഞാൻ ജാസ്മിനെ പരിഹസിച്ചപ്പോൾ നിനക്ക് എന്റെ അവസ്ഥ വരാതിരിക്കട്ടെ എന്നാണ് ജാസ്മിൻ പറഞ്ഞതെന്ന് ഋഷി അൻസിബയോടായി പറഞ്ഞു. ഇതോടെ നമ്മുടേത് അവരുടേത് പോലത്തെ സാഹചര്യമാണോയെന്ന് ഇരുവരും പരസ്പരം പറയുന്നുണ്ട്.

'നമ്മൾ വേറെ ലെവലാണ്. ഇവരെ പോലെ നമ്മൾ അതിന് വേണ്ടിയിട്ട് അല്ല. നമ്മൾ ഒറ്റ ദിവസം കൊണ്ട് ഉണ്ടായ ബന്ധമല്ലല്ലോ, ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, കട്ടിൽ റാണിയും കീ കൊടുക്കുമ്പോൾ തുള്ളുന്ന പാവയുമായിരുന്നല്ലോ', അൻസിബയും ഋഷിയും ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.

അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഇത് ദിൽഷ ആകാനുള്ള ശ്രമമാണ് ജാസ്മിൻ നടത്തുന്നതെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ജാസ്മിന്റെ ഇത്തരം പ്രകടനങ്ങൾ തികച്ചു അരോചകമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. 'ആ ഗബ്രിയെ ഔട്ട്‌ ആക്കാതെ പകരം ജാസ്മിനെ ഔട്ട്‌ ആക്കിയിരുന്നെങ്കിൽ ഇമ്മാതിരി നാടകം കാണണ്ടായിരുന്നു. വെറുപ്പിക്കലാണ്. ഗബ്രിടെ കുപ്പി, ഗബ്രിടെ മാല ,ഗബ്രിടെ ഫോട്ടോ, ഇനിയെങ്കിലും വേറെ വല്ല കണ്ടന്റും പിടിച്ച് ഗെയിം കളിക്കൂ', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ആളുകൾ ജാസ്മിനെ കുറ്റം പറയുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും അമ്മാതിരി ബോർ പെർഫോമൻസ് ആണ് ജാസ്മിൻ കാഴ്ചവെയ്ക്കുന്നത് എന്നുമായിരുന്നു മറ്റൊരാളുടെ വിമർശനം. 'ഏത് സമയവും ചപ്രി ചപ്രി.. ഒറ്റക്ക് കളിക്കാൻ വന്നാൽ ഒറ്റക്ക് കളിക്കണം', എന്നും കമന്റിൽ ഇയാൾ പറയുന്നു. 'ഭർത്താവ് മരിച്ച ഭാര്യെപ്പോലെ ആണ് ജാസ്മിൻ, ഗബ്രിയുടെ ഉടുപ്പ് ഇട്ടോണ്ട് നടക്കുന്നു, ഗബ്രിയുടെ മാല പിടിച്ചോണ്ട് നടക്കുന്നു, ഗബ്രിയുടെ കുപ്പിയിൽ വെള്ളം കുടിക്കുന്നു.. ഫോട്ടോ നോക്കി കരഞ്ഞു വർത്തമാനം പറയുന്നു', എന്നായിരുന്നു വേറൊരു കമന്റ്. സ്വന്തം കുടുംബത്തെ ഓർത്ത് ജാസ്മിന് യാതൊരു ദുഃഖവുമില്ലല്ലോയെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+